ബിഗ് ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ നേരിട്ട വലിയ ചോദ്യം! വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചിട്ടില്ല: ദിൽഷ

ബിഗ് ബോസിലൂടെ ജീവിതം മാറിമറിഞ്ഞ ഒരുപാട് താരങ്ങളുണ്ട്. അക്കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ഒരു താരമാണ് ദിൽഷ പ്രസന്നൻ. ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയാണ് ദില്‍ഷയെ മലയാളികള്‍ ആദ്യം കാണുന്നത്. പിന്നീട് സീരിയലിലൂടെ അഭിനേത്രിയായി മാറി. എന്നാല്‍ ദില്‍ഷയെ മലയാളികള്‍ അടുത്തറിയുന്നതും കൂടുതൽ ശ്രദ്ധിക്കുന്നതും ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയത് മുതലാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ടൈറ്റിൽ വിന്നറാണ് ദിൽഷ പ്രസന്നൻ.

മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ വിജയകിരീടം ചൂടുന്ന ഏക വനിതാ മത്സരാർഥിയാണ് ദിൽഷ. സംഭവബഹുലമായി മാറിയ നാലാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥികളിൽ ഒരാളാണ് താരം. കയ്യടികള്‍ക്കൊപ്പം തന്നെ വിവാദങ്ങളും നിറഞ്ഞതായിരുന്നു ദില്‍ഷയുടെ ബിഗ് ബോസ് യാത്രയും തുടര്‍ന്നുള്ള കുറച്ച് കാലവും. എന്നാൽ ഇന്ന് അതിനെയൊക്കെ മറികടന്ന് സിനിമയിലടക്കം സാന്നിധ്യം അറിയിച്ച് മുന്നോട്ട് പോവുകയാണ് ദിൽഷ.

Dilsha Prasannan

അതിനിടെ വിവാഹത്തെക്കുറിച്ചും ബിഗ് ബോസിന് ശേഷം തനിക്ക് എടുക്കേണ്ടി വന്ന വലിയൊരു തീരുമാനത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് താരം. ധന്യ വർമയുമായുള്ള അഭിമുഖത്തിൽ, ഒരു ബന്ധത്തിൽ യെസ് പറയാൻ നിർബന്ധിതരാവുന്ന പെൺകുട്ടികളോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദിൽഷ പ്രസന്നൻ.

'യെസ് പറഞ്ഞാലും നോ പറഞ്ഞാലും അത് ബാധിക്കാൻ പോകുന്നത് നമ്മളെ തന്നെയാണ്. ഞാൻ ബിഗ് ബോസിൽ നിന്നിറങ്ങി കഴിഞ്ഞപ്പോൾ എനിക്ക് മുന്നിൽ ഇങ്ങനെയൊരു വലിയ ചോദ്യം ഉണ്ടായിരുന്നു. അന്ന് യെസ് പറഞ്ഞാൽ പ്രേക്ഷകരുടെ സ്നേഹം കുറച്ചുകൂടെ എനിക്ക് ലഭിക്കുമെന്ന് അറിയാമായിരുന്നു. നോ പറഞ്ഞാൽ എന്നെ സ്നേഹിച്ചവർ തന്നെ വെറുക്കും എന്നൊരു സാഹചര്യവുമായിരുന്നു. എന്നാൽ ഈ രണ്ടു കൂട്ടരും ഒരുഘട്ടം കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ നിന്നും പോകും',

'അത് കഴിഞ്ഞാൽ ഉള്ള ജീവിതം ജീവിക്കേണ്ടത് നമ്മളാണ്. യെസ് പറഞ്ഞാലും നോ പറഞ്ഞാലും മുന്നോട്ട് ഉള്ള ജീവിതം അതിനെ ആശ്രയിച്ചായിരിക്കും. ആ ജീവിതം ജീവിക്കാൻ തയ്യാറാണോ എന്ന് സ്വയം ചോദിക്കണം. എന്റെ സ്വപ്നങ്ങൾക്ക് പിന്നാലെയാണ് ഞാൻ പോകാൻ ശ്രമിക്കുന്നത്. ചിലപ്പോൾ ഞാൻ നോ പറഞ്ഞാൽ വലിയ എന്തെങ്കിലും ആയിരിക്കും എനിക്ക് നേരിടേണ്ടി വരുന്നത്. പക്ഷെ അത് നേരിട്ട് കഴിഞ്ഞാൽ അത് അവിടെ തീരും. പിന്നീട് ഞാൻ ജീവിക്കുന്ന ജീവിതം എനിക്ക് ഇഷ്ടമുള്ള ജീവിതമായിരിക്കും',

'ഏത് പെൺകുട്ടികളോട് ആണെങ്കിലും എനിക്ക് പറയാനുള്ളത്, നിങ്ങൾക്ക് കല്യാണം കഴിക്കണം എന്ന് തോന്നുമ്പോൾ കല്യാണം കഴിക്കൂ. പക്ഷെ അത് ഒരാളുടെയും നിർബന്ധത്തിന് വഴങ്ങി ആകരുത്. നിങ്ങൾ സ്വന്തമായി ആലോചിച്ച്, നിങ്ങളുടെ ലൈഫിനെ കുറിച്ചുള്ള തീരുമാനം നിങ്ങൾ തന്നെ എടുക്കുക', ദിൽഷ പറഞ്ഞു.

Dilsha Prasannan

'ഫാമിലിയുടെ പിന്തുണ ഇക്കാര്യത്തിൽ പ്രധാനമാണ്. ഭാഗ്യത്തിന് എന്റെ കുടുംബം വിവാഹക്കാര്യത്തിൽ നിർബന്ധിച്ചിട്ടില്ല. എനിക്ക് കാര്യങ്ങൾ പറഞ്ഞുതരാറുണ്ട്. എന്നാൽ ഒരു കാര്യത്തിലും നിർബന്ധിച്ചിട്ടില്ല. മാതാപിതാക്കളോട് എനിക്ക് പറയാനുള്ളത് അതാണ് മക്കൾക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കുക. പിന്നീട് അവരുടെ ഇഷ്ടത്തിന് അവർക്ക് വേണ്ട പിന്തുണ നൽകുക',

'കല്യാണം കഴിക്കാതിരുന്നാൽ ഞങ്ങളുടെ കാലം കഴിഞ്ഞ് എന്താകും എന്ന പേടി മാതാപിതാക്കൾക്ക് ഉണ്ടാകും. എന്റെ വീട്ടുകാർക്കും ഉണ്ട്. അത് പറയുമ്പോൾ എനിക്ക് ജോലിയുണ്ട്, ഞാൻ ഒറ്റയ്ക്ക് ജീവിച്ചാൽ എന്താണ് എന്നൊക്കെ ഞാൻ ചോദിക്കാറുണ്ട്. ഇതൊക്കെ എല്ലാ മാതാപിതാക്കളുടെയും പേടിയാണ്. ഞാൻ വിവാഹം കഴിക്കാതെ ഇരിക്കുകയൊന്നുമില്ല സമയം ആകുമ്പോൾ വിവാഹം കഴിച്ചോളാം എന്ന് അച്ഛനെയും അമ്മയെയും പറഞ്ഞു മനസിലാക്കും', ദിൽഷ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X