ദേഷ്യം എക്‌സ്ട്രീമായിരിക്കും പക്ഷെ അരമണിക്കൂറിൽ കഴിയും, ആദ്യം മിണ്ടുന്നതും ചേട്ടനാവും; റോബിനെ പറ്റി ആരതി

കഴിഞ്ഞ കുറച്ചു നാളുകളായി വിവാദങ്ങളിലൂടെയും അല്ലാതെയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും.

ബിഗ് ബോസ് സീസൺ 4 ലെ മത്സരാർത്ഥിയായിരുന്ന റോബിൻ ഷോയ്ക്ക് ശേഷം നൽകിയ ഒരു അഭിമുഖത്തിനിടെയാണ് ആരതിയെ പരിചയപ്പെടുന്നതും വിവാഹിതരാകാൻ തീരുമാനിക്കുന്നതും.

ഇവർ ഒന്നിച്ചുള്ള ആദ്യ ചിത്രം പുറത്തുവന്നപ്പോൾ മുതൽ ഇവർ ഒന്നിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് റോബിൻ ആരാധകർ എത്തിയിരുന്നു. ഒടുവിൽ ഇവർ ഇവർ വിവാഹിതരാകാൻ തീരുമാനിച്ചു എന്നറിയിച്ചതോടെ ആരാധകർ അത് ആഘോഷമാക്കുകയായിരുന്നു.

robin arati

ഒടുവിൽ കഴിഞ്ഞ മാസമാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്. വലിയ ആർഭാടമായി നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു.

അതിന്റെ ആരവങ്ങൾ ഒതുങ്ങുന്നതിനിടെയാണ് റോബിനെതിരെ പല ആരോപണങ്ങളുമായി മുൻ സുഹൃത്തുക്കൾ രംഗത്ത് വന്നത്. സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പെയ്യാട് ഉൾപ്പടെയുള്ളവർ റോബിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

കഴിഞ്ഞ ദിവസം ശാലുവിന്റെ ആരോപണങ്ങൾക്കെതിരെ ആരതി പോലീസിൽ പരാതി നൽകിയിരുന്നു. ആരോപണ പ്രത്യാരോപങ്ങൾക്കിടയിൽ റോബിന് ശക്തമായ പിന്തുണയുമായി ആരതി ഒപ്പമുണ്ട്.

അതിനിടെ റോബിന്റെ ദേഷ്യത്തെ കുറിച്ച് ആരതി അടുത്തിടെ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടുകയാണ്.

ഞങ്ങൾ തമ്മിൽ അടിയുണ്ടാവാറുണ്ട്. പക്ഷെ അതൊന്നും ഒരു ദിവസത്തിൽ കൂടുതൽ നിൽക്കാറില്ല. ഡോക്ടർ തന്നെ വന്ന് അതെല്ലാം സോൾവ് ചെയ്യുമെന്നാണ് ആരതി പറഞ്ഞത്.

ചെറിയ ചെറിയ കാര്യങ്ങളിൽ ആവും അടിയുണ്ടാവുക. കോമ്പ്രമൈസ് ചെയ്യാൻ ആൾ തന്നെ ആദ്യം വരും. എനിക്ക് അറിയാം അതെന്തായാലും വരുമെന്ന്.

അതുകൊണ്ടാണ് ധൈര്യത്തിൽ വഴക്ക് ഉണ്ടാക്കുന്നതും. എനിക്ക് അങ്ങനെയൊരു നല്ല കോൺഫിഡൻസ് ഉണ്ട്. അതുകൊണ്ട് ഞാൻ ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നു.

അടിയുണ്ടാക്കുമ്പോൾ അതിന്റെ എക്സ്ട്രീം ആയിരിക്കും. ഒരു അരമണിക്കൂർ കഴിയുമ്പോൾ ഒന്നും അറിയാത്ത പോലെ ചിരിച്ചു കൊണ്ട് വരും. നമ്മളാണോ അടികൂടിയത് എന്ന് തോന്നുമെന്നും ആരതി പൊടി പറഞ്ഞു.

എന്റെ അച്ഛന് ദേഷ്യം വന്നാൽ എന്നെ ചീത്ത പറയുന്നത് പോലെ ചേട്ടനെയും ചീത്ത പറയാറുണ്ട്. ആർട്ടിഫിഷ്യലായിട്ട് ഒന്നും നിക്കാറില്ല. അച്ഛന് ഭയങ്കര ഇഷ്ടമാണ് ചേട്ടനെ.

യൂട്യൂബിൽ ചേട്ടനെ കുറിച്ച് എന്ത് വന്നാലും ആദ്യം കാണുന്നത് അച്ഛനായിരിക്കും. ചേട്ടൻ എന്തൊക്കെ ചെയ്യുന്നു, എന്താണ് തുടങ്ങി എല്ലാ കാര്യങ്ങളും ഇങ്ങനെ നോക്കിയിരിക്കും.

ചേട്ടനും എന്റെ ചേച്ചിയും തമ്മിലും ഇതുപോലെ തമാശയ്ക്ക് അടികൂടാറുണ്ട്. ഇവരിങ്ങനെ ഇടയ്ക്ക് അങ്ങോട്ടും അടി കൂടുന്നതൊക്കെ കാണാമെന്നും ആരതി പറഞ്ഞു.

ഡോക്ടർ ജീവിതത്തിലേക്ക് വരുന്നതിന് മുൻപ് തന്റെ ജീവിതം വളരെ ഡ്രൈ ആയിരുന്നെന്നും അന്ന് ആകെയുണ്ടായിരുന്ന കൂട്ട് തന്റെ നായക്കുട്ടി ആയിരുന്നെന്നും ആരതി പറയുന്നുണ്ട്.

ഞാൻ എന്റെ കാര്യങ്ങൾ എല്ലാം ചെയ്യുന്നുണ്ട്. ബിസിനസ് നന്നായി പോകുന്നുണ്ട്. കുടുംബമുണ്ട്. സുഹൃത്തുക്കൾ ഉണ്ട്. അങ്ങനെ എല്ലാം ഉണ്ടായിരുന്നെങ്കിലും എവിടെയോ ഞാൻ വളരെ ഇൻസെക്യൂർഡ് ആയിരുന്നു.

ജീവിതത്തിലേക്ക് ഒരാൾ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്ന സമയത്താണ് ചേട്ടൻ വന്നത്.അതുകൊണ്ടാണ് ഞങ്ങൾക്ക് വേഗത്തിൽ കണക്ട് ചെയ്യാൻ പറ്റിയതെന്നും ആരതി പറഞ്ഞു.

റോബിൻ അങ്ങനെ ഉടുത്തൊരുങ്ങി നടക്കാൻ ആഗ്രഹിക്കുന്ന ആളല്ലെന്നും ആരതി പറയുന്നുണ്ട്. താൻ കുർത്ത സ്റ്റിച്ച് ചെയ്ത് കൊടുക്കാമെന്ന് പറയുമ്പോൾ എനിക്കൊന്നും വേണ്ട എന്നാണ് പറയാറുള്ളത്.

robin arati

ആകെ ഒരു ബ്ലാക്ക് ഷർട്ടും ബ്ലൂ ഷർട്ടും ഉണ്ട്. അത് തന്നെയാണ് എപ്പോഴുമെന്നും ആരതി പറഞ്ഞു.

ഈ വർഷം അവസാനം ഇവരുടെ വിവാഹം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു സംരഭകയും നടിയുമൊക്കെയാണ് ആരതി പൊടി. ഒന്ന് രണ്ടു സിനിമകളിൽ ആരതി അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ റോബിനും തന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചിരുന്നു. റോബിൻ തന്നെയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർമ്മാണവുമെല്ലാം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X