For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പലരും ചോദിച്ചു റോബിനൊപ്പം കംഫർട്ടബിൾ അല്ലേയെന്ന്; ആ സംശയത്തിന് കാരണം അതാണ്, ആരതി പറയുന്നു

  |

  പോയ വർഷം മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേരുകളിൽ ഒന്നാവും റോബിൻ രാധാകൃഷ്ണന്റേത്. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് റോബിൻ താരമായി മാറുന്നത്. ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും വൈറലായ മത്സരാർത്ഥികളിൽ ഒരാളാണ് റോബിൻ. ഇന്ന് റോബിൻ എന്ത് ചെയ്‌താലും അത് വാർത്തയാണ്.

  റോബിൻ മച്ചാൻ എന്ന പേരിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായി ചുരുക്കം ചില ആളുകൾക്ക് ഇടയിൽ മാത്രം അറിയപ്പെട്ടിരുന്ന റോബിന് ഇന്ന് വലിയ ആരാധകവൃന്ദമാണ് ഉള്ളത്. നിരവധി സൗഭാഗ്യങ്ങളും താരത്തെ തേടി എത്തിയിട്ടുണ്ട്.

  Also Read: സൊല്ലമുടിയാത്! എല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്, പക്ഷേ വേദനിപ്പിക്കുന്ന രീതിയില്‍ പറയരുതെന്ന് മഞ്ജു വാര്യര്‍

  സംവിധായകനായും നടനായും എല്ലാം അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് റോബിൻ ഇന്ന്. എല്ലാത്തിലും കൂട്ടായി റോബിന്റെ ഭാവി വധു ആരതി പൊടിയും ഒപ്പമുണ്ട്. റോബിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയതാണ് യുവസംരംഭക ആയ ആരതി പൊടി.

  ബിഗ് ബോസിന് ശേഷം റോബിൻ നൽകിയ ഒരു അഭിമുഖത്തിൽ അവതാരക ആയി എത്തിയ ആരതി ആദ്യം സുഹൃത്താവുകയും പിന്നീട് ഇവർ വിവാഹിതരാകാൻ തീരുമാനിക്കുകയും ആയിരുന്നു. ഫെബ്രുവരിയിൽ ഇവരുടെ വിവാഹ നിശ്ചയം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകളിലാണ് താരങ്ങൾ.

  ബിസിനസ് ലോകത്ത് തിളങ്ങി നിൽക്കുന്ന ഒരാളാണ് ആരതി. റോബിൻ ജീവിതത്തിലേക്ക് വരുന്നതിന് മുൻപ് തന്നെ തന്റെ സാരംഭത്തിലൂടെ ആരതി ഒരു പേര് സ്വന്തമാക്കിയിരുന്നു. എന്നാൽ സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിക്കുന്നത് റോബിനൊപ്പം കൂടിയ ശേഷമാണ്.

  ഇരുവരും സുഹൃത്തുക്കൾ ആയ ശേഷം പങ്കുവച്ച ചില ചിത്രങ്ങളും വിഡിയോകളും ഒക്കെ ഏറെ ശ്രദ്ധനേടിയിരുന്നു. ആദ്യമായി പുറത്തുവന്ന ഇവരുടെ വീഡിയോകൾ കണ്ട് ആരതി റോബിനുമായി അത്ര കംഫർട്ടബിൾ അല്ല എന്ന് പലർക്കും തോന്നിയിരുന്നു. ചിലരെല്ലാം ഈ അഭിപ്രായം പങ്കുവച്ചിരുന്നു.

  കഴിഞ്ഞ ദിവസം ഇവർ രണ്ടുപേരും ആദ്യമായി ഒന്നിച്ച് ബിഹൈൻഡ്വുഡ്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇതേകുറിച്ച് ആരതി മനസ് തുറന്നിരുന്നു. ആരാധകർക്ക് അങ്ങനെ തോന്നാനുണ്ടായ സാഹചര്യത്തെ കുറിച്ച് ആരതി പറഞ്ഞു. റോബിനെ ഇഷ്ടമല്ലാഞ്ഞിട്ടല്ലെന്നും താരം വ്യക്തമാക്കി. ആരാണ് കൂടുതൽ റൊമാന്റിക് എന്നും ഇരുവരും പറയുന്നുണ്ട്.

  'എന്റെ പണ്ടത്തെ പ്രൊഫൈൽ എന്ന് പറയുന്നത് എന്റെ ഫാമിലി ടൈം ബിസിനസ്സ് ഇങ്ങനത്തെ കാര്യങ്ങൾ ഒക്കെയാണ്. റിലേഷൻഷിപ്പ് സ്റ്റാറ്റസ് ഒന്നും ഞാൻ പബ്ലിക്കിലി ഇട്ടിട്ടില്ല. കുറെ പേർ എന്നോട് ചോദിച്ചിട്ടുണ്ടായിരുന്നു, ചേട്ടനും ഞാനും ആദ്യം ചെയ്ത വീഡിയോയിൽ ഞാൻ എന്താണ് ഒട്ടും കംഫർട്ടബിൾ അല്ലാതെ നിൽക്കുന്നതെന്ന്,'

  Also Read: 'അതിന് മുമ്പ് ​ഗുഡ് മോണിം​ഗ് പോലും പറയാത്ത ​ഗീത; അഞ്ച് മിനുട്ട് കൊണ്ടാണ് ആ പ്രശ്നം പരിഹരിച്ചത്; പവർഫുൾ ലേഡി'

  'സത്യം പറഞ്ഞാൽ ഞാൻ ആദ്യമായിട്ടാണ് അങ്ങനെ കപ്പിൾ വീഡിയോസ് ഒക്കെ ചെയ്ത് പോസ്റ്റ് ചെയ്യുന്നത്. ഞാൻ ഇത് ചെയ്യുമ്പോൾ ആലോചിക്കുന്നത് ഇത് ഇട്ടാൽ ശരിയാകുമോ എന്നൊക്കെയാണ്. അല്ലാതെ എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ല,'

  'ഞാൻ ആദ്യമായിട്ടാണ് അങ്ങനെയൊക്കെ ചെയ്യുന്നുണ്ടായിരുന്നത്. ഇപ്പോൾ ഞാൻ അതൊക്കെ ഒക്കെ ആയി. അതിനോടെല്ലാം യൂസ്‌ഡ്‌ ആയി. അതുകൊണ്ട് എനിക്ക് ഇപ്പോൾ പ്രശ്‌നമില്ല. ആ ഒരു സമയത്ത് എനിക്ക് ആദ്യമായി ചെയ്യുന്നതിന്റെ കുറച്ചു ബുദ്ധിമുട്ടുകൾ ആയിരുന്നു,' ആരതി പറഞ്ഞു.

  അതേസമയം, ആരാണ് റൊമാന്റിക് എന്ന ചോദ്യത്തിന് ആരതി ആണെന്നായിരുന്നു റോബിന്റെ മറുപടി.

  Read more about: bigg boss
  English summary
  Viral: Bigg Boss Malayalam Fame Robin's Fiance Arati Podi Opens Up About Their First Couple Video Reels
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X