ശോഭ അഖിൽ മാരാരെ പറ്റി പറഞ്ഞത് മനുഷ്യത്വമില്ലായ്മയാണ്! വിഷ്‌ണുവിനെ ഇഷ്ടമല്ല, എങ്കിലും അത് ചെയ്യില്ല: ദേവു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായ പത്താം ആഴ്ചയിൽ എത്തി നിൽക്കുകയാണ്. ഏറ്റവും നിർണായകമായ അവസാന ആഴ്ചകളിലേക്ക് കടക്കുകയാണ് ഷോ. നിലവില്‍ 11 മത്സരാർത്ഥികളാണ് ഹൗസിൽ അവശേഷിക്കുന്നത്. ഇവർക്കിടയിലെ സൗഹൃദങ്ങളും വഴക്കുകളുമൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

ഓരോ ബിഗ് ബോസ് സീസണിലും പ്രേക്ഷകരുടെ ഇഷ്ടം കവരുന്ന ചില കോമ്പോകൾ ഉണ്ടാവാറുണ്ട്. ചിലപ്പോൾ സൗഹൃദത്തിന്റെ പേരിൽ രൂപപ്പെട്ടിട്ടുള്ളത് ആവാം ചിലപ്പോൾ പ്രണയത്തിന്റെ പേരിലാകാം. ആദ്യ സീസണിലെ പേളി - ശ്രീനിഷ്, സാബു- രഞ്ജിനി, മുതൽ മണിക്കുട്ടൻ- ഡിംപൽ, ദിൽഷ - റോബിൻ വരെയുള്ള പോയ സീസണുകളിൽ പ്രേക്ഷകർ ആഘോഷമാക്കിയതാണ്. എന്നാൽ അതിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തമായൊരു കോമ്പോയാണ് ഈ അഞ്ചിൽ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.

akhil sobha

സൗഹൃദമോ പ്രണയമോ അല്ല ഈ കോമ്പോയെ ചേർത്തുവയ്ക്കുന്നത്. പരസ്പരമുള്ള വഴക്കുകളും കൗണ്ടറുകളുമൊക്കെയാണ്. അഖില്‍ മാരാരും ശോഭ വിശ്വനാഥുമാണ് ആ രണ്ടുപേർ. തീർത്തും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്നവരാണ് ഇരുവരും. ഇവര്‍ക്കിടയിലെ അടിയും വഴക്കും തമാശയുമൊക്കെ ആരാധകര്‍ ഏറെ ആഘോഷമാക്കാറുണ്ട്. ടോം ആന്റ് ജെറി എന്നാണ് ഇവർക്ക് പ്രേക്ഷകർ നൽകിയിരിക്കുന്ന വിശേഷണം. ടോം ആൻഡ് ജെറി ആണോ നിങ്ങളെന്ന് മോഹൻലാൽ വരെ ഒരിക്കൽ ഇവരോട് ചോദിച്ചിട്ടുണ്ട്.

ഇടയ്ക്ക് ഇവരുടെ ടോം ആൻഡ് ജെറി ഗെയിം പരിധി വിടുന്നു എന്ന വിമർശനങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച ആരോഗ്യ പ്രശ്നനങ്ങളെ തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി അഖിലിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതിന് പിന്നാലെ ശോഭ നടത്തിയ ഒരു പരാമർശം സോഷ്യൽ മീഡിയയിലൊക്കെ വലിയ രീതിയിലാണ് വിമർശിക്കപ്പെട്ടത്. അസുഖം മൂലം ആശുപത്രിയിലേക്ക് മാറ്റിയ അഖിൽ ഇനി തിരിച്ച് വരാതിരിക്കട്ടെ. ആ വഴി അഖിലിനെ വീട്ടിലേക്ക് പറഞ്ഞുവിടാൻ കഴിയുമോയെന്ന് ശോഭ ബിഗ് ബോസിനോട് ചോദിക്കുകയായിരുന്നു.

അസുഖം മൂലം ആശുപത്രിയിലേക്ക് മാറ്റിയൊരാളെ കുറിച്ച് ശോഭ ഇത്തരത്തിൽ പറഞ്ഞത് വളരെ ക്രൂരമായിപ്പോയി എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 5 ലെ മത്സരാർത്ഥിയായിരുന്നു വൈബർ ഗുഡ് ദേവുവും ശോഭയ്‌ക്കെതിരെ സംസാരിക്കുകയാണ്. ശോഭ പറഞ്ഞത് മനുഷ്യത്വമില്ലായ്മയാണെന്നാണ് ദേവു പറയുന്നത്. സില്ലി മോങ്ക്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദേവു.

'മാരാരിനെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ശോഭ പറഞ്ഞ വർത്തമാനം എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഇതായിരുന്നോ ശോഭയെന്ന വ്യക്തിയെന്ന് ചോദിച്ചേനെ. എന്ത് ഗെയിം സ്ട്രാറ്റജി ആണെങ്കിലും ആശുപത്രിയിൽ പോകുന്ന വ്യക്തി ആ വഴി പോകോട്ടെ എന്ന് പറയുന്നത് മനുഷ്യത്വമില്ലായ്മയാണ്. വിഷ്‌ണു എന്റെ ശത്രുവാണ്. എനിക്ക് അവനെ ഇഷ്ടമല്ല. എങ്കിലും ഇങ്ങനെയൊരു സിറ്റുവേഷൻ വന്നാൽ ഞാൻ മിണ്ടാതെയിരിക്കുകയുള്ളു',

akhil sobha

'കാരണം അയാൾ ഒരു മനുഷ്യനാണ്. അയാളെ ഡിപെൻഡ് ചെയ്ത് നിൽക്കുന്ന ആളുകളുണ്ട്. അയാൾക്കൊരു ലോകമുണ്ട്. ശോഭയ്ക്കും പ്രായമായ മാതാപിതാക്കൾ ഉള്ളതാണ്. എന്നിട്ടും അങ്ങനെ സംസാരിച്ചതിൽ എനിക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നി. ആൾക്ക് ഈഗോയുണ്ട്, തെറ്റുകൾ അക്സെപ്റ്റ് ചെയ്യില്ല. അതൊക്കെ നേരിൽ കാണുമ്പോൾ സംസാരിക്കാൻ ഇരിക്കുകയായിരുന്നു. പക്ഷേ ആ സംഭവം! അത് അങ്ങനെ പറയാൻ പാടില്ലായിരുന്നു,' ദേവു പറയുന്നു.

'അങ്ങനെ പറയാൻ പാടില്ലെന്ന അൽപം വിവരവും ബോധവും എങ്കിലും വേണ്ടേ. അത്‌ പേഴ്സണലി എനിക്ക് വിഷമമായി. മാരാർ അല്ല, ആരെ കുറിച്ചാണ് അങ്ങനെ പറഞ്ഞാലും അത് തെറ്റാണെന്ന് പറഞ്ഞ് ഞാൻ അവിടെ നല്ല അടിയുണ്ടാക്കിയേനെ. അത് കേട്ട് മിണ്ടാതിരുന്ന, എപ്പോഴും പൊളിറ്റിക്കൽ കറക്റ്റനസ് പറയുന്ന നാദിറയോടും എന്തുകൊണ്ട് മിണ്ടാതെയിരുന്നു എന്ന് ചോദിച്ചേനെ', വൈബർ ഗുഡ് ദേവു പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X