കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കാനായിരുന്നു ആഗ്രഹം; ഇനിയൊരു വിവാഹം?; മനസുതുറന്ന് സാധിക

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാല്‍. സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും മിനിസ്ക്രീൻ പരമ്പരകളും ടെലിവിഷൻ പരിപാടികളുമാണ് സാധികയെ ജനപ്രിയയാക്കിയത്. സ്റ്റാര്‍ മാജിക്കിലൂടെയും സാധിക ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. മോഡലിങ്ങിൽ താൽപര്യമുള്ള സാധിക തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം പലപ്പോഴും വൈറലായി മാറാറുമുണ്ട്.

അതേ സമയം തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാൻ മടിക്കാത്ത നടിയാണ് സാധിക. തന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങളെ കുറിച്ചൊക്കെ നടി മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. മുപ്പത്തഞ്ചുകാരിയായ സാധിക വിവാഹമോചിതയാണ്. 2015 ൽ ആയിരുന്നു സാധികയുടെ വിവാഹം. എന്നാൽ അധികം നാൾ ഈ ബന്ധം മുന്നോട്ട് പോയില്ല. മൂന്ന് വർഷത്തോളം വേർപിരിഞ്ഞ് കഴിഞ്ഞ ശേഷം 2022ൽ താരം ഔദ്യോഗികമായി വിവാഹബന്ധം അവസാനിപ്പിക്കുകയായിരുന്നു.

Sadhika Venugopal

ഇപ്പോഴിതാ രണ്ടാമതൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് മനസുതുറക്കുകയാണ് സാധിക. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. വിവാഹശേഷം കരിയറിൽ നിന്നും മാറി നിൽക്കാനുണ്ടായ കാരണത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചുമൊക്കെ സാധിക അഭിമുഖത്തിൽ പറയുന്നുണ്ട്.

എന്തുകൊണ്ടാണ് ആ ദാമ്പത്യം പരാജയപ്പെട്ടത് എന്നോ, എന്റെ തെറ്റാണോ അദ്ദേഹത്തിന്റെ തെറ്റാണോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. കാരണം ആ ജീവിതം മറന്ന് ഞങ്ങള്‍ രണ്ടു പേരും മുന്നോട്ട് പോയി. അദ്ദേഹത്തിനൊരു ജീവിതമുണ്ട്. എനിക്ക് വേണമെങ്കില്‍ ഈ ചോദ്യം സ്‌കിപ് ചെയ്യാമായിരുന്നു. എന്നാലും ചോദിച്ചതുകൊണ്ട് പ്രതികരികയാണെന്ന് സാധിക പറഞ്ഞു.

'വിവാഹ മോചനത്തിന് ഒരിക്കലും എന്റെ കരിയര്‍ കാരണമായിട്ടില്ല. സിനിമയിലേക്കോ അഭിനയത്തിലേക്കോ തിരിച്ചുവരുന്നതിനൊന്നും അദ്ദേഹത്തിന് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. വിവാഹ ശേഷം ഇൻഡസ്ട്രി വിട്ടത് എന്റെ തീരുമാനമായിരുന്നു. ഞാനാണ് ആളെ കണ്ടെത്തിയതും, എന്റെ ജീവിതം തീരുമാനിച്ചതും. അന്ന് അച്ഛന്‍ പറഞ്ഞ ഒരേ ഒരു കാര്യം, ഒന്നെങ്കിൽ സിനിമ, അല്ലെങ്കില്‍ വിവാഹം എന്നാണ്. കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കാനായിരുന്നു എനിക്കും ആഗ്രഹം. അതുകൊണ്ടാണ് വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നത്,' സാധിക പറയുന്നു.

'എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം കുക്കറി ഷോകളിലൂടെ തിരിച്ചുവന്നു. അത് അദ്ദേഹത്തിന്റെ അമ്മയും അച്ഛനും പറഞ്ഞത് പ്രകാരമാണ്. വീട്ടില്‍ വെറുതേ ഇരിക്കേണ്ടല്ലോ, നിനക്കൊരു കരിയര്‍ ഉണ്ടല്ലോ എന്നാണ് പറഞ്ഞത്. ആ വീട്ടില്‍ എല്ലാവരും ജോലിക്ക് പോകും ഞാന്‍ മാത്രമാണ് എപ്പോഴും വീട്ടിലുണ്ടാവുക. അമ്മയും അച്ഛനും വര്‍ക്ക് ചെയ്യുന്നുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് ഭർത്താവും എപ്പോഴും പുറത്തായിരിക്കും,'

Sadhika Venugopal

'ഒന്ന് രണ്ടാഴ്ചകള്‍ കഴിയുമ്പോഴാണ് ഞാൻ ഭർത്താവിനെ കാണുന്നത്. അദ്ദേഹത്തിന്റെ ജോലി അങ്ങനെയുള്ളതാണ്. അപ്പോള്‍ വീട്ടില്‍ വെറുതേ ഇരിക്കേണ്ടല്ലോ എന്ന് കരുതി. അതിനിടയിലാണ് ഏഷ്യാനെറ്റുകാർ കുക്കറി ഷോയ്ക്ക് വേണ്ടി വിളിച്ചത്. കുക്കിങ് എനിക്ക് ഇഷ്ടമുള്ള കാര്യം കൂടിയാണ്,' സാധിക പറഞ്ഞു. ഒരു ബന്ധം അവസാനിച്ചു പോകാന്‍ ആരും ആഗ്രഹിക്കില്ല. അത് സംഭവിച്ചു പോകുന്നതാണ്. പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അതല്ല ശരി എന്ന് തോന്നിയപ്പോഴാണ് വേര്‍പിരിഞ്ഞതെന്നും സാധിക വ്യക്തമാക്കി.

അടുത്ത വിവാഹം എപ്പോഴാണെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു സാധികയുടെ മറുപടി. 'കല്യാണം കഴിക്കില്ല എന്നൊന്നും ഞാൻ പറയില്ല. എന്നാൽ ഞാൻ ഇപ്പോഴും അതിന് റെഡി ആയിട്ടില്ല. ഒരു പണി കിട്ടി കഴിയുമ്പോൾ ഒരു പേടി ഉണ്ടാകുമല്ലോ, ആ ഒരു പേടി ഉണ്ട്. എല്ലാവരും അതുപോലെ ആകില്ലെന്ന് അറിയാം. അതുകൊണ്ട് പിന്നീട് ചിന്തിച്ചേക്കാം,'

'എനിക്ക് മുൻഗണന നൽകുന്ന ആളായിരിക്കണം. അത് എനിക്ക് വളരെ ഇമ്പോർട്ടന്റാണ്. എന്നെ കെയർ ചെയ്യുന്ന, എനിക്ക് മുൻഗണന നൽകുന്ന, എന്നെ ബഹുമാനിക്കുന്ന ഒരാൾ. അതാണ് എനിക്ക് വേണ്ടത്. ബാക്കിയൊക്കെ വന്നോളും,' സാധിക പറയുന്നു. അതേ സമയം നിലവിൽ ടെലിവിഷൻ പരിപാടികൾക്ക് പുറമെ സിനിമയിലും സജീവമാണ് സാധിക. അടുത്തിടെ സുരേഷ് ഗോപിയുടെ പാപ്പൻ എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷത്തിൽ സാധിക അഭിനയിച്ചിരുന്നു.

More from Filmibeat

Read more about: sadhika venugopal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X