ഭര്‍ത്താവിനെ കണ്ട് ആദ്യം ചോദിച്ചത് അനിയനാണോ എന്ന്, പിന്നെ മകനാക്കി; ചോദ്യങ്ങളെക്കുറിച്ച് ദേവി ചന്ദന

മലയാളികള്‍ക്ക് സുപരിചിതയാണ് ദേവി ചന്ദന. കോമഡി ഷോകളിലൂടേയും സ്‌റ്റേജ് പരിപാടികളിലൂടേയുമാണ് ദേവി ശ്രദ്ധ നേടുന്നത്. ഡാന്‍സ് കളിച്ചും കോമഡി അവതരിപ്പിച്ചുമൊക്കെ കയ്യടി നേടിയ ദേവിചന്ദന സിനിമയിലും സീരീയലുകളിലുമൊക്കെ അഭിനയിച്ചും കയ്യടി നേടിയിട്ടുണ്ട്. സിനിമയേക്കാള്‍ കൂടുതലും പരമ്പരകളാണ് ദേവി ചന്ദനയെ തേടിയെത്തിയത്.

വില്ലത്തിയായും കോമഡി കഥാപാത്രങ്ങളായുമെല്ലാം ദേവിചന്ദന കയ്യടി നേടിയിട്ടുണ്ട്. മലയാളത്തിലെ പല ഹിറ്റ് കോമഡി പരിപാടികളിലും ദേവിചന്ദനയുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ കടന്നു ചെല്ലാന്‍ മടിച്ചിരുന്ന കാലത്ത് മിമിക്രി വേദികളില്‍ കയ്യടി നേടിയ താരമാണ് ദേവിചന്ദന. കോമഡിയിലാണ് തുടക്കത്തില്‍ കയ്യടി നേടിയതെങ്കിലും പിന്നാലെ വില്ലത്തി വേഷങ്ങളിലും ശ്രദ്ധ നേടാന്‍ സാധിച്ചു.

 Devi Chandana

കിഷോര്‍ ആണ് ദേവിചന്ദനയുടെ ഭര്‍ത്താവ്. ഗായകനാണ് കിഷോര്‍. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും മറ്റും മനസ് തുറക്കുകയാണ് ദേവി ചന്ദന. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തുകായണ് ദേവി ചന്ദന. ഇതിന്റെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയായി മാറുകയായിരുന്നു. രസകരമായ കഥകളാണ് ദേവി ചന്ദന തുറന്ന് പറയുന്നത്. ദേവിയ്‌ക്കൊപ്പം ഭര്‍ത്താവ് കിഷോറും ഷോയിലെത്തുന്നുണ്ട്.

ഒരു ലക്ഷം പേര് കൂവി പയറ്റ് തെളിഞ്ഞ സ്‌കിറ്റ് ഉണ്ടല്ലോ എന്ന് അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ ചോദിക്കുന്നുണ്ട്. പിന്നാലെ ആ കഥ പറയുന്നുണ്ട് ദേവി ചന്ദന. സ്‌കിറ്റ് തീരുന്നത് വരെ കൂവലായിരുന്നുവെന്നും ഞാനാകെ ഡൗണ്‍ ആയിപ്പോയെന്നും താരം പറയുന്നു. അതേസമയം തന്റെ തടിയുടെ പേരില്‍ നേരിട്ടിട്ടുള്ള ബോഡി ഷെയ്മിംഗിനെക്കുറിച്ചും ദേവി ചന്ദന ഷോയില്‍ തുറന്ന് പറയുന്നുണ്ട്. ഭര്‍ത്താവ് തന്നേക്കാള്‍ മെലിഞ്ഞിട്ടാണെന്ന കാരണത്താല്‍ നേരിട്ട ചോദ്യങ്ങളെക്കുറിച്ചും ദേവി ചന്ദന പറയുന്നുണ്ട്.

ഷോയ്ക്ക് പോകുമ്പോള്‍ എല്ലാവരും ചോദിക്കാറുണ്ട് ഇത് ചേട്ടനാണോ എന്ന്. പിന്നെ ഞാന്‍ വണ്ണം വച്ചപ്പോള്‍ അനിയനാണോ എന്ന് ചോദിച്ചുവെന്നാണ് ദേവി ചന്ദന പറയുന്നു. മകനാണോ എന്ന് ചോദിച്ചിട്ടുണ്ടോ? എന്ന് പിന്നാലെ ശ്രീകണ്ഠന്‍ നായരന്‍ ചോദിക്കുന്നുണ്ട്. ആ എന്ന് ദേവി മറുപടി നല്‍കുന്നതായും വീഡിയോയില്‍ കാണാം. ദേവി മയക്കുമരുന്ന് കടത്തുന്നുവെന്ന് പറഞ്ഞൊരു കോള്‍ വന്നിരുന്നോ എന്നും ശ്രീകണ്ഠന്‍ നായര്‍ ചോദിക്കുന്നുണ്ട്. നീയെന്താണ് വിചാരിച്ചത്. കള്ളക്കടത്തും മയക്കുമരുന്നുമാണെന്ന് പറഞ്ഞ് ഭയങ്കര മോശമായി സംസാരിക്കുകയായിരുന്നുവെന്നാണ് ദേവി പറയുന്നത്.

 Devi Chandana

കോമഡിയിലേക്ക് വന്ന് പെട്ടത് എങ്ങനെയായിരുന്നുവെന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിക്കുമ്പോള്‍ പറഞ്ഞത് പോലെ വന്ന് പെട്ടതാണെന്നായിരുന്നു ദേവിയുടെ മറുപടി. കിഷോറിനെ കണ്ട് മുട്ടുന്നത് അമേരിക്കയില്‍ വച്ചാണെന്നും ദേവി പറയുന്നു. തുടങ്ങിയ സമയത്ത് ഭയങ്കര അടിയായിരുന്നുവെന്നാണ് താരം പറയുന്നത്. ഇയാളെന്താണ് ഈ ചെലയ്ക്കുന്നത്. ഒന്ന് മിണ്ടാതിരിക്കുമോ? എന്ന് ചോദിച്ചിട്ടുണ്ടെന്നും താരം പറയുന്നുണ്ട്.

പാലാരിവട്ടത്തെ സിഗ്നല്‍ സ്ഥാപിച്ചത് ദേവി ആണെന്ന് കേട്ടിട്ടുണ്ടല്ലോ എന്ന് കുട്ടേട്ടന്‍ ചോദിക്കുന്നതാണ് പിന്നെ കാണിക്കുന്നത്. പിന്നാലെ ആ കഥ പറയുന്നത് കിഷോറാണ്. താന്‍ എന്നാ വണ്ടിയെടുക്ക് എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ കാണുന്നത് രണ്ട് ടയറും മീഡയിനിലേക്ക് കയറി നേരെ തന്നെ സിഗ്നലില്‍ ഇടിച്ചു. പിന്നെ കാണുന്നത് ട്രാന്‍സ്‌ഫോമറില്‍ ചെന്നു കയറുന്നതാണ്. പിന്നെ ഒന്നും പറയാനില്ല. തീര്‍ന്നുവെന്നാണ് കിഷോര്‍ പറയുന്നത്. പ്രൊമോ ചര്‍ച്ചയായി മാറിയതോടെ സംപ്രേക്ഷണത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് നേരത്തെ ദേവി ചന്ദന മനസ് തുറന്നിരുന്നു. വിവാഹത്തിന് മുമ്പ് താന്‍ മെലിഞ്ഞിട്ടായിരുന്നുവെന്നും ഗൈനിക് ഇഷ്യൂസ് കാരണവും കൃത്യ സമയത്ത് ഭക്ഷണം കഴിക്കാത്തതും മറ്റുമാണ് തന്റെ തടി കൂടാന്‍ കാരണമെന്നാണ് ദേവി പറഞ്ഞത്. ഡാന്‍സര്‍ ഒക്കെ ആയിട്ട് ഇങ്ങനെ വണ്ണം വയ്ക്കുന്നത് മോശമല്ലേ, നിങ്ങള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ സ്റ്റേജ് പൊളിഞ്ഞ് വീഴുമോ എന്നൊക്കെ പറഞ്ഞിട്ടുണ്ടെന്നാണ് ദേവി ചന്ദന പറയാം നേടാം പരിപാടിയില്‍ എത്തിയപ്പോള്‍ മുമ്പ് പറഞ്ഞത്.

Read more about: devi chandana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X