ഞാൻ നല്ലൊരു അമ്മയാണെന്ന് തോന്നുന്നു!, വലിയ ഒരു വീഴ്ചയുടെ ആഘാതം ഇതുവരെ മാറിയിട്ടില്ല: ഉമ നായർ പറയുന്നു

സിനിമാ താരങ്ങളേക്കാൾ ഒരുപക്ഷെ കുടുംബ പ്രേക്ഷകർക്ക് ഏറെ സുപരിചിതർ സീരിയൽ താരങ്ങളാവും. നിരന്തരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നവരാണ് അവർ. അങ്ങനെ കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരയായ നടിയാണ് ഉമ നായര്‍. വില്ലത്തിയായും സഹനടിയായുമെല്ലാം നിരവധി സീരിയലുകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ഏകദേശം 20 വർഷത്തോളമായി മിനിസ്‌ക്രീനിൽ സജീവ സാന്നിധ്യമായ ഉമ നായർ ഇതുവരെ ഏകദേശം എഴുപതോളം സീരിയലുകളുടെ ഭാഗമായിട്ടുണ്ട്.

പ്രേക്ഷകർ ഏറ്റെടുത്ത നിരവധി ജനപ്രീയ പരമ്പരകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഉമ നായർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതും പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുന്നതും വാനമ്പാടി എന്ന പരമ്പരയിൽ അഭിനയിച്ചത് മുതലാണ്. പരമ്പരയില്‍ നിര്‍മ്മല എന്ന കഥാപാത്രമായിട്ടാണ് ഉമ നായര്‍ എത്തിയത്. വാനമ്പാടിക്ക് ശേഷം പൂക്കാലം വരവായി, ഇന്ദുലേഖ, രാക്കുയിൽ എന്നീ സീരിയലുകളിലും നടി അഭിയനയിച്ചിരുന്നു.

uma nair family

നിലവിൽ സൂര്യ ടിവിയിലെ കളിവീട് എന്ന പാരമ്പരയിലാണ് ഉമ അഭിനയിക്കുന്നത്. ആദ്യം ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സൂര്യന്റെ മരണം എന്ന പാരമ്പരയിലൂടെയാണ് ഉമ നായർ സീരിയൽ രംഗത്തേക്ക് എത്തുന്നത്. അതിനുമുൻപ് ഷോർട്ട് ഫിലിമുകളിൽ ബാല നടിയായി അഭിനയിച്ചു കൊണ്ടായിരുന്നു ഉമ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. ഇന്ന് മിനിസ്‌ക്രീനിലും സോഷ്യൽ മീഡിയയിലുമെല്ലാം തിളങ്ങി നിൽക്കുകയാണ് നടി. ഇതിനെല്ലാം ഉപരി ചെറിയ സംരംഭക കൂടിയാണ് താരം.

ഇപ്പോഴിതാ, സിനിമയ്ക്ക് അപ്പുറമുള്ള തന്നെ കുറിച്ച് പറയുകയാണ് ഉമ നായർ. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. നടി എന്നതിന് അപ്പുറം ആരാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. ഉമയുടെ വാക്കുകൾ ഇങ്ങനെ.

'ഞാൻ നല്ലൊരു അമ്മയാണെന്ന് തോന്നുന്നു. മക്കളെ നന്നായി നോക്കി വളർത്തുന്നുണ്ട്. എന്റെ സുഹൃത്തുക്കൾക്ക് നല്ലൊരു സുഹൃത്താണെന്നാണ് വിശ്വാസം. ബിസിനസുക്കാരി കൂടിയാണ്. പക്ഷെ ഒരുപാട് ഉയർച്ച താഴ്ചകൾ വന്നിട്ടുണ്ട്. കോവിഡിന് ശേഷം ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വലിയ ഉയരത്തിൽ നിന്ന് താഴോട്ട് വീണതിന്റെ ആഘാതം ഇപ്പോഴും മാറിയിട്ടില്ല. പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.

എല്ലാ ജോലിയിലും ഈ പ്രശ്നമുണ്ടല്ലോ. ആ സെൻസിൽ എടുത്ത് പോകാൻ ശ്രമിക്കുന്നുണ്ട്. ഒരുപാട് തളർന്നു പോകുമ്പോൾ തിരിച്ചു പറയാത്ത ഈശ്വരനെ അങ്ങ് വിളിക്കും. അവിടേയാകുമ്പോൾ നമ്മളെ വഴക്ക് പറയില്ല. നമ്മുക്ക് തന്നെ വിചാരിക്കാമല്ലോ പുള്ളി നമ്മുടെ കൂടെയുണ്ടെന്ന്,' ഉമ നായർ പറഞ്ഞു.

ഇതേ അഭിമുഖത്തിൽ തന്നെ തന്റെ കുടുംബ ജീവിതത്തിൽ ഉണ്ടായ വീഴ്ചയെ കുറിച്ച് ഉമ സംസാരിച്ചിരുന്നു. കുടുംബ ജീവിതത്തിൽ പ്രശ്‌നം വന്നപ്പോഴാണ് ഒറ്റയ്ക്ക് ആണെന്നുള്ള തിരിച്ചറിവ് ഉണ്ടായത്. ഒറ്റയ്ക്ക് തന്നെ അതിനെയെല്ലാം അതിജീവിച്ചു. മക്കളെ നന്നായി നോക്കി. അമ്മയാവുക എന്നത് ഒരു ഭാഗ്യമാണ്. മക്കളെ നന്നായി വളത്തണമെന്നത് വാശി ആയിരുന്നു. അതിന് സാധിച്ചു എന്നതാണ് നേട്ടമെന്നുമാണ് ഉമ പറഞ്ഞത്.

uma nair

സീരിയലിൽ എത്തിയ അതേ സമയം തന്നെ സിനിമയിലും ഉമ അരങ്ങേറ്റം കുറിച്ചിരുന്നു. തമിഴ് സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. നിനൈത്താലേ സുഖം താനേടി എന്ന സിനിമയിൽ നായിക ആയിട്ടാണ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന സിനിമയിലൂടെ മലയാളത്തിലേക്കും ചുവടുവെച്ചു.

എന്നാൽ സിനിമയിൽ നല്ലൊരു കരിയർ കെട്ടി പെടുക്കാൻ നടിക്ക് സാധിച്ചില്ല. തന്റെ സൗന്ദര്യം മലയാള സിനിമയ്ക്ക് പോരായിരുന്നു അതുകൊണ്ടാണ് സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കാതിരുന്നത് എന്നാണ് ഉമ അഭിമുഖത്തിൽ പറഞ്ഞത്. അടുത്തിടെ, ജെയിംസ് ആൻഡ് ആലീസ്, ലക്ഷ്യം, കോടതി സമക്ഷം ബാലൻവക്കീൽ, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ശ്രദ്ധേയ സിനിമകളിലും നടി അഭിനയിച്ചിരുന്നു. ഇതുവരെ ഏകദേശം പത്തോളം സിനിമകളിൽ ഉമ അഭിനയിച്ചിട്ടുണ്ട്. പരസ്യ ചിത്രങ്ങളും നടി ചെയ്യുന്നുണ്ട്.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X