'ശരീരം കാണിച്ചല്ല സ്‌ട്രോങ് വുമണ്‍ ആവേണ്ടത്, മക്കള്‍ തള്ളി പറയുന്ന അവസ്ഥ വരരുത്'; രേണുവിനെ വിടാതെ കമന്റുകള്‍
മലയാളികള്‍ ഒരിക്കലും മറക്കില്ലാത്ത പേരാണ് കൊല്ലം സുധി. മിമിക്രി വേദികളില്‍ ആരംഭിച്ച് പിന്നീട് ടെലിവിഷനിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ച കലാകാരന്‍. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് കൊല്ലം സുധി. സ്റ്റാര്‍ മാജിക്കിലൂടെ സ്‌ക്രീനിലെ താരത്തിനും അപ്പുറം മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു കൊല്ലം സുധി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇന്നും മലയാളികള്‍ക്ക് ഒരു ഞെട്ടലാണ്.
കൊല്ലം സുധിയുടെ മരണത്തോടെ ഒറ്റപ്പെട്ടു പോയ ഭാര്യ രേണുവിനേയും മക്കളേയും മലയാളികളും കലാ ലോകവും ചേര്‍ത്തു പിടിച്ചു. ഇന്ന് സോഷ്യല്‍ മീഡിയയിലും നാടക വേദികളിലുമെല്ലാം സജീവമാണ് രേണു. എന്നാല്‍ പിന്തുണയും കരുതലും മാത്രമല്ല സമൂഹം രേണുവിന് നല്‍കുന്നത്. രേണു മുന്നോട്ട് വെക്കുന്ന ഓരോ ചുവടും ഇഴകീറി പരിശോധിച്ച്, വിധിക്കുകയാണ് സോഷ്യല്‍ മീഡിയ.

തന്റെ സോഷ്യല്‍ മീഡിയ റീലുകളുടെ പേരിലും ഫോട്ടോഷൂട്ടുകളുടെ പേരിലും നിരന്തരം ആക്രമണം നേരിടാറുണ്ട് രേണു സുധി. ഈയ്യടുത്ത് ദാസേട്ടന്‍ കോഴിക്കോടിനൊപ്പം ചെയ്ത റീലിന്റെ പേരില്‍ സോഷ്യല്‍ മീഡിയ രേണുവിനെ അതിക്രൂരമായാണ് ആക്രമിച്ചത്. എന്നാല്‍ അതുകൊണ്ടൊന്നും താന്‍ തളരില്ലെന്നാണ് രേണു പറയുന്നത്. തനിക്ക് ജീവിക്കണം, സന്തോഷത്തോടെ തന്നെ എന്നാണ് രേണു പറയുന്നത്.
ഇപ്പോഴിതാ രേണു പങ്കുവച്ച പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വിഷു ആശംസകള്‍ നേര്‍ന്നു കൊണ്ട് രേണു പങ്കുവച്ച ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. രേണുവിന്റെ മേക്കോവറിന് കയ്യടിച്ച് നിരവധി പേരാണ് എത്തുന്നത്. എന്നാല്‍ വളരെ മോശം രീതിയില്‍ കമന്റ് ചെയ്യുന്നവരുമുണ്ട്.
''എന്റെ പൊന്നുചേച്ചി നെഗറ്റീവ് ആണെന്ന് വിചാരിക്കരുത്, ഭര്‍ത്താവ് മരിച്ചു പോയ ഒരു സ്ത്രീയെ മറ്റൊരു സ്ത്രീ താഴ്ത്തുകയുമല്ല. കൊല്ലം സുധിയെ ഒരുപാട് ആളുകള്‍ക്ക് ഇഷ്ടമാണ്. ആ ഒരു ഇഷ്ടം ചേച്ചിയോടുമുണ്ട്. പക്ഷെ പക്വത കുറവുകൊണ്ട് അത് ഇല്ലാതാക്കരുത്. രണ്ട് മക്കളുടെ അമ്മ ആയതുകൊണ്ട് പക്വത ഉണ്ടാവണമെന്നില്ല. അനുഭവങ്ങളില്‍ നിന്നും ഉണ്ടാവേണ്ടതാണ് അത്. ഒന്നുമില്ലേലും രണ്ട് ആണ്‍മക്കള്‍ അല്ലെ വളര്‍ന്നു വരുന്നത്. നാളെ അവര്‍ തള്ളി പറയുന്ന ഒരു അവസ്ഥ ഉണ്ടാവരുത്! പിന്നെ ചെയ്തതും ചെയ്യുന്നതും ഒകെ വെറുതെ ആകും'' എന്നായിരുന്നു ഒരാളുടെ വിമര്‍ശനം.

'തുണി ഊരി ആണോ സ്‌ട്രോങ്ങ് വുമണ്‍ ആവുന്നത് ? എല്ലാം സുധി ചേട്ടന് വേണ്ടി ആണല്ലോ ആശ്വാസം, ഇനി സുധി ചേട്ടന് വേണ്ടി യെസ്മ സീരീസിലും കേറും, മാന്യമായി ജീവിക്കാന്‍ മാന്യമായ പല ജോലികളും ഈ ലോകത്ത് ഉണ്ടായിട്ടും പുബ്ലിക്കിന്റെ മുന്നില്‍ തുണി ഉരിയുന്ന തൊഴില്‍ തന്നെ സ്വീകരിച്ച ഭാര്യയെ കാണുന്ന സുധിച്ചേട്ടന്റെ ആത്മാവ്, എനിക്ക് ചേച്ചി ഒരു പാട് ഇഷ്ടം പെടുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ ഇപ്പോള്‍ കാണിച്ചുകൂട്ടുന്നത്ശരി അല്ല' എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
'സ്വന്തം ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ടു മാത്രമല്ല സ്‌ട്രോങ്ങ് വുമണ്‍ ആവേണ്ടത്, ജീവിക്കാന്‍ തിരഞ്ഞ എടുത്ത് വഴി കൊള്ളാം. ഓരോ ദിവസം ചെല്ലും തോറും ഡ്രസ്സ് കുറഞ്ഞു വരുന്നു. അത് കൂടെ ഒന്ന് നോക്കി കണ്ടും ചെയ്യ് പെണ്ണെ, ഈ പാവത്തിനെ ആരോ മുതല്‍ എടുക്കുക ആണ്. അത് മനസ്സിലാക്കാന്‍ ഉള്ള ബോധവും ഇതിന് ഇല്ല. റീല്‍സ് കൊള്ളാം ഫോട്ടോ കൊള്ളാം എന്നൊക്കെ ആരെങ്കിലും പൊക്കി അടിക്കുമ്പോള്‍ അതില്‍ വീണു പോകുന്നത് ആണെന്നാണ് എനിക്ക് തോന്നുന്നത്. അതല്ല സ്വമേധയാ ചെയ്യുന്നത് ആണെങ്കില്‍ വളരെ മോശം' എന്നാണ് മറ്റ് ചിലരുടെ കമന്റുകള്‍.


Click it and Unblock the Notifications