For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇനി സിനിമയും ചാരിറ്റിയും; കഥാപാത്രത്തിന്റെ പൂർണതയ്ക്ക് നഗ്നനാവാനും തയ്യാറാണ്': രജിത് കുമാർ പറയുന്നു

  |

  ബിഗ് ബോസ് മലയാളം സീസൺ 2 വിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് രജിത് കുമാര്‍. മുൻപ് പൊതുവേദികളിൽ നടത്തിയ വിവാദപരമായ പ്രസംഗങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്ന രജിത് കുമാറിന് ബിഗ് ബോസിൽ എത്തിയതോടെ വലിയ രീതിയിലുള്ള ജനപിന്തുണയാണ് ലഭിച്ചത്.

  ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന മത്സരാർഥികളിൽ ഒരാളായിരുന്നു രജിത് കുമാർ. എന്നാൽ 70 ദിവസത്തോളം ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ രജിത് കുമാറിനെ പുറത്താക്കുകയായിരുന്നു. സഹമത്സരാർത്ഥിയായ യുവതിയുടെ കണ്ണിൽ മുളകു തേച്ചതിനാണ് രജിത് കുമാറിനെ ഷോയിൽ നിന്ന് പുറത്താക്കിയത്.

  Also Read: 'തൊട്ടുപോകരുതെന്ന് ഐശ്വര്യ പറഞ്ഞു, ഒരുപാട് വേദന സഹിച്ചിട്ടുണ്ട്'; കുമാരി ഷൂട്ടിങ് അനുഭവം പങ്കുവച്ച് ഷൈൻ ടോം

  ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെട്ട രജിതിന് പുറത്തു വമ്പൻ വരവേൽപ്പാണ് അന്ന് ലഭിച്ചത്. കോവിഡ് പിടിമുറുക്കി വരുന്ന സമയത്തും വിമാനത്താവളത്തിൽ നിരവധി പേരാണ് താരത്തെ സ്വീകരിക്കാൻ ഒത്തുകൂടിയത്. കോവിഡ് മൂലം ആ സീസൺ നിർത്തിവെച്ച ശേഷവും മറ്റു മത്സരാർത്ഥികളേക്കാൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നത് രജിത് കുമാറിനെ കുറിച്ചായിരുന്നു. കേരളം മുഴുവൻ ആരാധകരുമായി അദ്ദേഹം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.

  ബിഗ് ബോസിൽ നിന്ന് കിട്ടിയ പ്രശസ്തിയോടെ താരം മലയാള സിനിമയിലേക്കും എത്തി. സ്വപ്‌ന സുന്ദരി, ഈശോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച രജിതിന്റെ ഏറ്റവും പുതിയ ചിത്രം സൂരജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആണ്. ഇന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷമാണ് രജിത് കുമാർ ചെയ്തിരിക്കുന്നത്. കൊച്ചിയിൽ ആദ്യ ഷോ കാണാൻ എത്തിയ രജിത് തന്റെ ഭാവി പദ്ധതികളെ കുറിച്ചും മറ്റും ഫില്മിബീറ്റ്‌ മലയാളത്തോട് സംസാരിച്ചിരുന്നു.

  ഇനി പൂർണമായും സിനിമയും ചാരിറ്റിയുമായി മുന്നോട്ട് പോകാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും ബിഗ് ബോസ് തന്നെയാണ് ജീവിതത്തിൽ വഴിത്തിരിവായതെന്നും പറയുകയാണ് രജിത് കുമാർ. രജിത് കുമാറിന്റെ വാക്കുകളിലേക്ക്.

  'ഇനി പൂർണമായിട്ടും സിനിമയും ചാരിറ്റിയുമാണ്. പ്രധാനമായും സാമൂഹിക പ്രവർത്തനമാണ് ലക്ഷ്യം. കോളേജിൽ എനിക്ക് കുറച്ചു നാൾ കൂടി ജോലിയുണ്ട്. എന്നാൽ അതിൽ നിന്ന് ലഭിക്കുന്നത് കുറച്ചു വരുമാനമാണ്. സിനിമ ആകുമ്പോൾ ഒരുപാട് വർക്കുകൾ ചെയ്യാൻ കിട്ടിയാൽ അതിനനുസരിച്ച് ഒരുപാട് പേര് നമുക്ക് സഹായിക്കാൻ പറ്റും. പാവപ്പെട്ടവരെ ഒക്കെ സഹായിക്കാൻ മനസുള്ള ആളാണ് ഞാൻ. പക്ഷെ വരുമാനം വരാതെ ചെയ്യാൻ പറ്റില്ലല്ലോ',

  Also Read: നല്ല കാശ് കിട്ടുന്നത് കൊണ്ട് മാത്രം അഭിനയിച്ച സിനിമകളുണ്ട്; തുറന്നു പറഞ്ഞ് മഡോണ

  'ബിഗ് ബോസ് തന്നെയാണ് വഴിത്തിരിവായത്. അതുകൊണ്ട് ആണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ഈ സിനിമയിൽ നല്ലൊരു വേഷം അവതരിപ്പിക്കാൻ പറ്റിയതും. ഒരു സിനിമയിൽ ജനങ്ങളുടെ മനസ്സിൽ പതിയുന്ന ചില കഥാപാത്രങ്ങൾ ഉണ്ടാകും അതിൽ ഒന്നാകാൻ പറ്റി. അതിനുള്ള ഭാഗ്യം കിട്ടിയത് ബിഗ് ബോസിൽ വന്നതു കൊണ്ടാണ്', രജിത് പറഞ്ഞു.

  അശ്ലീല സിനിമാ വിവാദത്തെ കുറിച്ചും രജിത് കുമാർ പ്രതികരിച്ചു. കുഴിയിൽ ചാടുന്നതും ചാടിക്കുന്നതും തെറ്റാണെന്ന് എന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ സംവിധായകൻ, നിർമ്മാതാവ്, അണിയറപ്രവർത്തകർ എന്നിവർക്ക് ഒരു സിനിമയുടെ വിജയത്തിന് ആവശ്യമായത് എന്താണെന്ന് അറിയാൻ കഴിയും. അവയെ നല്ല രീതിയിൽ അവതരിപ്പിക്കുക എന്നതാണ്',

  'നല്ല കഥാപാത്രമാണ് എന്ന് പറഞ്ഞുകൊണ്ടുപോയി മോശമായ രീതിയിൽ അഭിനയിപ്പിക്കുന്നത് ശരിയല്ല. എന്ത് ചെയ്യുന്നതിലും ഒരു എത്തിക്ക്സ് വേണം. അങ്ങനെ വിശ്വസിക്കുന്ന ആളാണ് ഞാൻ', അദ്ദേഹം പറഞ്ഞു.

  'അതേസമയം, ചില സിനിമകളിൽ നഗ്നരംഗങ്ങൾ ആവശ്യമായി വരും. സിനിമയുടെ തിരക്കഥകൃത്തും സംവിധായകനും സിനിമയ്ക്കു ആ രംഗം ആവശ്യമാണെന്ന് പറഞ്ഞാൽ അത് നമ്മൾ ചെയ്യണം. എന്നോട് ഒരു സിനിമയിൽ ഞാൻ അവതരിപ്പിക്കുന്നത് ഒരു ഭ്രാന്തന്റെ കഥാപാത്രമാണ്. അതിന് ഒരുഭാഗത്ത് ന്യുഡിറ്റി ആവശ്യമുണ്ട് എന്ന് പറഞ്ഞാൽ ഞാൻ അത് ചെയ്യും. തരുന്ന കഥാപാത്രം തുണിയൊക്കെ അഴിച്ചു കളഞ്ഞു നടക്കേണ്ടതാണെങ്കിലും ചെയ്യും. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് ഏതറ്റം വരെയും പോകാനും ഞാൻ തയ്യാറാണ്. അങ്ങനെ വേണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ', രജിത് കുമാർ കൂട്ടിച്ചേർത്തു.

  തനിക്ക് സിനിമാ നിർമാണത്തിലേക്കും സംവിധാനത്തിലേക്കും കടക്കാൻ താത്പര്യമുണ്ടെന്നും പ്രധാനമായി നിർമാണമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ തലമുറയിൽ ഒരുപാട് പാവപ്പെട്ട മിടുക്കരായ കുട്ടികളുണ്ട്. അവരെ വളർത്തി കൊണ്ടുവരണമെന്നതാണ് തന്റെ ലക്ഷ്യമെന്നും രജിത് കുമാർ പറഞ്ഞു.

  Read more about: bigg boss malayalam
  English summary
  Viral: Bigg Boss Malayalam Fame Rajith Kumar Opens Up He Is Ready To Act Naked If Character Demands - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X