twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആര് ഉണ്ടെങ്കിലും ഇല്ലെങ്കിലും ജീവിതം മുന്നോട്ടുപോകും; ജിഷിന്റെ വാക്കുകൾ ചർച്ചയാകുന്നു!

    |

    വർഷങ്ങളായി മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമാണ് നടൻ ജിഷിൻ മോഹൻ. ഓട്ടോഗ്രാഫ് പരമ്പരയിൽ സ്‌കൂള്‍ വിദ്യാര്‍ഥിയായി വന്നാണ് നടന്‍ ജിഷിന്‍ മോഹന്‍ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുന്നത്. പിന്നാലെ സീരിയലില്‍ കൂടുതൽ സജീവമാവുകയായിരുന്നു. വില്ലൻ, സഹനടൻ തുടങ്ങി വിവിധ വേഷങ്ങളിൽ ജിഷിൻ മിനി സ്ക്രീനിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

    കൈ നിറയെ സീരിയലുകളുമായി തിരക്കിലാണ് താരമിപ്പോൾ. അതേസമയം, സിനിമ, സീരിയൽ താരം വരദയെയാണ് ജിഷിൻ വിവാഹം ചെയ്തത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകർ ഒരുപാട് ചർച്ച ചെയ്തതാണ്. സീരിയലുകളിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും പ്രണയത്തിലാവുകയായിരുന്നു. എന്നാൽ കുറച്ചു നാളായി ഇവർ വേർപിരിഞ്ഞു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

    Also Read: ഭർത്താവുമായി അകൽച്ചയിൽ, ഞാൻ അലറിക്കരഞ്ഞ ദിവസങ്ങൾ; ആദ്യമായി തുറന്ന് പറഞ്ഞ് സയനോരAlso Read: ഭർത്താവുമായി അകൽച്ചയിൽ, ഞാൻ അലറിക്കരഞ്ഞ ദിവസങ്ങൾ; ആദ്യമായി തുറന്ന് പറഞ്ഞ് സയനോര

    ജിഷിനും സോഷ്യൽ മീഡിയയിൽ സജീവമാണ്

    എന്നാൽ വിവാഹമോചനത്തെ കുറിച്ച് താരങ്ങൾ ഇതുവരെ സംസാരിച്ചിട്ടില്ല. രണ്ടുപേരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇവരുടെ മകൻ വരദയ്ക്ക് ഒപ്പമാണ്. കൂടാതെ വരദ സ്വന്തമായി ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. യാത്രകളും മറ്റുമായി തിരക്കിലാണ് താരമിപ്പോൾ.

    താൻ പോകുന്ന യാത്രകളുടേയും തന്റെ വീട്ടുവിശേഷങ്ങളുമെല്ലാം വരദ സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ വരദ ഹിമാലയത്തിലേക്ക് നടത്തിയ സോളോ ട്രിപ്പിന്റെ വീഡിയോകളും ഫോട്ടോകളും ഏറെ ശ്രദ്ധനേടിയിരുന്നു. ജിഷിനും സോഷ്യൽ മീഡിയയിൽ സജീവമാണ്. വ്യത്യസ്ത റീലുകളും മറ്റുമായി നടനും ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്.

    ജിഷിൻ പങ്കുവച്ചിരിക്കുന്ന വരികൾ ആണ് ഏറെ ശ്രദ്ധേയം

    ഇപ്പോഴിതാ, ജിഷിൻ പങ്കുവച്ച ഒരു റീലാണ് ശ്രദ്ധനേടുന്നത്. ബീച്ചിൽ സ്ലോ മോഷനിൽ നടക്കുന്ന ഒരു വീഡിയോയാണ് ജിഷിൻ പങ്കുവച്ചിരിക്കുന്നത്. വീഡിയോക്ക് ഒപ്പം ജിഷിൻ പങ്കുവച്ചിരിക്കുന്ന വരികൾ ആണ് ഏറെ ശ്രദ്ധേയം. യഥാർത്ഥസ്വഭാവം മറച്ചുവെച്ച് മറ്റുള്ളവരുടെ പ്രീതിക്കായി അഭിനയിക്കുന്നതിനെക്കാൾ നല്ലത് അവനവനെ തുറന്നുകാട്ടി ജീവിക്കുന്നതാണ് എന്നാണ് ജിഷിൻ പറയുന്നത്.

    ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടട്ടെ, വെറുക്കുന്നവർ വെറുക്കട്ടെ

    'യഥാർത്ഥസ്വഭാവം മറച്ചുവെച്ച് മറ്റുള്ളവരുടെ പ്രീതിക്കായി അഭിനയിക്കുന്നതിനെക്കാൾ നല്ലത് അവനവനെ തുറന്നുകാട്ടി ജീവിതം തുടരുന്നതാണ്. ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടട്ടെ, വെറുക്കുന്നവർ വെറുക്കട്ടെ . ആര് ഉണ്ടായാലും ഇല്ലെങ്കിലും ജീവിതം മുമ്പോട്ടുപോകുക തന്നെ ചെയ്യും,' എന്നാണ് ജിഷിൻ കുറിച്ചിരിക്കുന്നത്.

    നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. 'അടിച്ച സാധനം ഏതാ?, സത്യമാണ്. നമ്മുടെ ചുറ്റുമുള്ള ഭൂരിപാകം ആളുകളും യഥാർത്ഥ ജീവിതം പുറത്തുകാട്ടാതെ ജീവിക്കുന്നവരാണ്. നമ്മൾ അങ്ങനെ ആയിരിക്കണം. സത്യമായ ക്യാപ്‌ഷൻ എന്നിങ്ങനെയാണ് കമന്റുകൾ. ചില കമന്റുകൾക്ക് ജിഷിൻ മറുപടിയും നൽകിയിട്ടുണ്ട്.

    ലൊക്കേഷനില്‍ നിന്നും കണ്ട് ഇഷ്ടത്തിലായതിന് ശേഷമാണ് ജിഷിനും വരദയും വിവാഹിതരാവുന്നത്

    മുന്‍പും സമാനമായ രീതിയില്‍ ചില കുറിപ്പുകളുമായി നടന്‍ എത്തിയിരുന്നു. തന്റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങളുടെ പേരിൽ വിമർശിക്കുന്നവർക്ക് അനാവശ്യമായി കൈ കടത്തുന്നവർക്കുമെല്ലാം ഇതുപോലെ ഓരോ പോസ്റ്റിലൂടെ നടൻ മറുപടി കൊടുക്കാറുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം നടൻ ഇൻസ്റ്റാഗ്രാമിൽ ചെയ്ത ക്യൂ ആൻഡ് എ സെഷൻ ശ്രദ്ധനേടിയിരുന്നു.

    ആരാധകരുടെ പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരങ്ങൾ നൽകാൻ ജിഷിന് സാധിച്ചിരുന്നു. വരദയ്ക്ക് ഒപ്പമുള്ള ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം പങ്കുവയ്ക്കാൻ ഒരാൾ ആവശ്യപ്പെട്ടപ്പോൾ നടൻ അതും പങ്കുവച്ചിരുന്നു. സീരിയല്‍ ലൊക്കേഷനില്‍ നിന്നും കണ്ട് ഇഷ്ടത്തിലായതിന് ശേഷമാണ് ജിഷിനും വരദയും വിവാഹിതരാവുന്നത്.

    Also Read: ഷര്‍ട്ട് ഊരി കളഞ്ഞ് പെട്ടെന്ന് ടീ ഷര്‍ട്ട് ധരിക്കണം; അത്രയും ആളുകളുടെ മുന്നില്‍ നിന്ന അവസ്ഥയെ കുറിച്ച് ശാരിAlso Read: ഷര്‍ട്ട് ഊരി കളഞ്ഞ് പെട്ടെന്ന് ടീ ഷര്‍ട്ട് ധരിക്കണം; അത്രയും ആളുകളുടെ മുന്നില്‍ നിന്ന അവസ്ഥയെ കുറിച്ച് ശാരി

    കുടുംബജീവിതവും ആഘോഷമാക്കിയിരുന്നു

    2014 മേയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം. വൈകാതെ വരദ ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പിന്നീടിങ്ങോട്ട് ഏറെ സന്തോഷം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് താരങ്ങള്‍ മുന്നോട്ട് പോയത്. രണ്ടാളും സീരിയല്‍ തിരക്കുകളുമായി മുന്നോട്ട് പോവുന്നതിനൊപ്പം കുടുംബജീവിതവും ആഘോഷമാക്കിയിരുന്നു.

    Read more about: jishin mohan
    English summary
    Viral: Serial Actor Jishin Mohan's New Cryptic Post About Life Gets Thumbs Up From Fans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X