'ഞങ്ങൾ വളരെ പ്രതീക്ഷയോടെ പറഞ്ഞുവിട്ട ആളാണ് റെനീഷ!, ഇങ്ങനെ ആയാൽ സീസണിന്റെ ഒറിജിനാലിറ്റി പോകും!': ധന്യ

ബിഗ് ബോസ് മലയാളം സീസൺ 5 നാലാഴ്ച പിന്നിട്ടിരിക്കുകയാണ്. വഴക്കുകളും ബഹളങ്ങളുമൊക്കെ ആദ്യ ആഴ്ച മുതൽ ഉണ്ടെങ്കിലും മത്സരാർത്ഥികൾ കഴിഞ്ഞ വർഷത്തെ അത്ര മികവ് പുലർത്തുന്നില്ല എന്ന വിമർശനം ശക്തമാണ്. സംഭവ ബഹുലമായ സീസൺ ആയിരുന്നു കഴിഞ്ഞ വർഷത്തേത്. ആ സീസണിന്റെ അവസാന അഞ്ചിൽ എത്തിയ മത്സരാർത്ഥി ആയിരുന്നു ധന്യ മേരി വർഗീസ്. ഇപ്പോഴിതാ, പുതിയ സീസണിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചിരിക്കുകയാണ് ധന്യ.

ധന്യയും ഭർത്താവ് ജോണും കൗമുദി മൂവീസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെ ആണ് ബിഗ് ബോസ് സീസൺ അഞ്ചിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറഞ്ഞത്. തങ്ങളുടെ അടുത്ത സുഹൃത്തും ഈ സീസണിലെ മത്സരാർത്ഥിയുമായ റെനീഷയെ കുറിച്ചും ധന്യ സംസാരിച്ചു. വിശദമായി വായിക്കാം.

dhanya reneesha

തങ്ങളുടെ കൊച്ചനുജത്തിയാണ് റെനീഷ എന്നാണ് ധന്യ പറഞ്ഞത്. കഴിഞ്ഞ അഞ്ച് വർഷമായിട്ട് ആളെ ഞങ്ങൾക്ക് അറിയാം. ആൾ എന്താണെന്നും ആളുടെ ക്യാരക്ടർ എന്താണെന്നും ഒക്കെ അറിയാം. ബിഗ് ബോസ് സീസൺ 5 ലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ ഞങ്ങൾ വളരെ പ്രതീക്ഷയോടെ പറഞ്ഞു വിട്ട ആളാണ് റെനീഷ. ഇപ്പോൾ പലരും പറഞ്ഞു കേട്ടു, റെനീഷ ദിൽഷയുടെ കോപ്പി ആണെന്നൊക്കെ. ശരിക്കും അവൾ അങ്ങനെയാണ്.

ദിൽഷയുടെ സിമിലാരിറ്റി ഒക്കെ ഉണ്ട്. അവളുടെ ക്യാരക്ടറിലും അപ്പിയറൻസിലുമൊക്കെ അതുണ്ട്. അത് തനിയെ പറ്റി പോയിട്ടുള്ള കാര്യമാണ്. അതിപ്പോൾ ആളുകൾക്ക് പറഞ്ഞാൽ എത്ര മനസിലാകുമെന്ന് അറിയില്ല. ഞങ്ങൾ ബിഗ് ബോസ് സീസൺ 5 കാണുന്നത് റെനീഷ ഉള്ളത് കൊണ്ടാണ്. ഷോ കണ്ട് വന്നപ്പോൾ ഒന്ന് രണ്ടു പേർ റനീഷയെ പോലെ തന്നെ ഞങ്ങളുടെ ഫേവറേറ്റുകൾ ആയിട്ടുണ്ടെന്നും ധന്യ മേരി വർഗീസ് പറഞ്ഞു.

ഈ സീസൺ ഒറിജിനൽസ് ആണെന്ന് പറയുമെങ്കിലും എല്ലാവരും ഗെയിം കണ്ടു പഠിച്ചു വന്നതിന്റെ പ്രശ്‌നങ്ങളുണ്ട്. ഞാനൊക്കെ ചെല്ലുന്ന സമയത്ത് എനിക്ക് ഇതിനെ കുറിച്ച് ഒരു ഐഡിയ ഇല്ലായിരുന്നു. നമ്മൾ തപ്പി നടക്കുകയായിരുന്നു. ആരാണ് ഗെയിം തുടങ്ങാൻ പോകുന്നത് എന്നൊക്കെ. അവരുടെ പുറകെ ആയിരുന്നു. ഇത്തവണ എല്ലാവരും പ്ലാൻ ചെയ്ത് വന്ന പോലെയുണ്ട്. ഒറിജിനൽസ് എന്ന് പറയുമ്പോൾ, ഇവരൊക്കെ ആലോചിച്ച് ചെയ്യുമ്പോൾ അതിന്റെ ഒറിജിനാലിറ്റി പോകുമെന്നും ധന്യ പറഞ്ഞു.

കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഇത്തവണ നൽകിയ ടാസ്കുകൾ വളരെ സോഫ്റ്റ് ആയി പോയെന്ന് തോന്നിയെന്ന് ജോൺ പറഞ്ഞു. കഴിഞ്ഞ തവണ പേടകം ടാസ്ക് പോലുള്ളവയൊക്കെ ആദ്യം തന്നെ നൽകി. അത്തരം വലിയ ടാസ്കുകൾ നൽകി തുടങ്ങിയിട്ടില്ല. റിസ്‌ക് ഉള്ള ഗെയിമുകൾ ഉണ്ടായിരുന്നു. ഇത്തവണ ആക്ടിങ് സ്കിൽസൊക്കെ കാണിക്കാൻ കഴിയുന്ന ടാസ്കുകളാണ് ആദ്യം ലഭിച്ചതെന്ന് ധന്യയും പറഞ്ഞു.

dhanya

ഇപ്പോൾ കിച്ചൻ ഡ്യൂട്ടി ഏറ്റെടുത്തിരിക്കുന്നവരോട് സഹതാപമുണ്ടെന്നും ധന്യ പറഞ്ഞു. അത് ഏറ്റെടുത്താൽ അത് അവരുടെ തലയിൽ തന്നെ ആയിരിക്കും. ബാക്കിയുള്ളവർ ഒതുങ്ങി മാറി നടക്കും. അങ്ങനെ ഉള്ളപ്പോൾ കിച്ചണിൽ നിൽക്കുന്നവർ ഗെയിം മറന്നു പോകും. നമ്മൾ കിച്ചണിൽ ആയിരിക്കുമ്പോൾ മറ്റു കോർണേഴ്സിൽ നടക്കുന്ന സംഭാഷണങ്ങൾ ആകും ഗെയിം. നമ്മൾ കിച്ചണിൽ ചെയ്യുന്നത് ഒന്നും ആർക്കും കാണണ്ട. അതുകൊണ്ട് കിച്ചണിൽ കേറിയിരിക്കുന്നവരുടെ കാര്യം ഓർക്കുമ്പോൾ എനിക്ക് വിഷമമുണ്ട്.

കിച്ചൺ ഡ്യൂട്ടി ഓരോരുത്തർ മാറി മാറി ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പിന്നെ ടാസ്കുകളൊക്കെ മാക്‌സിമം നന്നായി ചെയ്യാൻ നോക്കണം. പലരും ഇപ്പോൾ മടി കാണിക്കുന്നുണ്ട്. ഞങ്ങളുടെ സീസണിൽ എല്ലാവരും വാശിയോടെയാണ് ടാസ്‌ക് ചെയ്തത്. അതിന്റെ ഒരു ത്രില്ല് ഉണ്ടായിരുന്നെന്നും ധന്യ പറഞ്ഞു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X