'അവരെ ഞാൻ വേദനിപ്പിച്ചെന്ന് അറിയാം, എങ്കിലും എന്നെ ചേർത്തുപിടിച്ചു! ബിഗ്ബോസ് കൊണ്ടുണ്ടായ വലിയ നഷ്ടം': അഞ്ജൂസ്

ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അഞ്ജൂസ് റോഷ്. ഒരുപാട് സ്വപ്നങ്ങളുമായി ഷോയിലേക്ക് എത്തിയ മത്സരാർത്ഥിയായിരുന്നു അഞ്ജൂസ്. ആദ്യ ദിവസങ്ങളിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ അഞ്ജൂസിന് സാധിച്ചു. എന്നാൽ അമ്പതാം ദിവസം താരം ബിഗ് ബോസ് വീടിനോട് വിടപറയുകയായിരുന്നു. താൻ ടോം ബോയ് ആണെന്ന അഞ്ജൂസിന്റെ വെളിപ്പെടുത്തലും റെനീഷയോട് ക്രഷ് പറഞ്ഞതുമൊക്കെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു.

ഇതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും അഞ്ജൂസിന് നേരിടേണ്ടി വന്നു. പുറത്തെത്തിയ അഞ്ജൂസിന് വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ താൻ നേരിട്ട സൈബർ ബുള്ളിയിങ്ങിനെ കുറിച്ചും ബിഗ് ബോസിന് ശേഷം ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ചൊക്കെ മനസുതുറക്കുകയാണ് അഞ്ജൂസ്.

anjuz rosh

ഒരുപാട് സ്വപ്നങ്ങളുമായാണ് ബിഗ് ബോസ് മലയാളം സീസൺ 5 ലേക്ക് പോയതെന്നാണ് അഞ്ജൂസ് പറയുന്നത്. 3.5 ദശലക്ഷം പ്രേക്ഷകരിൽ ഒരു സംവിധായകനെങ്കിലും തന്റെ പ്രകടനം കണ്ട് ഒരു അവസരം നൽകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അതല്ല സംഭവിച്ചതെന്ന് അഞ്ജൂസ് പറയുന്നു. ടോം ബോയ് ആണെന്ന തന്റെ വെളിപ്പെടുത്തൽ കൊണ്ട് അച്ഛനും അമ്മയ്ക്കും ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നുവെന്നും അഞ്ജൂസ് വെളിപ്പെടുത്തുന്നു. ഇടൈസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അച്ഛനും അമ്മയും പറഞ്ഞിട്ടില്ല. എന്നാൽ എപ്പിസോഡ് സംപ്രേഷണം ചെയ്ത ശേഷം അവർക്ക് ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടി വന്നുവെന്നാണ് അഞ്ജൂസ് പറയുന്നത്. ഒരുപാട് പേർ പിന്തുണച്ചു. പോസ്റ്റിറ്റീവായി ആളുകൾ സംസാരിച്ചതിനെ കുറിച്ചൊക്കെ അവർ പറഞ്ഞിട്ടുണ്ട്.

പക്ഷേ അവർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്ന് പറഞ്ഞിട്ടില്ല. താൻ അവരെ വേദനിപ്പിച്ചെന്ന് അറിയാം, പക്ഷേ വേറെ ഓപ്‌ഷൻ ഉണ്ടായിരുന്നില്ല. എന്നാൽ എന്തൊക്കെ സംഭവിച്ചാലും തന്നെ അവർ തനിച്ചാക്കിലെന്ന് ഇതോടെ മനസിലായെന്നും അഞ്ജൂസ് പറഞ്ഞു.

ബിബി ഹൗസിൽ വച്ച് താൻ ഒരു പെൺകുട്ടിയുമായി അഞ്ചുവർഷമായി പ്രണയത്തിലാണെന്ന് അഞ്ജൂസ് തുറന്നുപറഞ്ഞിരുന്നു. തന്നെ ബിഗ് ബോസിലേക്ക് അയച്ചത് പോലും കാമുകിയാണെന്നാണ് അഞ്ജൂസ് പറഞ്ഞത്. എന്നാൽ തനിക്കെതിരെ ഉണ്ടായ വിവാദങ്ങളും വിമർശനങ്ങളും അയാളെ ഒരുപാട് ബാധിച്ചെന്ന് അഞ്ജൂസ് പറയുന്നു. തങ്ങൾ ബ്രേക്കപ്പ് ആയെന്നും അഞ്ജൂസ് വ്യക്തമാക്കി. ബിഗ് ബോസ് സന്തോഷിക്കാനുള്ള ഒരുപാട് കാര്യങ്ങൾ തന്നെങ്കിലും അതാണ് ഏറ്റവും വലിയ നഷ്ടമെന്ന് താരം പറഞ്ഞു.

ഷോയിലേക്ക് തന്നെ ഇന്റർവ്യൂ ചെയ്യുമ്പോൾ തന്റെ പേരിൽ വിവാദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ തിരിച്ചിറങ്ങിയപ്പോൾ കൈനിറയെ വിവാദങ്ങളുമായാണ് താൻ ഇറങ്ങിയതെന്നും തമാശയായി അഞ്ജൂസ് പറഞ്ഞു. 'വിവാദങ്ങളൊന്നും ഉണ്ടാക്കാതെ ഷോയിലേക്ക് വന്ന ഒരു മത്സരാർത്ഥിയാണ് ഞാനെന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഒരുപാട് എണ്ണവുമായി ഞാൻ എത്തിയിരിക്കുന്നു. ആളുകൾ എന്നെ കാട്ടുകോഴി എന്നൊക്കെയാണ് വിളിക്കുന്നത്',

anjuz rosh

'ബിഗ് ബോസ് ഒരു ഗെയിം ഷോയാണ്. അത് ആളുകൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഹൗസിൽ നടക്കുന്നതൊക്കെ ആ ഗെയിമിന്റെ ഭാഗമാണ്. ആളുകൾ തമ്മിലുള്ള വഴക്കുകളും പ്രശ്നങ്ങളും നിങ്ങൾ കണ്ടിട്ടുണ്ടാകാം, പക്ഷേ അതിന് മുൻപും ശേഷവുമുള്ള ചർച്ചകൾ കണ്ടിട്ടുണ്ടാകില്ല,' അഞ്ജൂസ് പറഞ്ഞു.

നിലവിൽ പത്ത് മത്സരാർത്ഥികളാണ് ഹൗസിൽ അവശേഷിക്കുന്നത്. ഇതിൽ ഒരാൾ സീക്രെട്ട് റൂമിലാണ്. സെറീനയാണ് സീക്രെട്ട് റൂമിലുള്ള മത്സരാർത്ഥി. ഈ ആഴ്ചയിലെ എവിക്ഷൻ ഒഴിവാക്കിയാണ് ബിഗ് ബോസ് സെറീനയെ സീക്രെട്ട് റൂമിലേക്ക് അയച്ചത്. ഇനി കേവലം മൂന്നാഴ്ചകളാണ് ഫൈനലിലേക്കുള്ളത്. ജൂലൈ രണ്ടിനാണ് ബിഗ് ബോസ് മലയാളം സീസൺ 5 ഫൈനൽ നടക്കുക.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X