For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുഞ്ഞിനായി കാത്തിരിക്കുമ്പോൾ, സൗഭാ​​ഗ്യയേയും അർജുനേയും തേടിയ എത്തിയ പുതിയ സന്തോഷം!

  |

  കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് സൗഭാ​ഗ്യ വെങ്കിടേഷ്-അർജുൻ സോമശേഖർ താരജോഡികൾ. ഗര്‍ഭകാലത്തിന്റെ അസ്വസ്ഥകളിലും അതിനെമറികടന്ന് ​ഗർഭകാലം ആസ്വദിക്കുകയാണ് സൗഭാ​ഗ്യ വെങ്കിടേഷ്. ഒപ്പം കൂട്ടാനായി എല്ലാ പിന്തുണയും നൽകി അർജുനും ഒപ്പമുണ്ട്. ടിക്ക് ടോക്ക് ഉണ്ടായിരുന്ന കാലത്ത് നർമ്മം കലർന്ന വീഡിയോകൾ അവതരിപ്പിച്ചാണ് സൗഭാ​ഗ്യ ശ്രദ്ധിക്കപ്പെടുന്നത്. അഭിനയത്തിന് പുറമെ ക്ലാസിക്കൽ നൃത്തം അടക്കം എല്ലാ മനോഹരമായി കൈകാര്യം ചെയ്യുന്ന സൗഭാ​ഗ്യ നടി താര കല്യാണിന്റെ മകളാണെന്ന് വൈകിയാണ് ആരാധകർ അറിഞ്ഞത്. അമ്മയുടെ സിനിമാ പാരമ്പര്യത്തെ കുറിച്ചൊന്നും പരസ്യപ്പെടുത്താതെയാണ് സൗഭാ​ഗ്യ ടിക്ക് ടോക്ക് സജീവമായത്. ശേഷം ടെലിവിഷൻ പരിപാടികളിലും നിറസാന്നിധ്യമായ സൗഭാ​ഗ്യ.

  Also Read: 'അന്ന് നടന്നത് യുട്യൂബുകാർ തീരുമാനിച്ച വിവാഹം!, ഞാനിപ്പോൾ ഒരു പ്രണയത്തിലാണ്'

  കുട്ടിക്കാലം മുതൽ സുഹൃത്തും അമ്മയുടെ വിദ്യാർഥിയുമായിരുന്ന അർജുൻ സോമശേഖറിനെയാണ് സൗഭാ​ഗ്യ വിവാഹം ചെയ്തത്. 2020 ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരുടേയും വിവാ​ഹം. ​ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചാണ് ആഘോഷപൂർവം വിവാഹം നടത്തിയത്. ഇപ്പോൾ തങ്ങളുടെ ജീവിതത്തിന്റെ ഭാ​ഗമാകാൻ പോകുന്ന ആദ്യത്തെ കൺമണിയുടെ വരവിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് സൗഭാ​ഗ്യയും അർജുനും. കുഞ്ഞിനെ കാത്തിരിക്കുന്ന വേളയിൽ തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയ പുതിയ സന്തോഷത്തെ കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുകയാണ് താരദമ്പതികൾ.

  Also Read: സുമിത്രയേയും മക്കളേയും തമ്മിൽ തല്ലിക്കാൻ പുതിയ നീക്കങ്ങളുമായി ഇന്ദ്രജ!

  നൃത്തത്തിലും മോഡലിങിലും മാത്രമല്ല അഭിനയത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അർജുൻ. ആദ്യമായി അർജുൻ അഭിനയിച്ചത് ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന കോമഡി സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെയാണ്. വലിയ ഹിറ്റായിരുന്നു അർജുന്റെ ശിവൻ എന്ന കഥാപാത്രം. നുറുങ്ങ് തമാശകളും നർമം കലർന്ന അഭിനയവുമായി അർജുൻ ചുരുങ്ങിയ എപ്പിസോഡുകളിലൂടെ ആരാധകർക്ക് പ്രിയപ്പെട്ട താരമായി. എന്നാൽ അപ്രതീക്ഷിതമായി അർജുൻ സീരിയലിൽ നിന്ന് പിന്മാറി. പിന്മാറിയതിന്റെ കാരണം അർജുൻ വ്യക്തമാക്കിയിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാണെന്ന് മാത്രമാണ് പറഞ്ഞത്.

  ശേഷം ഒരിക്കൽ ഇൻസ്റ്റഗ്രാമിൽ നടന്ന ചോദ്യോത്തര വേളയിൽ ചക്കപ്പഴത്തിലേക്ക് തിരിച്ചുവരുമോയെന്ന ചോദ്യത്തിന് അർജുൻ മറുപടി നൽകിയിരുന്നു. ചക്കപ്പഴത്തിലേക്ക് ഇനി വരാന്‍ പറ്റില്ലെന്നും അവിടെ പുതിയ ശിവന്‍ വന്നു എന്നുമാണ് അര്‍ജുന്‍ അന്ന് മറുപടി നല്‍കിയത്. ഇനി തിരിച്ചുവരില്ലെന്നും ചക്കപ്പഴം ലൊക്കേഷൻ മിസ് ചെയ്യുന്നുവെന്നും അർജുൻ പറഞ്ഞിരുന്നു. ഒരുപാട് എക്സീപിരിയൻസ് കിട്ടിയ സ്ഥലമാണെന്നും ചക്കപ്പഴം എന്ന് കേൾക്കുമ്പോൾ സന്തോഷമാണെന്നും അർജുൻ പറഞ്ഞു. ശേഷം പിന്നീട് ടെലിവിഷൻ പരിപാടികളിൽ മാത്രമാണ് അർജുനെ കണ്ടത്. എന്നാൽ ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുന്നുവെന്ന സന്തോഷമാണ് അർജുൻ പങ്കുവെച്ചിരിക്കുന്നത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഉരുളക്ക് ഉപ്പേരി എന്ന സീരിയലിന്റെ ഭാ​ഗമായിരിക്കുകയാണ് ഇപ്പോൾ അർജുൻ. കോമഡിക്ക് പ്രാധാന്യം നൽകിയാണ് ഉരുക്ക് ഉപ്പേരി സീരിയലും ഒരുക്കിയിരിക്കുന്നത്. രാമനുണ്ണി എന്ന ​ഗൾഫുകാരന്റെ വേഷമാണ് സീരിയലിൽ അർജുന്. ‌‌

  ഉരുളക്ക് ഉപ്പേരിയുടെ അമ്പത്തിനാലാമത്തെ എപ്പിസോഡ് മുതലാണ് ശിവനും സീരിയലിന്റെ ഭാ​ഗമായി. ശ്രീലത നമ്പൂതിരി അടക്കമുള്ള താരങ്ങളും അഭിനയിക്കുന്ന സീരിയലാണ് ഉരുളക്ക് ഉപ്പേരി. അർജുന്റെ എൻട്രിയുള്ള എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ചക്കപ്പഴത്തിലെ ശിവനെ കണ്ടത് കൊണ്ടാണ് എപ്പിസോഡ് കാണാൻ തീരുമാനിച്ചത്' എന്നായിരുന്നു പുതിയ എപ്പിസോഡിന് ലഭിച്ച കമന്റ്. ചക്കപ്പഴത്തിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണവും ചിലർ കമന്റുകളിലൂടെ ചോദിച്ചിട്ടുണ്ട്. ദിവസങ്ങൾ മാത്രമാണ് സൗഭാ​ഗ്യ-അർജുൻ ദമ്പതികൾക്ക് കുഞ്ഞ് ജനിക്കാനുള്ളത്. 36 ആം ആഴ്ചയിലെ ​ഗർഭകാലത്ത് ഭർത്താവിനൊപ്പം നൃത്തം ചെയ്യുന്ന സൗഭാ​ഗ്യയുടെ വീഡിയോ വൈറലായിരുന്നു. ​ഗർഭിണിയായ ശേഷം വീട്ടിൽ ചടഞ്ഞിരിക്കുകയായിരുന്നില്ല സൗഭാ​ഗ്യ ചെയ്തത്. ഓൺലൈനായി വിദ്യാർഥികളെ നൃത്തം പഠിപ്പിച്ചും ഭർത്താവിനൊപ്പം നൃത്തം ചെയ്തും വളരെ സജീവമായിരുന്നു സൗഭാ​ഗ്യ.

  ​ഗര്‍ഭാവസ്ഥയിലും നൃത്തം ചെയ്യുന്ന വീഡിയോകള്‍ ഇതിന് മുമ്പും സോഷ്യൽ മീഡിയയില്‍ സൗഭാ​ഗ്യ ഷെയര്‍ ചെയ്തിട്ടുണ്ട്. അമ്മയും നര്‍ത്തകിയുമായ താരാകല്യാണും ഗര്‍ഭിണിയായിരുന്ന നാളുകളില്‍ നൃത്തം ചെയ്തതാണ് തനിക്ക് പ്രചോദനമായതെന്നാണ് ​ഗർഭാവസ്ഥയിൽ നൃത്തം ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ സൗഭാഗ്യ പറഞ്ഞിട്ടുള്ളത്. പലപ്പോഴും സങ്കീര്‍ണ്ണമായ നൃത്തച്ചുവടുകളും അരമണ്ഡലത്തിലുള്ള ഇരുപ്പും ഒക്കെ ചെയ്യുന്ന സൗഭാഗ്യയുടെ വീഡിയോ ശ്വാസം അടക്കിപ്പിടിച്ചാണ് ആരാധകരും കണ്ടിരുന്നത്. പുതിയ ഇൻസ്റ്റ റീൽസിൽ അർജുനൊപ്പമായിരുന്നു സൗഭാ​ഗ്യയുടെ നൃത്തം. 'സന്തോഷത്തോടെ 36 ആഴ്ചകള്‍, ട്രെന്‍ഡിനൊപ്പം പോകുന്നു' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സൗഭാഗ്യ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റയില്‍ ട്രെന്‍ഡിങായി നില്‍ക്കുന്ന നിഖിത ഗാന്ധിയുടെ ഗാനത്തിന് വെസ്റ്റേണ്‍ ചുവടുകള്‍ നല്‍കിയാണ് ഇരുവരും നൃത്തം ചെയ്തത്.

  എടാ അർജു, നിനക്ക് സ്വൈര്യം കിട്ടില്ലെടാ..സൗഭാഗ്യക്ക് ചക്കര ഉമ്മ നൽകുന്ന മഞ്ജു പിള്ള

  കൂടാതെ ബേബി ഷവറും വളകാപ്പും സൗഭാ​ഗ്യയും കുടുംബവും ആ​​ഘോഷമായി നടത്തിയിരുന്നു. വളകാപ്പ് ചടങ്ങിൽ സിനിമാ സീരിയൽ രം​ഗത്ത് നിന്നുള്ള നിരവധി പേർ സൗഭാ​ഗ്യയേയും കുടുംബത്തേയും ആശംസിക്കാൻ എത്തിയിരുന്നു. കറുപ്പും ​ഗോൾഡൻ നിറവും കലർന്ന സാരിയിൽ സുമം​ഗലിയായാണ് സൗഭാ​ഗ്യ വളകാപ്പിന് എത്തിയത്. ​ഗർഭകാലത്തിനിടെ വീട്ടിൽ പെട്ടന്നുണ്ടായ രണ്ട് മരണം സൗഭാ​ഗ്യയെ തളർത്തിയിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച വേർപാടിനെ കുറിച്ചും സൗഭാ​ഗ്യ സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. അർജുന്റെ ചേട്ടന്റെ ഭാര്യയും അർജുന്റെ അച്ഛനുമാണ് കൊവിഡ് ബാധിച്ച് ജൂണിൽ മരിച്ചത്. കുടുംബം ഏറെ സങ്കടം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് ഇരുവരുടേയും വേർപാടിന് സേഷം കടന്നുപോയതെന്നും സന്തോഷകരമായി പോവുകയായിരുന്ന കുടുംബത്തിൽ പെട്ടന്നാണ് ദുഖം കടന്ന് വന്നതെന്നും തങ്ങലുടെ ജീവിതത്തിലെ രണ്ട് നെടും തൂണുകളെ നഷ്ടമായിയെന്നുമാണ് ചേട്ടത്തിയമ്മയുടേയും അച്ഛന്റേയും മരണത്തെ കുറിച്ച അറിയിച്ച് അന്ന് സൗഭാ​ഗ്യ കുറിച്ചത്. ഇപ്പോൾ ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വരാൻ പോകുന്നതിനാൽ മറ്റ് ദുഖങ്ങളെല്ലാം മറന്ന് പുതിയ അതിഥിയെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് അർജുനും സൗഭാ​ഗ്യയും. കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുമ്പോഴാണ് ഇരട്ടി മധുരമായി വീണ്ടും അർജുന് സീരിയലുകളിൽ സജീവമാകാൻ അവസരം ലഭിച്ചത്. അർജുനൊപ്പം ഇരുന്ന് ഉരുളക്ക് ഉപ്പേരിയുടെ എപ്പിസോഡ് കാണുന്ന വീഡിയോയും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്.

  Read more about: sowbhagya venkitesh
  English summary
  viral couple sowbhagya venkitesh and arjun somasekhar revealed their new happiness of life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X