ഞങ്ങൾ മെയ്ഡ് ഫോർ ഈച്ച് അദർ ആയിരുന്നു, കൂടെയുണ്ട് എന്നൊക്കെ പറഞ്ഞാണ് നിന്നത്; ഓർമ്മകൾ പങ്കുവച്ച് അനുശ്രീ!

കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി അനുശ്രീ. ബാലതാരമായി സീരിയലിൽ എത്തിയതാണ് നടി. ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പരയിൽ ജിത്തുമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അനുശ്രീയുടെ കരിയർ ആരംഭിക്കുന്നത്. ആദ്യം ആൺകുട്ടിയുടെ വേഷത്തിൽ എത്തിയ അനുശ്രീക്ക് പിന്നീട് ദേവി മാഹാത്മ്യം, അമല, ഏഴുരാത്രികള്‍, പാദസരം, സീത, അരയന്നങ്ങളുടെ വീട്, പൂക്കാലം വരവായി തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളുടെ ഭാഗമാകാൻ സാധിച്ചു.

സീരിയൽ ലോകത്ത് പ്രകൃതി എന്ന പേരിൽ അറിയപ്പെടുന്ന അനുശ്രീ ഇതിനകം ഏകദേശം അമ്പതോളം പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ അനുശ്രീ ഭർത്താവ് വിഷ്ണുവുമായുള്ള ബന്ധം പിരിഞ്ഞതൊക്കെ വലിയ വാർത്തയായി മാറിയിരുന്നു. സീരിയലിൽ ക്യാമറാമാനായിരുന്നു വിഷ്ണു. വീട്ടുകാരെ എതിർത്ത് നടത്തിയ പ്രണയ വിവാഹമായിരുന്നു ഇവരുടേത്. എന്നാൽ അധികം വൈകാതെ ഇവർ പിരിയുകയായിരുന്നു.

anusree

ഇപ്പോൾ കുഞ്ഞിനൊപ്പം സ്വന്തം വീട്ടിലാണ് അനുശ്രീയുടെ താമസം. സോഷ്യൽ മീഡിയയിലും യൂട്യൂബിലുമൊക്കെ സജീവമായ അനുശ്രീ തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിന്റെ വിശേഷങ്ങളുമായും നടി എത്താറുണ്ട്. ഇപ്പോഴിതാ, തന്റെ കുട്ടിക്കാലത്തെ ചില രസകരമായ ഓർമ്മകൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് അനുശ്രീ. ചെറുപ്പത്തിലെ തന്റെ പ്രണയത്തെ കുറിച്ചൊക്കെ അനുശ്രീ പറയുന്നുണ്ട്.

പഴയ ചിത്രങ്ങളൊക്കെ അടങ്ങിയ ആൽബത്തിൽ നിന്ന് ഓരോ ചിത്രങ്ങൾ കാണിച്ച് സംസാരിക്കുകയായിരുന്നു അനുശ്രീ. 'ഇവിടെയാണ് എന്റെ പ്രണയം. അന്നത്തെ കാലത്ത്, ആ പ്രായത്തിൽ പ്രണയം എന്താണ് എന്ന് അറിയില്ലായിരുന്നു. പക്ഷെ ഞങ്ങൾ മെയ്ഡ് ഫോർ ഈച്ച് അദർ ആയിരുന്നു. അവന്റെ പേര് അഭിഷേക് എന്നാണ്,'

'യൂകെജി ഞാൻ ഡൽഹിയിൽ ആയിരുന്നു പഠിച്ചത്. ഇവനും എന്റെ ക്‌ളാസിൽ തന്നെ ആയിരുന്നു. എല്ലാ കുട്ടികളും ആദ്യം സ്‌കൂളിൽ പോകുമ്പോൾ കരയില്ലേ. അതുപോലെ അവൻ ഭയങ്കര കരച്ചിൽ ആയിരുന്നു. അവനെ ആശ്വസിപ്പിക്കൽ ആയിരുന്നു എന്റെ പരിപാടി,'

'നീ വിഷമിക്കണ്ട, ഞാൻ കൂടെയുണ്ട് എന്നൊക്കെ പറഞ്ഞാണ് ഞാൻ അവനെ ആശ്വസിപ്പിച്ചിരുന്നത്. ഒരുമിച്ചായിരുന്നു, പോകുന്നതും വരുന്നതും എല്ലാം. പിന്നെ എക്സാം ഒക്കെ വരുമ്പോൾ , ഹോം വർക്ക് ഒക്കെ ചെയ്യാതെ അവൻ വരുമ്പോൾ ടീച്ചർ അവനെ വഴക്ക് പറഞ്ഞാൽ ആദ്യം കരയുന്നത് ഞാനായിരുന്നു',

'എന്നെ ടീച്ചർ വഴക്ക് പറഞ്ഞാലും ഞാൻ കരയും. ഞങ്ങൾ അത്രയും തിക്ക് ഫ്രണ്ട്സ് ആയിരുന്നു. എന്റെ വീട്ടിലേക്ക് ഒക്കെ അവൻ വരുമായിരുന്നു. അങ്ങനെ വലിയ ക്ലോസ് ആയിരുന്നു. ഇപ്പോൾ എവിടെ ഉണ്ടെന്ന് അറിയില്ല,' സുഹൃത്തിനൊപ്പമുള്ള ചിത്രം കാണിച്ച് അനുശ്രീ പറഞ്ഞു.

anusree

'എനിക്ക് കാവ്യ ചേച്ചിയെ പോലെ ആകണം എന്നൊക്കെ ആയിരുന്നു ചെറുപ്പത്തിൽ ഞാൻ പറഞ്ഞിരുന്നത്. ചേച്ചിയുടെ വലിയ കണ്ണുകളും നീണ്ട മുടിയും ഒക്കെ കാണുമ്പൊൾ എനിക്കും അങ്ങനെയാകണം എന്നൊക്കെ ആയിരുന്നു. എന്റെ വലിയ ഫാൻ ആണെന്ന് ചേച്ചി കെട്ടി പിടിച്ചുകൊണ്ട് പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്,' അനുശ്രീ പറഞ്ഞു.

തൃക്കാർത്തിക എന്ന സീരിയൽ സെറ്റിൽ വച്ച് ഉണ്ടായേക്കാവുന്ന ഒരു അപകടം ഒഴിഞ്ഞുമാറിയതിനെക്കുറിച്ചും അനുശ്രീ വീഡിയോയിൽ ഓർക്കുന്നുണ്ട്. കുഞ്ഞിന്റെയും ഓരോ നിമിഷങ്ങളും ഇതുപോലെ കവർ ചെയ്യണമെന്നും അങ്ങനെ ഒരു ആഗ്രഹവുമുണ്ടെന്നും പറഞ്ഞാണ് അനുശ്രീ വീഡിയോ അവസാനിപ്പിച്ചത്. നിരവധിപേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. നല്ല ചിത്രങ്ങൾ എന്ന് പറഞ്ഞാണ് കമന്റുകൾ. അനുശ്രീയുടെ വളരെ ചെറുപ്പം മുതലുള്ള ചിത്രങ്ങൾ ആൽബത്തിൽ ഉണ്ടായിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X