'ഞാൻ ഈ സീസണിൽ ഉണ്ടായിരുന്നെങ്കിൽ റിനോഷിനെ പ്രണയിച്ചേനെ'; പുറത്തിറങ്ങുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കണേയെന്ന് അശ്വിൻ!

ബിഗ് ബോസ് മലയാളം സീസൺ 5 മൂന്നാഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. ഇതിനകം തന്നെ മിക്ക മത്സരാർത്ഥികളും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാവുകയും വലിയ ഫാൻ ബേസുകൾ ഉണ്ടാക്കിയെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണുകളിലൊക്കെ ഒരുപാട് വഴക്കുകൾ ഉണ്ടാകുന്ന ബഹളം വയ്ക്കുന്ന മത്സരാർത്ഥികളാണ് വലിയ ആരാധക വൃന്ദത്തെ ഉണ്ടാക്കിയതെങ്കിൽ ഇത്തവണ ഒരു മത്സരാർത്ഥി ആ പതിവ് തെറ്റിച്ചിരിക്കുകയാണ്.

തന്റെ കൂൾ ആറ്റിറ്റ്യൂഡിലൂടെയും നിലപാടുകളിലൂടെയും ഒരുപാട് പ്രേക്ഷകരെ തന്റെ ആരാധകരാക്കി മാറ്റിയിരിക്കുകയാണ് റിനോഷ് ജോർജ്. റാപ്പറും നടനുമായ റിനോഷ് യുവാക്കൾക്കിടയിൽ നേരത്തെ തന്നെ തന്റെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും കൂടുതൽ പേർക്കും പരിചിതനാകുന്നത് ബിഗ് ബോസ് വീട്ടിൽ എത്തിയതോടെയാണ്. ഒരുപാട് കുറവുകളുള്ള വ്യക്തിയാണ് താനെന്ന് ഇൻട്രോ വീഡിയോയിൽ പറഞ്ഞ് എത്തിയ റിനോഷ് ആദ്യ ദിനം മുതൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു.

rinosh

മൂന്നാഴ്‌ച കഴിയുമ്പോൾ വീടിനുള്ളിലെയും പുറത്തെയും ഏറ്റവും പ്രിയപ്പെട്ട മത്സരാർഥിയാണ് റിനോഷ്. ബിഗ് ബോസ് വീട്ടില്‍ പൊതുവെ വഴക്കുകളൊക്കെ സാധാരണയാണ്. എന്നാല്‍ അതിനൊന്നും നിൽക്കാത്ത ആളാണ് റിനോഷ്. തന്റെ പെരുമാറ്റവും വാക്കുകളിലെ കൃത്യതയും കൊണ്ട് ബിഗ് ബോസ് വീട്ടിലെ ജെന്റില്‍മാന്‍ എന്ന ഇമേജാണ് റിനോഷ് നേടിയെടുത്തിരിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ ആകെ ഒരുതവണയാണ് റിനോഷ് ശബ്ദമുയർത്തിയത്.

അതിൽ മറ്റുള്ളവർക്ക് വേദനയുണ്ടായി എന്ന് തോന്നിയപ്പോൾ അത് തിരുത്താനും ക്ഷമ പറയാനും റിനോഷ് കാണിച്ച മനസിനെ പ്രേക്ഷകർ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ, റിനോഷിനെ കുറിച്ച് മുൻ സീസണിലെ മത്സരാർത്ഥിയായ അശ്വിൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. റിനോഷിനെ ഇഷ്ടമാണെന്നും ഈ സീസണിൽ താനും ഉണ്ടായിരുന്നെങ്കിൽ റിനോഷിനോട് പ്രണയം പറഞ്ഞേനെ എന്നുമാണ് അശ്വിൻ പറഞ്ഞത്. ഫിൽമിബീറ്റ്‌ മലയാളത്തിനോട് ആയിരുന്നു അശ്വിന്റെ പ്രതികരണം.

'ഈ സീസൺ എനിക്ക് ഇഷ്ടമാണ്. പക്ഷെ ഈ സീസണിലെ എല്ലാവരും ഗെയിം കണ്ടറിഞ്ഞ് വന്നവരാണ്. എനിക്ക് കൂട്ടത്തിൽ പേഴ്സണലി ഇഷ്ടം റിനോഷിനെയും നാദിറയെയും ഇഷ്ടമാണ്. റിനോഷിന്റെ ഗെയിം അല്ല ഇഷ്ടം. റിനോഷ് എന്ന വ്യക്തിയെ ആണ് ഇഷ്ടം. ഈ സീസണിലാണ് ഞാൻ ഉണ്ടായിരുന്നത് എങ്കിൽ റിനോഷിനോട് ഞാൻ പ്രണയം പറഞ്ഞേനെ,'

' എന്നിട്ട് ലവ് സ്ട്രാറ്റജി കളിച്ച് എങ്ങനെയെങ്കിലും പോയേനെ. പുള്ളിക്കാരന് എന്നെ ഇഷ്ടമാകുമോ എന്നറിയില്ല. എങ്കിലും. റിനോഷ് പുറത്തിറങ്ങി ഈ ഇന്റർവ്യൂ കാണുകയാണെങ്കിൽ ഇതൊന്ന് ശ്രദ്ധിക്കണേ. എനിക്ക് എല്ലാവരെയും ഇഷ്ടമാണ് പക്ഷെ റിനോഷിനെ ഭയങ്കര ഇഷ്ടമാണ്', എന്നാണ് അശ്വിൻ പറഞ്ഞത്.

rinosh aswin

കഴിഞ്ഞ ബിഗ് ബോസ് സീസണിലൂടെ ശ്രദ്ധ നേടിയ താരമാണ് അശ്വിൻ. മജീഷ്യനായ അശ്വിൻ ഷോയിൽ വെച്ച് താൻ ഗേ ആണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ അശ്വിന് ഷോയിൽ തുടരാൻ സാധിച്ചിരുന്നുള്ളു. കഴിഞ്ഞ സീസണിലെ മറ്റൊരു മത്സരാർത്ഥിയായ കുട്ടി അഖിലിന്റെ വീട് താമസത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അശ്വിൻ റിനോഷിനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞത്.

ബിഗ് ബോസ് സീസൺ നാലിലെ പകുതി മത്സരാർത്ഥികളും അഖിലിന്റെ വീട് താമസത്തിന് എത്തിയിരുന്നു. സൂരജ്, റിയാസ് സലിം, സുചിത്ര, ഡെയ്‌സി എന്നിവരുടെയൊക്കെ അഖിലിന്റെ വീട്ടിൽ നിന്നുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അഖിലിന്റെ പിറന്നാൾ ദിനത്തിൽ തന്നെയാണ് വീട് താമസവും നടത്തിയത്. ബിഗ് ബോസ് വീട്ടിൽ ആയിരിക്കെ തന്നെ വീട് പണി നടക്കുന്ന വിവരം അഖിൽ പങ്കുവച്ചിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X