'ബേബി ഇതുവരെയില്ലാത്ത ചവിട്ടാണ് ഇന്ന്'; അച്ഛനുള്ള ആശംസ അറിയിച്ചതാണ്; അശ്വിന്റെ പിറന്നാളാഘോഷിച്ച് ദിയ
സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ് കൃഷ്ണ കുമാറിന്റെ മക്കള്‍. നാല് പേരും സോഷ്യല്‍ മീഡിയയില്‍ സ്വന്തമായി ഒരിടം കണ്ടെത്തിയിട്ടുണ്ട്. അഹാനയുടേയും സഹോദരിമാരുടേയും വ്‌ളോഗുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നാല് പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായി ഇടപെടുന്നത് ദിയ കൃഷ്ണയാണ്. പോയ വര്‍ഷമായിരുന്നു ദിയയുടെ വിവാഹം. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ് ദിയയും അശ്വിനും.
അശ്വിനയും ദിയയും ഇപ്പോള്‍ മാലി ദ്വീപിലാണുള്ളത്. കഴിഞ്ഞ ദിവസം ദിയ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിറവയറുമായി മാലിദ്വീപിലെ ബീച്ച് ആസ്വദിക്കുന്ന ചിത്രങ്ങളാണ് താരങ്ങള്‍ പങ്കുവച്ചത്. പിന്നാലെ ഇപ്പോഴിതാ അശ്വിന്റെ ജന്മദിനവുമെത്തിയിരിക്കുകയാണ്. മാലിദ്വീപില്‍ വച്ച് തന്നെയാണ് അശ്വിനും ദിയയും പിറന്നാള്‍ ആഘോഷിക്കുന്നത്.

അശ്വിന് ആശംസ നേരുന്ന വീഡിയോ ദിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. വീഡിയോയില്‍ ദിയ ഹാപ്പി ബര്‍ത്ത് ഡേ ടു യു പാടുമ്പോള്‍ അരികിലിരുന്ന് കയ്യടിക്കുന്ന അശ്വിനെ കാണാം. അതോടൊപ്പം വയറ്റിലുള്ള കുഞ്ഞ് വല്ലാതെ ചവിട്ടുന്നുണ്ടെന്നും അച്ഛനുള്ള പിറന്നാള്‍ ആശംസ അറിയിക്കുകയാണെന്നും ദിയ പറയുന്നുണ്ട്.
''ബേബി നല്ല രീതിയ്ക്ക് ചവിട്ടുന്നുണ്ട്. എനിക്ക് തോന്നുന്നത് ബേബി ഹാപ്പി ബര്‍ത്ത് ഡേ വിഷ് ചെയ്യുന്നതാണെന്നാണ്. ഇത്രയും നേരമായിട്ടും ചവിട്ടിക്കൊണ്ടിരിക്കുകയാണ്. അശ്വിന് അത് ഫീല്‍ ചെയ്യുന്നുണ്ടായിരുന്നല്ലോ. അടുത്തകാലത്തൊന്നും ഇങ്ങനെ ചവിട്ടിയിട്ടില്ല. ബേബിയുടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. മനോഹരമായൊരു തുടക്കമാണ്. ഹാപ്പി 28.'' എന്നാണ് ദിയ പറഞ്ഞത്. എല്ലാവരും നന്നായിട്ട് ജീവിക്കുക എന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. ഞാന്‍ നന്നായിട്ടാണല്ലോ ജീവിക്കുന്നത് അതുപോലെ മറ്റുള്ളവരും നന്നായി ജീവിക്കട്ടെ എന്നും അശ്വിന്‍ പറയുന്നുണ്ട്.
അശ്വിന് പിറന്നാള്‍ ആശംസയുമായി ദിയയുടെ അമ്മ സിന്ധു കൃഷ്ണയും വന്നിട്ടുണ്ട്. അശ്വിനും ദിയയ്ക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് അമ്മ പിറന്നാള്‍ ആശംസ അറിയിച്ചത്. അശ്വിനും ദിയയുടെ അമ്മയും നല്ല കൂട്ടാണെന്ന് നേരത്തെ തന്നെ ആരാധകര്‍ക്ക് അറിയുന്നതാണ്. അതേസമയം സിന്ധു കൃഷ്ണയും മക്കളായ അഹാന കൃഷ്ണയും ഇഷാനി കൃഷ്ണയും ഹന്‍സിക കൃഷ്ണയും ഇപ്പോള്‍ ജപ്പാനിലാണുള്ളത്. ജപ്പാനില്‍ നിന്നും താരങ്ങള്‍ പങ്കുവെക്കുന്ന വീഡിയോകളും പോസ്റ്റുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് അശ്വിനും ദിയയും. ഇരുവരും ഏറെനാളുകളായി സുഹൃത്തുക്കളായിരുന്നു. ഇരുവരും പ്രണയത്തിലാണോ എന്ന് ആരാധകര്‍ കുറേക്കാലം ചോദിച്ചിരുന്നു. എന്നാല്‍ തുടക്കത്തില്‍ പ്രണയം വെളിപ്പെടുത്താന്‍ ഇരുവരും തയ്യാറായില്ല. പിന്നീട് തങ്ങള്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി. അധികം വൈകാതെ വിവാഹവും നടന്നു. അശ്വിന്റേയും ദിയയുടേയും വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായിരുന്നു. ഇപ്പോള്‍ ആറ് മാസം ഗര്‍ഭിണിയാണ് ദിയ. ജുലൈയില്‍ തങ്ങളുടെ കുഞ്ഞുവാവ വരുമെന്നാണ് അശ്വിനും ദിയയും പറഞ്ഞത്.
കൃഷ്ണ കുമാറിന്റേയും സിന്ധുവിന്റേയും മക്കളില്‍ സിനിമയില്‍ മുഖം കാണിക്കാതെ തന്നെ താരമാകാന്‍ സാധിച്ചയാളാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാന്‍ ദിയയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം വിവാദങ്ങളും എന്നും ദിയയ്‌ക്കൊപ്പമുണ്ട്. സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് ദിയയ്ക്ക്. എന്നാല്‍ അതിനെയെല്ലാം ധീരമായി നേരിട്ട് മുന്നോട്ട് പോവുകയാണ് ഇന്ന് ദിയയും അശ്വിനും.


Click it and Unblock the Notifications