For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുമിത്രയേയും മക്കളേയും തമ്മിൽ തല്ലിക്കാൻ പുതിയ നീക്കങ്ങളുമായി ഇന്ദ്രജ!

  |

  കുടുംബപ്രേക്ഷകരുടെ ഇഷ്ട സീരിയലാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയും അവരുടെ ജീവിതത്തിനോടുള്ള പോരാട്ടവുമെല്ലാമാണ് സീരിയലിന്റെ പ്രമേയം. തുടക്കത്തിൽ വെറും കണ്ണീരും കൈയ്യും മാത്രമായിരുന്നു സീരിയൽ. ക്ലീഷേ സീരിയൽ മാതൃകയാണ് കുടുംബവിളക്കും അനുകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി തുടക്കത്തിൽ പ്രേക്ഷക സ്വീകാര്യത സീരിയലിനുണ്ടായിരുന്നില്ല. പിന്നീട് സുമിത്ര എന്ന പ്രധാന കഥാപാത്രം കുറച്ച് കൂടി തന്റേടത്തോടെയും കണ്ണീരൊഴിവാക്കി കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതിലും വിജയം നേടുന്നതിലും പ്രാപ്തയായതോടെയാണ് സീരിയൽ പ്രേക്ഷകരെ ആകർഷിച്ച് തുടങ്ങിയത്.

  Also Read: 'അന്ന് നടന്നത് യുട്യൂബുകാർ തീരുമാനിച്ച വിവാഹം!, ഞാനിപ്പോൾ ഒരു പ്രണയത്തിലാണ്'

  വിവാഹം ചെയ്ത് കയറി ചെന്ന വീട്ടിലെ പ്രശ്നങ്ങളും ഭർത്താവിന്റെ സ്നേഹ കുറവും എല്ലാകൊണ്ടാണ് സുമിത്ര ഭർത്താവ് സിദ്ധാർഥ് മേനോനിൽ നിന്നും വിവാഹമോചനം നേടി മക്കൾക്കൊപ്പം അവർക്ക് വേണ്ടി മാത്രം ജീവിക്കാൻ തുടങ്ങിയത്. സുമിത്രയുമായി പിരിഞ്ഞ ശേഷം തന്റെ സുഹൃത്തായിരുന്ന വേദികയെന്ന സ്ത്രീയെയാണ് സിദ്ധാർഥ് വിവാഹം ചെയ്തത്. തന്റെ സങ്കൽപ്പങ്ങൾക്കൊത്ത പെൺകുട്ടിയാണെന്ന് തോന്നിയത് കൊണ്ടാണ് വേദികയെ സിദ്ധാർഥ് ജീവിതത്തിലേക്ക് ക്ഷണിച്ചത്. എന്നാൽ സിദ്ധു പ്രതീക്ഷിച്ചപോലെയായിരുന്നില്ല കാര്യങ്ങൾ. ബിസിനസിലടക്കം വിജയിച്ച് നിൽക്കുന്ന സിദ്ധുവിന്റെ മുൻഭാര്യ സുമിത്രയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് വേദിക സിദ്ധുവിനെ വിവാഹം ചെയ്തത്. എന്നാൽ സിദ്ധുവിന് സുമിത്രയോട് വെറുപ്പില്ലാത്തതിനാൽ വേദികയുടെ പ്രവൃത്തികൾ അം​ഗീകരിക്കാൻ ആയില്ല. പിന്നീട് വേദികയുടെ ക്രൂരതകൾ വലിയ പ്രത്യാഘാതങ്ങൾ സുമിത്രയുടെ കുടുംബത്തിൽ സൃഷ്ടിക്കാൻ തുടങ്ങി.

  Also Read: 'ജലദോഷമുള്ളപ്പോൾ പാടാൻ പറ്റിയ പാട്ട്', വൈറൽ ​ഗാനവുമായി പ്രിയ വാര്യർ

  ഇതോടെയാണ് വേദികയെ സിദ്ധാർഥ് ഉപേക്ഷിക്കാൻ തീരുമാനിക്കുന്നത്. സിദ്ധാർഥ് വീട്ടിൽ നിന്നും വേദികയെ ഇറക്കിവിട്ടിരിക്കുകയാണിപ്പോൾ. അസുഖം ബാധിച്ച് മരണകിടക്കയിൽ കിടന്നപ്പോൾ സഹായവുമായി സുമിത്ര എത്തിയിരുന്നു. ശേഷം സുമിത്രയുടെ സംരക്ഷണയിലായിരുന്നു സിദ്ധാർഥ് കഴിഞ്ഞിരുന്നത്. എന്നാൽ പതിനെട്ട് അടവും പയറ്റി സിദ്ധാർഥിന്റെ വീട്ടിൽ തിരികെ എത്താനുള്ള ശ്രമത്തിലാണ് വേദിക. ഇതിന്റെ ഭാ​ഗമായി താൻ ​ഗർഭിണിയാണെന്ന് വരെ വേദിക പറഞ്ഞ് പരത്തി സിദ്ധാർഥിനേയും ബന്ധുക്കളേയും കബിളിപ്പിച്ചിരുന്നു. എന്നാൽ നീർക്കുമിളയുടെ ആയുസ് മാത്രമെ വേദികയുടെ ആ കള്ളത്തിന് ഉണ്ടായിരുന്നുള്ളൂ. വേദികയ്ക്ക് ​ഗർഭിണിയാകാൻ കഴിയില്ലെന്ന് സമ്പത്ത് സിദ്ധാർഥിനെ അറിയിച്ചതോടെയാണ് വേദികയുടെ കള്ളങ്ങൾ പൊളിഞ്ഞത്.

  വേദികയ്ക്ക് പിന്തുണ നൽകിയിരുന്ന സിദ്ധാർഥിന്റെ സഹോദരി ശരണ്യയും അമ്മ സരസ്വതിയും അടക്കം വേദികയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണിപ്പോൾ. ഇപ്പോൾ സുമിത്രയ്ക്ക് നേരെ യുദ്ധം നടത്തുന്ന മറ്റൊരാൾ മകൻ അനിരുദ്ധിന്റെ സീനിയർ ഇന്ദ്രജയാണ്. അനിരുദ്ധിനെ തന്റെ പക്ഷത്താക്കി വെച്ചിരിക്കുന്ന ഇന്ദ്രജ സുമിത്രയെ കുറിച്ചുള്ള നുണകൾ പറഞ്ഞ് പരത്തിയാണ് ഒളിയമ്പെയ്യുന്നത്. ഇപ്പോൾ രോഹിത്തും സുമിത്രയും തമ്മിലുള്ള സൗഹൃദം ശരിയല്ലെന്നും അത് നാട്ടുകാർ ചർച്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും പറ‍ഞ്ഞ് അനിരുദ്ധിനെ തെറ്റിദ്ധരിപ്പിക്കുന്ന ഇന്ദ്രജയെയാണ് പുതിയ പ്രമോയിൽ കാണുന്നത്. അതേസമയം സുമിത്രയെ വീണ്ടും സ്വീകരിച്ച് ഒരു ജീവിക്കണമെന്ന് സിദ്ധാർഥിനെ ഉപദേശിക്കുന്ന സമ്പത്തിനേയും കാണാം. പുതിയ പ്രമോ കണ്ടതോടെ സിദ്ധാർഥ് സുമിത്രയുടെ അടുത്തേക്ക് തിരിച്ച് പോയി അവരെ സ്വീകരിക്കരുത് എന്നാണ് ആരാധകർ പറയുന്നത്.

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  കളിപ്പാട്ടമായി സ്ത്രീകളെ ഉപയോ​ഗിക്കുന്ന പോലെയുള്ള സന്ദേശമാകും വീണ്ടും സിദ്ധാർഥ് സുമിത്രയെ സ്വീകരിക്കാൻ തീരുമാനിച്ചാൽ പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നതെന്നും ചില ആരാധകർ കുറിച്ചു. വേദികയുടെ മറ്റൊരു പതിപ്പാണ് ഇന്ദ്രജയെന്നും ചില ആരാധകർ അഭിപ്രായപ്പെട്ടു. നേരത്തെയും ഇന്ദ്രജയുടെ പേരിൽ അനിരുദ്ധും സുമിത്രയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇന്ദ്രജയുമായുള്ള അനിരുദ്ധിന്റെ കൂട്ടുകെട്ട് സുമിത്രയും മറ്റ് കുടുംബാം​ഗങ്ങളും ഭയത്തോടെയാണ് കാണുന്നത്. സുമിത്രയേയും രോ​ഹിത്തിനേയും കുറിച്ച് നിരവി നുണകൾ ഇന്ദ്രജ അനിരുദ്ധിന് പറഞ്ഞ് കൊടുക്കുന്നതും പുതിയ പ്രമോയിൽ കാണാം അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ സുമിത്രയും അനിരുദ്ധും തമ്മിൽ പൊട്ടിത്തെറികൾ ഉണ്ടായേക്കും.

  English summary
  kudumbavilakku serial promo: indraja's new plans started against sumithra and family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X