For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജീവിതത്തിൽ അതിൽ ഏതെങ്കിലും ഒന്ന് പോയാൽ പണിയാണ്!, നമ്മുടെ സന്തോഷം മറ്റൊരാളുടെ കയ്യിലാവരുത്': മേതിൽ ദേവിക

  |

  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നർത്തകിയാണ് മേതിൽ ദേവിക. അഭിനയത്തിലേക്ക് ഒന്നും വന്നിട്ടില്ലെങ്കിലും ഒരു നടിയുടേതായ പരിവേഷമൊക്കെ മലയാളികൾ ദേവികയ്ക്ക് നൽകിയിട്ടുണ്ട്. നൃത്ത അധ്യാപിക, ഇൻഫ്ലുവെൻസർ എന്ന നിലകളിൽ എല്ലാം ദേവിക തിളങ്ങിയിട്ടുണ്ട്. മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട് മേതിൽ ദേവികയോട്.

  ചെറുപ്പം മുതൽ നൃത്തത്തിൽ സജീവമായ ദേവിക ഒരുപാട് വേദികളിൽ നൃത്തം ചെയ്തിട്ടുണ്ട്. നിരവധി ഷോകളുടെയൊക്കെ ഭാഗമായിട്ടുണ്ടെങ്കിലും ദേവികയെ കൂടുതൽ പേർ അറിയുന്നത് നടൻ മുകേഷിനെ വിവാഹം ചെയ്തതോടെയാണ്. വലിയ രീതിയിൽ ചർച്ചയായിരുന്നു ഇവരുടെ വിവാഹം. ഇവർ ബന്ധം വേർപിരിഞ്ഞതും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായതാണ്.

  Also Read: 'മമ്മൂട്ടിയെ കാണാൻ വന്നവർ എന്റെ വീടിന് കല്ലെറി‍ഞ്ഞു; മോഹൻലാലിന് വന്ന കല്ലേറിന് നഷ്ടപരിഹാരം കൊടുത്തു'

  മുകേഷ് ആദ്യ ഭാര്യ സരിതയുമായി വിവാഹമോചനം നേടിയ ശേഷം 2013 ലാണ് മേതിൽ ദേവികയെ വിവാഹം കഴിക്കുന്നത്. എന്നാൽ 2021 ആയപ്പോൾ ഇവർ പിരിയുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് ദേവിക പറഞ്ഞിരുന്നു. വിവാഹമോചനം വാർത്ത ആയപ്പോഴൊക്കെ അതിനോട് പക്വതയോടെയാണ് ദേവിക പ്രതികരിച്ചത്.

  സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ദേവിക. തന്റെ നേട്ടങ്ങളും വിശേഷങ്ങളും ഡാൻസുമെല്ലാം സോഷ്യൽ മീഡിയയിലൂടെ ദേവിക പങ്കുവയ്ക്കാറുണ്ട്. എപ്പോഴും നൃത്തത്തിന്റെ ലോകത്ത് കഴിയുന്ന ദേവിക കൂടുതൽ ആ വിശേഷണങ്ങളാണ് പങ്കുവയ്ക്കാറുള്ളത്. മാധ്യമങ്ങളിൽ നിന്നൊക്കെ പൊതുവെ അകലം പാലിക്കുന്ന സ്വഭാവമാണ് ദേവികയുടേത്.

  എന്നാൽ ഇപ്പോഴിതാ, ഏറെ നാളുകൾക്ക് ശേഷം ഒരു ടെലിവിഷൻ പരിപാടിയിൽ അതിഥി ആയി എത്തിയിരിക്കുകയാണ് മേതിൽ ദേവിക. നടി സ്വാസിക അവതാരകയായ അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിലാണ് ദേവിക എത്തിയത്. തന്റെ ജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം ദേവിക ഷോയിൽ മനസു തുറന്നിരുന്നു. ദേവികയുടെ ചില വാക്കുകൾ ശ്രദ്ധനേടുകയാണ്.

  ആരെയും ആശ്രയിക്കാതെ ജീവിക്കാനായാല്‍ നമുക്ക് വിജയിക്കാന്‍ സാധിക്കുമെന്ന് പറയുകയാണ് ദേവിക. എങ്ങനെയാണ് ഒരാള്‍ക്ക് ജീവിത വിജയം നേടാനാവുക എന്ന സ്വാസികയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.

  'ജീവിതത്തിൽ ഒരാളെയും ആശ്രയിക്കാതിരിക്കുക. സാമ്പത്തികമായിട്ടും ശാരീരികമായിട്ടും. കൂടാതെ ഇമോഷണലിയും അങ്ങനെ നിൽക്കാൻ സാധിച്ചാൽ നമുക്ക് ജീവിതത്തിൽ വിജയിക്കാം. അല്ലാതെ ഇതിൽ ഏതെങ്കിലും ഒന്ന് പോയി കഴിഞ്ഞാൽ പിന്നെ പണിയാണ്. ഫിസിക്കലി വയ്യാതെ വരുമ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും,'

  'സ്ത്രീയായാലും പുരുഷനായാലും ഫിനാന്‍ഷ്യലി സ്റ്റെബിളാവുക എന്നതാണ്. സാമ്പത്തികമായി ഒരു നല്ല നിലയിൽ എത്തിയാൽ നമ്മള്‍ ഏറെക്കുറെ വിജയിക്കും. നമ്മുടെ സന്തോഷം നമ്മള്‍ തന്നെ കണ്ടെത്തുക. നമുക്ക് നമ്മളോട് തന്നെ മതിപ്പ് തോന്നും. ഇമോഷണലി നമ്മളെ പിന്തുണയ്ക്കാൻ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ നമ്മൾ തന്നെ കണ്ടെത്തണം,'

  Also Read: ഗര്‍ഭിണിയായി അഞ്ചാം ദിവസം ഭര്‍ത്താവിനെ നഷ്ടപ്പെട്ടു; അവിനാഷുമായി ഉണ്ടായിരുന്ന ജീവിതത്തെ കുറിച്ച് നേഹ അയ്യര്‍

  'കലകളിലൂടെയോ കുക്കിങ്ങിലൂടെയോ എങ്ങനെയും അതാണ്. പേരും പ്രശ്‌സതിയുമൊക്കെ വരുന്നത് പിന്നീടാണ്. ഒരാളെ ആശ്രയിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടാണ്. നമ്മുടെ സന്തോഷം ഒരിക്കലും മറ്റൊരാളുടെ കൈയ്യിലാവരുത്. കണ്ണാടിയില്‍ നോക്കി നമ്മള്‍ ഹാപ്പിയാണോ എന്ന് നമ്മള്‍ തന്നെ ഉറപ്പ് വരുത്തണം' എന്നും ദേവിക പറയുന്നു.

  Read more about: methil devika
  English summary
  Viral: Mukesh's Ex-Wife Methil Devika Opens Up How To Become Successful In Life In Red Carpet Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X