അഞ്ച് കുട്ടികൾ വേണമെന്ന് ആഗ്രഹിച്ചതാണ്, എനിക്ക് മതിയായി! ഏട്ടൻ എന്റെ വേദന കണ്ടതാണ്: മൃദുല വിജയ്
മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത താരദമ്പതികളാണ് മൃദുല വിജയും യുവ കൃഷ്ണയും. ജനപ്രീയ പരമ്പരകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയവരാണ് ഇരുവരും. മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇവരുടെ വിവാഹവും. ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാരും ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങൾ ഇപ്പോൾ.
വിവാഹശേഷം തങ്ങളുടെ നിത്യ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും യുട്യൂബിലൂടെയും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗർഭിണി ആയിരിക്കെ ആ വിശേഷങ്ങളും മകൾ ജനിച്ച ശേഷം കുഞ്ഞിന്റെ വിശേഷങ്ങളുമെല്ലാമായി മൃദുല സജീവമായിരുന്നു. കഴിഞ്ഞ വർഷമാണ് മൃദുലയ്ക്കും യുവയ്ക്കും മകൾ ജനിച്ചത്. അധികം വൈകാതെ അഭിനയത്തിലേക്കും മൃദുല തിരിച്ചെത്തിയിരുന്നു.

ഇപ്പോൾ സ്റ്റാർ മാജിക്കിൽ ഉൾപ്പടെ സജീവ സാന്നിധ്യമാണ് യുവയും മൃദുലയും. മകൾക്കൊപ്പമായിരുന്നു മൃദുലയുടെ സ്റ്റാർ മാജിക്കിലേക്കുള്ള തിരിച്ചുവരവ്. പ്രസവത്തെക്കുറിച്ചും ലേബര്‍ റൂമിലും യുവ കൂടെയുണ്ടായിരുന്നതിനെക്കുറിച്ചുമെല്ലാം മൃദുല ഷോയിൽ സംസാരിച്ചിരുന്നു. ഇപ്പോഴിതാ സ്റ്റാർ മാജിക്കിന്റെ പുതിയ എപ്പിസോഡിൽ ബേബി പ്ലാനിങ്ങിനെ കുറിച്ച് മൃദുല പറഞ്ഞത് ശ്രദ്ധനേടുകയാണ്. തന്റെ വിഷമതകള്‍ നേരിട്ട് അറിഞ്ഞതിനാല്‍ ഇനിയൊരു പ്രഗ്നന്‍സി വേണ്ടെന്ന അഭിപ്രായത്തിലാണ് യുവയെന്ന് മൃദുല പറയുന്നു.
'അഞ്ച് കുട്ടികള്‍ വേണമെന്ന ആഗ്രഹം മുന്‍പ് ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഒരെണ്ണം കഴിഞ്ഞപ്പോള്‍ എനിക്ക് മതിയായി, അതോടെ നിര്‍ത്തി. പ്രസവ സമയത്ത് ഏട്ടനും കൂടെയുണ്ടായിരുന്നു. എന്റെ വേദന കണ്ടിട്ട് ആള്‍ക്ക് ഒരു കുട്ടി മതിയെന്നാണ്', മൃദുല പറഞ്ഞു. പെൺകുഞ്ഞ് ആകണമെന്നൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. ഏതായാലും ഹാപ്പിയാണെന്നും യുവയും പറഞ്ഞു.
ഭര്‍ത്താവിനെ പേടിയുള്ള ഭാര്യയല്ല ഞാന്‍. ബഹുമാനമാണുള്ളതെന്നും മൃദുല പറയുകയുണ്ടായി. 'എന്റെ കൂടെ ഒത്തുപോവുന്നൊരു ഭാര്യയാണ് മൃദുല. ഒരേ വേവ് ലെംഗ്ത്താണ് ഞങ്ങളുടേത്. ഇടയ്ക്കിടയ്ക്ക് പുള്ളിക്കാരിക്ക് ദേഷ്യം വരും. എന്നോട് ദേഷ്യപ്പെടുകയോ, വഴക്ക് പറയുകയോ ചെയ്യുമ്പോള്‍ എനിക്ക് ചിരി വരും. എന്റെ ചിരി കണ്ടാല്‍ അവളുടെ ദേഷ്യം പോവും', എന്നായിരുന്നു ഭാര്യയെക്കുറിച്ചുള്ള യുവയുടെ കമന്റ്.
ഏട്ടന്‍ ഭയങ്കര കൂളാണ്. ഞാന്‍ എത്ര പ്രവോക്ക് ചെയ്താലും ആള്‍ക്ക് ദേഷ്യം വരില്ലെന്നും മൃദുലയും പറഞ്ഞു. എന്റെ മാറ്റത്തിന് പിന്നിലെ ക്രെഡിറ്റ് മൃദുലയ്ക്കാണ്. എന്നേക്കാളും സീനിയറാണ് അവള്‍. ആദ്യം ഫീല്‍ഡില്‍ വന്ന ആളാണ്. ഞാനൊക്കെ ഫ്രഷറാണ്. ഇതൊന്നും പറഞ്ഞില്ലെങ്കില്‍ വീട്ടില്‍പ്പോയാല്‍ ഇരിക്കാന്‍ സമ്മതിക്കില്ലെന്നും യുവ സ്റ്റാർ മാജിക് വേദിയിൽ പറഞ്ഞു.

നേരത്തെ അമ്മയായ ശേഷമുണ്ടായ മാറ്റങ്ങളെ കുറിച്ചെല്ലാം മൃദുല സ്റ്റാർ മാജിക്കിൽ സംസാരിച്ചിരുന്നു. അമ്മയായതിന് ശേഷം തന്റെ മുൻഗണനകളൊക്കെ മാറി, അതാണ് ഏറ്റവും പ്രധാന മാറ്റമെന്നാണ് മൃദുല പറഞ്ഞത്. ഫിസിക്കലിയാണെങ്കിലും ഇമോഷണലിയാണെങ്കിലും നമ്മള്‍ കുറേ സാക്രിഫൈസ് ചെയ്ത് കുഞ്ഞിന് വേണ്ടി നമ്മളെത്തന്നെ മാറ്റിവെക്കുകയാണ്. അത്ര ഈസിയായിട്ടുള്ള കാര്യമല്ല അമ്മയാവുക എന്നതെന്നും മൃദുല പറഞ്ഞിരുന്നു.
അതേസമയം ഇതൊരു പ്ലാന്‍ഡ് പ്രഗ്നന്‍സിയായിരുന്നില്ലെന്നും മൃദുല പറയുകയുണ്ടായി. ഒരുവര്‍ഷം കഴിഞ്ഞ് മതി എന്നൊക്കെയാണ് തീരുമാനിച്ചത്. കല്യാണം കഴിഞ്ഞ് നാലാമത്തെ മാസം തന്നെ ഞാന്‍ ഗര്‍ഭിണിയായി. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവാണെന്നറിഞ്ഞപ്പോള്‍ താൻ എക്സൈറ്റഡ് ആയിരുന്നെന്നാണ് മൃദുല പറഞ്ഞത്.


Click it and Unblock the Notifications











