For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനാണ് എല്ലാവര്‍ക്കും മുന്നില്‍ ഭീകരനായത്; മകളുടെ പ്രണയവിവാഹത്തില്‍ എതിര്‍ത്ത നടി ദര്‍ശനയുടെ പിതാവ് പറയുന്നു

  |

  സീരിയല്‍ നടി ദര്‍ശന ദാസിന്റെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിലെ അസോസിയേറ്റ് ഡയറക്ടറായ അനൂപുമായി നടി ഇഷ്ടത്തിലായിരുന്നു. വിവാഹത്തിന് ദര്‍ശനയുടെ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നതിനാല്‍ അനൂപിനൊപ്പം ഇറങ്ങി പോയി രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു.

  2019 ലാണ് താരവിവാഹം നടന്നതെങ്കിലും ഇതുവരെ ദര്‍ശനയുടെ വീട്ടുകാരുടെ പിണക്കം തീര്‍ന്നിരുന്നില്ല. അടുത്തിടെ ഞാനും എന്റാളും എന്ന റിയാലിറ്റി ഷോ യില്‍ ദര്‍ശനയും ഭര്‍ത്താവ് അനൂപും പങ്കെടുത്തിരുന്നു. ഇരുവരും വിവാഹത്തെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ മാതാപിതാക്കളുമായിട്ടുള്ള പിണക്കത്തെ കുറിച്ചും അതുണ്ടാക്കിയ വേദനയും പറഞ്ഞു. ഒടുവില്‍ ദര്‍ശനയെ കാണാന്‍ അച്ഛനും അമ്മയും എത്തിയെന്നുള്ളതാണ് പുതിയ സന്തോഷം.

  Also Read: ശോഭനയുമായി താമശ പറഞ്ഞത് മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല; ഷൂട്ടിങ്ങ് നിര്‍ത്തിവച്ച് ദേഷ്യപ്പെട്ടുവെന്ന് റഹ്മാൻ

  വിവാഹത്തിന് ശേഷം അധികം വൈകാതെ ദര്‍ശന ഗര്‍ഭിണിയാവുകയും ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തിരുന്നു. ശേഷം സീരിയലുകളിലേക്ക് തിരിച്ച് വന്ന ദര്‍ശന അഭിനയത്തില്‍ സജീവമാവുകയായിരുന്നു. സംവിധാനവുമായി അനൂപും മുന്നോട്ട് പോയി. ഇതിനിടയിലാണ് താരദമ്പതിമാര്‍ പങ്കെടുക്കുന്ന റിയാലിറ്റി ഷോ യിലേക്കുള്ള അവസരം ഇരുവര്‍ക്കും ലഭിക്കുന്നത്. ജീവിതത്തില്‍ നടക്കാതെ പോയ പല ആഗ്രഹങ്ങളും ആ വേദിയില്‍ വെച്ച് നടത്തിയിരിക്കുകയാണ്.

  Also Read: പിതാവ് മരിച്ചെങ്കിലും സങ്കടമില്ല; ജെമിനി ഗണേശന്റെ വേര്‍പാടിന് ശേഷം മകളും നടിയുമായ രേഖ പറഞ്ഞതിങ്ങനെ

  അനൂപിനൊപ്പം പോയതിന് ശേഷം വീട്ടുകാരെ നേരില്‍ കാണുകയോ അവരുമായി ബന്ധമുണ്ടാവുകയോ ചെയ്യാത്തതിന്റെ വേദന ദര്‍ശന പറഞ്ഞിരുന്നു. മാത്രമല്ല തങ്ങളുടെ ജീവിതത്തില്‍ ഒരു കല്യാണം നടന്നിട്ടില്ലെന്നും ഒരു വിവാഹമുണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നതായിട്ടും നടി സൂചിപ്പിച്ചു. ഈ വേദിയില്‍ വെച്ച് സംവിധായകന്‍ ജോണി ആന്റണിയുടെ നേതൃത്വത്തില്‍ അനൂപും ദര്‍ശനയും വിവാഹിതരായി. ആ സമയത്താണ് മാതാപിതാക്കള്‍ പിണക്കം മറന്ന് ഈ വേദിയില്‍ തന്നെ എത്തുമെന്ന് എല്ലാവരും പറയുന്നത്.

  വിവാഹം കഴിഞ്ഞ് അമ്മയുമായി സംസാരിച്ചെങ്കിലും പിതാവുമായി ഇപ്പോഴും അകല്‍ച്ചയിലാണെന്ന് ദര്‍ശന പറഞ്ഞിരുന്നു. ഗര്‍ഭിണിയായിരുന്ന കാലത്ത് അമ്മ ഉണ്ടാക്കി തന്നിരുന്ന ഭക്ഷണങ്ങളൊക്കെ കഴിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നതായി വേദിയില്‍ നടി പറഞ്ഞു. ഒപ്പം അനൂപ് അവര്‍ക്ക് നല്ലൊരു മകനായിരിക്കുമെന്നും നടി സൂചിപ്പിച്ചു. ഒടുവില്‍ മകളെയും മരുമകനെയും കാണാന്‍ ദര്‍ശനയുടെ മാതാപിതാക്കള്‍ എത്തിയിരിക്കുകയാണ്.

  ദര്‍ശനയുടെ വീട്ടില്‍ പോയി മാതാപിതാക്കളുമായി എല്ലാ കാര്യങ്ങളും സംസാരിച്ച് അവരെ സെറ്റാക്കി കൊണ്ട് വന്നുവെന്നാണ് പുതിയ പ്രൊമോ വീഡിയോയില്‍ അനൂപ് പറയുന്നത്. 'എല്ലാവരും എന്നൊയൊരു ഭീകരജീവിയായിട്ടാണ് കാണുന്നതെന്ന്', ദര്‍ശനയുടെ പിതാവ് പറയുന്നു. അങ്ങനെ ഒരിക്കലുമില്ലെന്നാണ് അവതാരക അശ്വതി ശ്രീകാന്ത് പറയുന്നത്. ഒടുവില്‍ അച്ഛന്റെയും അമ്മയുടെയും കാലില്‍ വീണ് അനുഗ്രഹം വാങ്ങിച്ചിരിക്കുകയാണ് ദര്‍ശനയും അനൂപും. വേദിയിലുണ്ടായിരുന്നവരെയും മത്സരാഥികളെയുമെല്ലാം ഒരുപോലെ കണ്ണീരിലാഴ്ത്തിയ സംഗമമായിരുന്നു അത്.

  Read more about: darshana ദര്‍ശന
  English summary
  Viral: Serial Actress Darshana Das And Hubby Anoop Reunited With Her Parents After Marriage. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X