For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജലദോഷമുള്ളപ്പോൾ പാടാൻ പറ്റിയ പാട്ട്', വൈറൽ ​ഗാനവുമായി പ്രിയ വാര്യർ

  |

  ഒരു കണ്ണിറുക്കൽ മൂലം ഒറ്റരാത്രി കൊണ്ട് ജീവിതം മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ആദ്യ ചിത്രത്തിലൂടെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച നടി പ്രിയ വാര്യർ ആ​ഗോള തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു അഡാർ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ എന്ന ഗാനത്തിലൂടെയാണ് പ്രിയ വൈറലാകുന്നത്. ആ പാട്ട് റിലീസായ ശേഷം ജീവിതം മാറി മറിഞ്ഞ പ്രിയ ഇന്ന് ബോളിവുഡിലടക്കം സിനിമകളും മോഡലിങ്ങും ബ്രാൻഡിങുമായി തിരക്കിട്ട ജീവിതം നയിക്കുകയാണ്. ഒമർലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമ പ്രിയയുടെ മാത്രമല്ല നിരവധി പുതുമുഖങ്ങളുടെ ജീവിതം മാറ്റി മറിച്ചിട്ടുണ്ട്.

  Also Read: 'ചുരുളിയിലെ തെറിവിളിക്ക് ഞങ്ങൾ ഉത്തരവാദികളല്ല', നിങ്ങൾ കാണുന്നത് സെൻസർ ചെയ്ത പതിപ്പല്ല'

  പാട്ടിലൂടെ ഹിറ്റായ നായിക പിന്നീട് ഒറു അഡാർ ലവ് റിലീസായപ്പോൾ വിമർശനവും ട്രോളുകളും ഏറ്റുവാങ്ങി. ട്രോളുകളും വിമർശനവും വിടാതെ പിന്തുടരുന്നുണ്ടെങ്കിലും പ്രിയ ഇപ്പോഴും തന്റെ കരിയർ സ്വപ്നങ്ങളുമായുള്ള സഞ്ചാരത്തിലാണ്. ഇൻസ്റ്റാഗ്രാമിൽ 70 ലക്ഷത്തിൽ അധികം ആരാധകരുള്ള പ്രിയവാര്യർ ധാരാളം ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽമീഡിയകളിൽ പങ്കുവെക്കാറുണ്ട്. ബോളിവുഡ് സുന്ദരികളോട് കിടപിടിക്കുന്ന തരത്തിലുള്ള ലുക്കിലും വസ്ത്രധാരണത്തിലുമാണ് പ്രിയ വാര്യർ ഫോട്ടോഷൂട്ടിൽ എത്തുന്നത്.

  Also Read: 'ശരീരത്തെ പരിഹസിക്കുന്ന ആരാധകർക്ക്, ആരാധന അവസാനിപ്പിച്ച് പോകാം', പൊട്ടിത്തെറിച്ച് ബി​ഗ് ബോസ് വിജയി!

  അഭിനേത്രി, മോഡൽ എന്നതിലുപരി നല്ലൊരു ​ഗായിക കൂടിയാണ് പ്രിയ വാര്യർ. ഇടയ്ക്കിടെ സോഷ്യൽമീഡിയ വഴി ​ഗാനങ്ങൾ ആലപിച്ച് പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ പുതിയ പാട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രിയ വാര്യർ. പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൃദയം എന്ന സിനിമയിലെ വൈറൽ ​ഗാനമായ ദർശന ആലപിച്ചുകൊണ്ടാണ് പ്രിയ വാര്യരും ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയാണ് ജനുവരിയിൽ റിലീസിന് തയ്യാറെടുക്കുന്ന ഹൃദയം. ത്രികോണ പ്രണയ കഥ പറയുന്ന സിനിമയിൽ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രണവിന്റെ നായികമാർ.

  ചിത്രത്തിലെ പോസ്റ്ററുകൾക്ക് പിന്നാലെ ആദ്യം അണിറപ്രവർത്തകർ റിലീസ് ചെയ്തത് സിനിമയിലെ ദർശന എന്ന പാട്ടിന്റെ വീഡിയോയായിരുന്നു. ഏറെക്കാലത്തിന് ശേഷം കേരളക്കരയുടെ നെഞ്ചില്‍ പ്രണയ പ്രപഞ്ചം ദർശന എന്ന ​ഗാനത്തിലൂടെ വിനീത് ശ്രീനിവാസൻ തീര്‍ത്തു. സോഷ്യല്‍മീഡിയയിലും സ്റ്റാറ്റസുകളിലും ദര്‍ശനയാണ് നിറയുന്നത്. ഹിഷാം ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ എന്നിവരാണ് വീഡിയോ ​ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇപ്പോൾ വൈറലായ ദർശന പാടി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് പ്രിയ വാര്യർ. 'ജലദോഷമുള്ള സമയത്ത് കുറച്ച് കൂടി ശബ്ദം ഈ പാട്ടിന് ചേരുന്നതായി തോന്നി' എന്ന് കുറച്ചുകൊണ്ടാണ് പ്രിയ വാര്യർ പാട്ട് പാടി ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

  Priya Warrier Biography | ആരാണീ പ്രിയ വാര്യർ | FilmiBeat Malayalam

  2019ൽ ആണ് ദർശന പാട്ടിന്റെ പ്രവൃത്തികളെല്ലാം പൂർത്തിയായതെങ്കിലും റിലീസ് ചെയ്തപ്പോൾ 2021 ആയി. എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം സിനിമയാണ് ഹൃദയം. പാട്ടിലും ടീസറിലുമെല്ലാം പ്രണവ് മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ അഭിനയപ്രകടനം അസാധ്യമാണെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. ഗാനം പങ്കുവെച്ച ശേഷം ദർശന പാടിയ ഹിഷാം അബ്ദുൾ റഹ്മാൻ, വിനീത് ശ്രീനിവാസൻ, പ്രണവ്, ദർശന എന്നിവരെ പ്രിയ പ്രകാശ് വാര്യർ ടാഗും ചെയ്തിട്ടുണ്ട്. പ്രിയയുടെ ആലപനത്തിന് നല്ല സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്. ഫ്രീക്ക് പെണ്ണേ പോലുള്ള ​ഗാനങ്ങളും പാടി വീഡിയോ പങ്കുവെക്കണമെന്നും താരത്തിന്റെ ആരാധകർ ആവശ്യപ്പെട്ടിട്ടുണ്ട്. 40കാരന്‍റെ 21കാരി എന്ന സിനിമയിലാണ് പ്രിയ വാര്യർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അനൂപ് മേനോനാണ് ചിത്രത്തിൽ പ്രിയയുടെ നായകൻ.

  English summary
  actress priya Prakash Varrier sung Darshana Song and shared in social media, goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X