രണ്ടുവർഷത്തിൽ ഒരുവർഷം മാത്രമാണ് ഒരുമിച്ചുജീവിച്ചത്; ഒട്ടും പ്രതീക്ഷിക്കാതെ ഗർഭിണിയായി!; മൃദുല പറയുന്നു
മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത താരദമ്പതികളാണ് മൃദുല വിജയും യുവ കൃഷ്ണയും. ജനപ്രീയ പരമ്പരകളിലൂടെ വളരെ പെട്ടെന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയവരാണ് ഇരുവരും. സ്‌ക്രീനിലെ പ്രിയ താരങ്ങൾ ജീവിതത്തിലും ഒന്നായപ്പോൾ പ്രേക്ഷകരും അത് ആഘോഷമാക്കി. മാസങ്ങൾക്ക് മുൻപാണ് ഇരുവർക്കും മകൾ ജനിച്ചത്. ഇപ്പോഴിതാ രണ്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് താരങ്ങൾ.
വിവാഹം മുതൽ തന്നെ സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും യുവയും മൃദുലയും തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരുന്നു. ഗർഭിണി ആയത് മുതൽ മകളുടെ ജനനം വരെയുള്ള ഓരോ വിശേഷങ്ങളും മൃദുല ആരാധകരുമായി പങ്കുവയ്ക്കുകയുണ്ടായി. ഇപ്പോൾ വിവാഹവാർഷിക ദിനത്തിലും യൂട്യൂബിൽ വിശേഷങ്ങൾ പങ്കുവച്ചെത്തിയിരിക്കുകയാണ് മൃദുലയും യുവയും.

ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ഞങ്ങളുടെ വെഡിങ് ആനിവേഴ്സറിയാണ് എന്ന് പറഞ്ഞാണ് താരങ്ങൾ വീഡിയോ ആരംഭിക്കുന്നത്. കഴിഞ്ഞവർഷം ഫുൾ ടൈം കുഞ്ഞൂട്ടന്റെ കൂടെ ഇരിക്കാൻ സാധിച്ചില്ല. എന്നാൽ ഇത്തവണ മുഴുവൻ ദിവസവും കൂടെ തന്നെയുണ്ടാകും. കുറേദിവസങ്ങളായി നല്ല തിരക്കിലായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവിൽ എന്റെ കഥാപാത്രം ഇപ്പോഴില്ല. സുന്ദരി മാത്രമാണ് ചെയ്യുന്നത്. മാസത്തിൽ ഇരുപതുദിവസവും ഷൂട്ട് ഉണ്ടാകാറുണ്ട്, യുവ പറഞ്ഞു തുടങ്ങി.
പത്തു ദിവസമൊക്കെയാണ് ഞങ്ങൾക്ക് ഒരുമിച്ചുനിൽക്കാൻ സാധിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തെ നമ്മുടെ വൈവാഹിക ജീവിതത്തിൽ ഉണ്ടായ വിശേഷങ്ങളെകുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. 730 ദിവസം, അതായത് രണ്ടുവർഷത്തിൽ ഏകദേശം ഒരു വർഷം മാത്രമാണ് ഞങ്ങൾ ഒരുമിച്ചു ജീവിച്ചത്. ബാക്കിയുള്ള ദിവസങ്ങളെല്ലാം ഞങ്ങൾ വർക്കിനുവേണ്ടി, പ്രേക്ഷകർക്ക് വേണ്ടിയാണ് ഡെഡിക്കേറ്റ് ചെയ്തത്. ചെറിയ വിഷമവും, സന്തോഷവും ഇക്കാര്യത്തിൽ ഉണ്ട്.
വിവാഹം കഴിഞ്ഞതിനു ശേഷമുള്ള രണ്ടുവർഷതിനിടയിലെ ഏറ്റവും രസകരമായ നിമിഷം ഏതെന്ന് ചോദിച്ചാൽ കുറെയുണ്ട്. അതിൽ ഏറ്റവും വലിയ സംഭവം ഗർഭിണിയാണെന്ന് ഏട്ടനെ അറിയിക്കുന്നതാണ്. എറണാകുളത്തെ ഷൂട്ടിങ് കഴിഞ്ഞിട്ട് തിരുവന്തപുരത്തേക്കുള്ള ഏട്ടന്റെ യാത്രയിൽ വെളുപ്പിന് ഒരു അഞ്ചുമണിയോടെയാണ് ഞാൻ ഇക്കാര്യം പറയുന്നത്. ഉറപ്പാണോ, എന്ന് ചോദിച്ചിട്ട് പിന്നെ പറയുന്നത് എനിക്ക് നാണം വരുന്നു എന്നാണ്.

നാണം വരുന്നു എന്ന് പറഞ്ഞിട്ട്, ഏട്ടന് അച്ഛനെയും അമ്മയുമൊക്കെ ഫേസ് ചെയ്യാനും ബുദ്ധിമുട്ടായിരുന്നു. ഇത് ആലോചിക്കുമ്പോൾ ഇപ്പോഴും എനിക്ക് ചിരിവരുമെന്ന് മൃദുല പറയുന്നു. യുവയാണ് പിന്നീട് സംസാരിച്ചത്. അമ്മുവിന്റെ അനിയത്തിയെ കാണിക്കുന്ന ഡോക്ടറെ കാണാൻ ഒരിക്കൽ ഞങ്ങളും പോയിരുന്നു, ഉടനെ ക്യാരി ചെയ്യാൻ നോക്കുന്നുണ്ടോ എന്ന് അന്ന് ഡോക്ടർ ചോദിച്ചപ്പോൾ ഉടനെ ഇല്ലെന്നാണ് ഞങ്ങൾ പറഞ്ഞത്.
ഡോക്ടറോട് ഇത് പറഞ്ഞുകഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഞാൻ ഗർഭിണിയായി. ഞാൻ പ്രഗ്നന്റാണെന്ന് ഡോക്ടറോട് വിളിച്ചുപറഞ്ഞതും, ടാബ്‌ലറ്റ് ഫോളിക്ക് ആസിഡ് കഴിച്ചോ എന്നാണ് ഡോക്ടർ ചോദിക്കുന്നത്. സത്യത്തിൽ നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത പ്രഗ്നൻസി ആയിരുന്നു. അങ്ങനെ ആയതുകൊണ്ടുതന്നെ എത്ര സ്നേഹം കൊടുത്താലും മതിയാകില്ല, യുവയും മൃദുലയും പറഞ്ഞു.
ഗർഭിണിയാണെന്ന് അറിയാതെ ഒരുപാട് പ്രതിബന്ധങ്ങൾ നിറഞ്ഞ സീനുകൾ ചെയ്തിട്ടുണ്ട്. ജെസിബിയിൽ വലിഞ്ഞു കേറുന്ന സീനുകളൊക്കെ ചെയ്തു. പ്രെഗ്നൻസി ടൈമിൽ കഴിക്കാൻ പാടില്ലാത്ത ഒരുപാട് ഫ്രൂട്ട്സുമൊക്കെ കഴിച്ചു. രാത്രി വൈകിയുള്ള ഷൂട്ടുകളും ഒരുപാടുണ്ടായിരുന്നുവെന്ന് മൃദുല പറയുന്നു. വളരെ റിസ്‌ക്കുള്ള സീനുകൾ ചെയ്തിട്ടും നമുക്ക് കിട്ടിയ വാവയാണ് ഇത്. ദൈവം നമുക്കായി കരുതിയ നിധി, മൃദുലയും യുവയും പറഞ്ഞു നിർത്തി.


Click it and Unblock the Notifications