ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം; അവൻ വന്നതോടെ ജീവിതം തന്നെ മാറി; സന്തോഷം പങ്കുവച്ച് ശ്രീലക്ഷ്‌മി
മകൻ അർഹാന്റെ ആദ്യ പിറന്നാൾ ആഘോഷിച്ചതിന്റെ വിശേഷങ്ങൾ പങ്കുവച്ചെത്തിയിരിക്കുകയാണ് ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്‍മി
മലയാളികൾക്ക് സുപരിചിതയാണ് നടി ശ്രീലക്ഷ്മി ശ്രീകുമാര്‍. മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്‌മി. അഭിനേത്രി, നർത്തകി, അവതാരക എന്നീ നിലകളിൽ എല്ലാം തിളങ്ങാൻ ശ്രീലക്ഷ്‍മിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനയത്തിൽ നിന്നെല്ലാം മാറി നിൽക്കുകയാണ് താരം.
മിനിസ്ക്രീനിൽ നിരവധി പരിപാടികളിൽ അവതാരകയായി എത്തിയിട്ടുള്ള ശ്രീലക്ഷ്‍മി ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയിരുന്നു. ഇതോടെയാണ് താരപുത്രിയെ കുറിച്ച് കൂടുതൽ പേർ അറിയുന്നത്. 2019 ൽ ആയിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. കൊമേഴ്സ്യല്‍ പൈലറ്റ് ആയ ജിജിന്‍ ജഹാംഗീറാണ് നടിയുടെ പങ്കാളി.
വിവാഹശേഷമാണ് ശ്രീലക്ഷ്‌മി അഭിനയത്തോട് ഒക്കെ വിടപറഞ്ഞത്. ഇപ്പോൾ ഭർത്താവിനും മകനുമൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് നടി. കഴിഞ്ഞ വർഷം മാർച്ച് പത്തിനാണ് ശ്രീലക്ഷ്‌മി ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകിയത്. മകന് അര്‍ഹാന്‍ ജിജിന്‍ ജഹാംഗീര്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

വിവാഹ ശേഷം ദുബായിൽ സെറ്റിൽഡ് ആണ് ശ്രീലക്ഷ്മിയും കുടുംബവും. ദുബായിയിലെ റേഡിയോ കേരളയിൽ ആർജെ ആയി ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മിയിപ്പോള്‍. ഭർത്താവ് ജിജിനും ദുബായില്‍ തന്നെയാണ് ജോലി.
അതേസമയം, ഇപ്പോഴിതാ, മകന്റെ ഒന്നാം പിറന്നാളിന്റെ സന്തോഷത്തിലാണ് ശ്രീലക്ഷ്‍മി. സോഷ്യൽ മീഡിയയിലൂടെ മകന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. ശ്രീലക്ഷ്‌മി പങ്കിട്ട കുറിപ്പും വീഡിയോയും വൈറലായി മാറുകയാണ്.
'എന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് അർഹം. അവന്റെ ആദ്യ പിറന്നാൾ ആഘോഷിക്കുകയാണ്. ഈ കഴിഞ്ഞ വർഷം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വർഷമായിരുന്നു. നിരവധി പ്രത്യേക നിമിഷങ്ങൾ നിറഞ്ഞതായിരുന്നു, അതിന് ഞങ്ങൾ നിന്നോട് നന്ദി പറയണം. ഞങ്ങളുടെ പിഞ്ചോമന! അർഹാമിന് നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഇനിയും വേണം,' എന്നായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്.
താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് കുഞ്ഞ് അർഹാന് പിറന്നാൾ ആശംസകളുമായി എത്തുന്നത്. അവതാരകനായ രാജ് കലേഷും നടി പ്രിയങ്ക നായരുമൊക്കെ ആശംസകൾ നേർന്നിട്ടുണ്ട്. കുഞ്ഞിന്റെ ജനനശേഷം പല വിശേഷങ്ങളും ശ്രീലക്ഷ്‌മി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. തന്റെ ഗർഭകാലത്തെ കുറിച്ചൊക്കെയുള്ള ശ്രീലക്ഷ്മിയുടെ പോസ്റ്റുകൾ ശ്രദ്ധ നേടിയിരുന്നു.
നടൻ ജഗതി ശ്രീകുമാറിന്റെ മൂന്നാം ഭാര്യ കലയില്‍ ഉള്ള മകളാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. അവതാരകയായി കരിയർ ആരംഭിച്ച ശ്രീലക്ഷ്മി 2016 ല്‍ പുറത്തിറങ്ങിയ അയ്യർ ഇൻ പാക്കിസ്ഥാൻ, വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്‍ അഭിനയിച്ച് കൊണ്ടാണ് മലയാള സിനിമാ ലോകത്തേക്ക് എത്തുന്നത്.
ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനോ നല്ല വേഷങ്ങൾ ചെയ്യാനോ സാധിച്ചില്ലെങ്കിലും പല വേദികളിലും അവതാരകയായി കയ്യടി നേടാൻ താരപുത്രിക്ക് സാധിച്ചിരുന്നു. ചെറുപ്പത്തിലെ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നര്‍ത്തകി കൂടിയാണ്. പല വേദികളിലും നൃത്തവും അവതരിപ്പിച്ചിട്ടുണ്ട് താരം.

അതേസമയം, വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന ജഗതി ശ്രീകുമാര്‍ പതിയെ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. അടുത്തിടെ സിബിഐ ഫൈവിലൂടെ വീണ്ടും സിനിമയിലേക്ക് അദ്ദേഹം എത്തിയിരുന്നു. 2012 ല്‍ തേഞ്ഞിപ്പാലത്തിനടുത്തുണ്ടായ കാർ അപകടത്തിലാണ് ജഗതി ശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റത്.
ഒരു വര്‍ഷക്കാലം ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞ ശേഷമാണു നടൻ അൽപം ആരോഗ്യം വീണ്ടെടുത്തത്. എന്നാൽ പൂര്‍ണ ആരോഗ്യത്തിലേക്ക് എത്താൻ നടന് ഇനിയും സാധിച്ചിട്ടില്ല. താരത്തിന്റെ മടങ്ങി വരവിന് കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.


Click it and Unblock the Notifications











