For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുഞ്ഞിന്റെ മൂവ്മെന്റ് അറിഞ്ഞു തുടങ്ങിയത് അപ്പോഴാണ്; വിജയ് ഫാൻ ആണെന്ന് തോന്നുന്നു!'; ദേവിക പറയുന്നു, വീഡിയോ

  |

  സിനിമയിൽ നിന്നും സീരിയലിലേക്കെത്തി പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ദേവിക നമ്പ്യാർ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഇന്ന് ഉള്ളത്. അഭിനയത്തിന് പുറമെ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. ദേവികയുടെ ഭർത്താവ് വിജയ് മാധവും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്.

  കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ദേവികയും വിജയും വിവാഹിതരായത്. ഗായകനായും സംഗീത സംവിധായകനയുമെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളയാളാണ് വിജയ് മാധവ്. ദേവികയെ വിവാഹം ചെയ്ത ശേഷമാണു കൂടുതൽ പേർ വിജയെ കുറിച്ച് അറിയുന്നത്.

  Also Read: ഇരിക്കാന്‍ സീറ്റ് പോലും തരില്ല, ഒരുപാട് അവഗണനകള്‍ നേരിട്ടു; അവിടം തനിക്കിഷ്ടമല്ലെന്ന് ഗ്രേസ് ആന്റണി

  പാട്ടും അഭിനയവും വ്ലോ​ഗിങ്ങും കുക്കിങുമെല്ലാമായി സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ് ഈ താരദമ്പതികൾ ഇപ്പോൾ. കൂടാതെ തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലുമാണ് ഇവർ. ഇനി വളരെ കുറച്ചു നാളുകളെ കുഞ്ഞിന്റെ വരവിനായുള്ളു.

  ഗർഭിണിയായതോടെ ദേവിക അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരുന്നു. എങ്കിലും കുക്കിങും വ്ലോഗിങ്ങുമൊക്കെയായി നടി സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, വിജയ് മാധവും ദേവികയും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

  വിജയ്‌ നായകനായ ഏറ്റവും പുതിയ ചിത്രം വാരിസിലെ രഞ്ജിതമേ രഞ്ജിതമേ എന്ന ഗാനം കേൾക്കുമ്പോൾ കുഞ്ഞ് അനങ്ങുന്നതിന്റെ വീഡിയോയാണ് താരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

  'രഞ്ജിതമേ രഞ്ജിതമേ ... ഈ പാട്ട് ഇറങ്ങിയ അന്ന് ആണ് നായികയ്ക്ക് മൂവേമെന്റ്സ് അറിഞ്ഞു തുടങ്ങിയത്, എപ്പോ ഈ പാട്ട് കേട്ടാലും ഇത് തന്നെ അവസ്ഥ. ഇന്നലെ വാരിസ് കണ്ടു ഫുൾ ഇളക്കം തന്നെ, ഇത് ഒരു മൂവി പ്രൊമോഷൻ വീഡിയോ ഒന്നുമല്ല പക്ഷെ കുട്ടി ഇപ്പോഴേ വിജയ് ഫാൻ ആയി എന്നാണ് തോന്നുന്നത്,' എന്നാണ് വീഡിയോ പങ്കുവച്ച് വിജയ് മാധവ് കുറിച്ചത്.

  വാരിസിനെ കുറിച്ചും വിജയ് പോസ്റ്റിൽ പറയുന്നുണ്ട്. 'എന്തായാലും എല്ലാര്ക്കും ഫാമിലി ആയി കാണാൻ നല്ലൊരു കുടുംബ ചിത്രം ആണ് വാരിസ് ഇടക്കൊക്കെ കണ്ണ് നനയിച്ചു, ഒപ്പം മാസ്സ്, പിന്നെ അടിപൊളി കുത്തു പാട്ടും ഡാൻസും, ഒരു കിടിലൻ വിജയ് പൊങ്കൽ ചിത്രം,' എന്നാണ് വിജയ് പറഞ്ഞത്.

  വീഡിയോയിൽ ഈ പാട്ട് എപ്പോൾ കേട്ടാലും കുഞ്ഞ് അനങ്ങുമെന്നും ഈ സോങ് റിലീസ് ചെയ്ത അന്നാണ് എനിക്ക് ആദ്യമായി മൂവ്മെന്റ് കിട്ടിയതെന്നും ദേവികയും പറയുന്നുണ്ട്.

  അതേസമയം, രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. 'കുട്ടീടെ അച്ഛന്റെ പേരും വിജയ് എന്ന് ആയതുകൊണ്ടാവും വിജയ് ഫാൻ ആവാന്നു കുട്ടി തീരുമാനിച്ചത്' എന്നാണ് ഒരാളുടെ കമന്റ്. 'അത് നിങ്ങൾ സൂര്യയുടെ സോങ് കേൾപിക്കാത്തത് കൊണ്ടാണ്', 'ബേബിക്കായി വെയ്റ്റിങ്ങിലാണ്' എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.

  Also Read: ചേട്ടന്റെ ബോസായ സൗദിക്കാരാനാണ് ഭർത്താവ്; ഏഴ് വയസിന് ഇളയ ആളായിരുന്നു, ദാമ്പത്യം തകര്‍ന്നതിനെ പറ്റി നടി ലക്ഷ്മി

  മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിലൂടെ ആയിരുന്നു ദേവികയുടെ അരങ്ങേറ്റം, കളഭ മഴ, പറയാൻ ബാക്കിവച്ചത്, വസന്തത്തിന്റെ കനൽവഴികളിൽ, കട്ടപ്പനയിലെ ഋത്വിക്റോഷൻ, വികടകുമാരൻ തുടങ്ങിയ നിരവധി സിനിമകളിൽ ദേവിക വേഷമിട്ടിട്ടുണ്ട്.

  പരിണയം എന്ന പരമ്പരയിലൂടെയാണ് ദേവിക മിനിസ്‌ക്രീനിൽ എത്തുന്നത്. ബാലാമണി, രാക്കുയിലിൽ തുടങ്ങിയ പരമ്പരകളിലൂടെയാണ് ദേവികയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത ലഭിക്കുന്നത്. ഇതുകൂടാതെ, കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങിയ പരിപാടികളുടെ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്.

  Read more about: devika
  English summary
  Viral: Devika Nambiar And Vijay Madhav's Latest Social Media Post About Baby Movements To Varisu Song
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X