For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശോഭനയുമായി താമശ പറഞ്ഞത് മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല; ഷൂട്ടിങ്ങ് നിര്‍ത്തിവച്ച് ദേഷ്യപ്പെട്ടുവെന്ന് റഹ്മാൻ

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അനിയനാണോ റഹ്മാന്‍ എന്ന് ചിന്തിച്ചിരുന്ന കാലമുണ്ടായിരുന്നു. പല സിനിമകളും മമ്മൂട്ടിയുടെ അനിയനായി അഭിനയിച്ചാണ് റഹ്മാന്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ ബന്ധം പിന്നീടുള്ള ജീവിതത്തിലും തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് റഹ്മാനിപ്പോള്‍ പറയുന്നത്.

  സിനിമയ്ക്കുള്ളില്‍ കാണുന്നത് പോലെയുള്ള ചേട്ടനും അനിയനും ബന്ധമാണ് മമ്മൂക്കയും ഞാനും തമ്മിലെന്നാണ് റഹ്മാന്‍ പറയുന്നത്. ഇടയ്ക്ക് അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കാനായി ചില കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അങ്ങനെ ഒരിക്കല്‍ ലൊക്കേഷനില്‍ നിന്നും മമ്മൂക്ക ദേഷ്യം പിടിച്ച് പോയെന്നും കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ റഹ്മാന്‍ പറയുന്നു.

  Also Read: ഇതാണെന്റെ ഭര്‍ത്താവ്; വിവാഹ വാര്‍ത്തകള്‍ക്കിടയില്‍ സുന്ദരനായ ഭര്‍ത്താവിനെ പരിചയപ്പെടുത്തി നടി തമന്ന ഭാട്ടിയ

  കൂടെവിടെ മുതല്‍ ഒത്തിരി സിനിമകള്‍ മമ്മൂക്കയോടൊപ്പം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം കുറേ കുസൃതികള്‍ ഞാന്‍ ചെയ്തിട്ടണ്ട്. അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റുന്നതല്ല. ഇക്കയെ ഞാന്‍ കാണുന്നത് വലിയ ജ്യേഷ്ഠന്റെ സ്ഥാനത്താണ്. അതങ്ങനെയായി പോയി. പല സിനിമകളിലും ഞാന്‍ അദ്ദേഹത്തിന്റെ അനിയനാണ്. ഇച്ചാക്ക എന്നാണ് വ്യക്തിപരമായി ഞാന്‍ അദ്ദേഹത്തെ വിളിക്കുന്നത്. സ്‌ക്രീനില്‍ കാണുന്ന കഥപാത്രങ്ങള്‍ പോലെയാണ് ഞങ്ങള്‍ പുറത്തും.

  Also Read: ഞാനായി ഒന്നും പറയുന്നില്ലെന്ന് കരുതിയതാണ്; അനുശ്രീയുമായിട്ടുള്ള വിവാഹത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് ഭര്‍ത്താവ്

  മമ്മൂക്കയെ ഇടയ്ക്ക് ഞാന്‍ ഇറിറ്റേറ്റ് ചെയ്യുമെന്നാണ് റഹ്മാന്‍ പറയുന്നത്. അത് കാണുമ്പോള്‍ പുള്ളിയ്ക്ക് ദേഷ്യം വരും. ഇടയ്ക്ക് വഴക്ക് പറയും. അങ്ങനൊരു സംഭവം ഉണ്ടായതിനെ പറ്റിയും നടന്‍ പറഞ്ഞു. ഈറന്‍ സന്ധ്യ എന്ന സിനിമ ചെയ്യുന്ന സമയത്ത് ഞാനും ശോഭനയും ഇച്ചാക്കയുമുള്ളൊരു സീന്‍ എടുക്കുകയായിരുന്നു. ഇച്ചാക്ക ഡ്രൈവ് ചെയ്യുമ്പോള്‍ ഞങ്ങള്‍ പുറകിലിരിക്കും. പാസിങ് ഷോട്ട് എന്തോ ഉള്ളൂ. ബാക്കി ലോംഗ് ഷോട്ട് ആണ്.

  ഇതിനിടയില്‍ ഞാനും ശോഭനയും ബാക്കിലിരുന്ന് എന്തോ തമാശ പറഞ്ഞ് ചിരിച്ചു. അത് പുള്ളിക്ക് പിടിച്ചില്ല. സ്പീഡില്‍ കൊണ്ട് പോയി വണ്ടി നിര്‍ത്തിയിട്ട് ഇവന്‍മാര്‍ക്ക് എന്താണ് സംസാരിക്കാനുള്ളതെന്ന് വെച്ചാല്‍ സംസാരിക്കാന്‍ പറയൂ. എന്നിട്ട് ഷൂട്ട് എടുക്കാമെന്ന് പറഞ്ഞ് പുള്ളി ദേഷ്യത്തില്‍ പോയി. അതൊരിക്കലും മമ്മൂക്കയുടെ തെറ്റായി ഞാന്‍ കാണുന്നില്ല. തമാശയായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂവെന്ന് റഹ്മാന്‍ പറയുന്നു.

  ചില സിനിമകളിലേക്ക് മമ്മൂക്ക എന്നെ സജസ്റ്റ് ചെയ്തിട്ടുണ്ട്. രാജമാണിക്യത്തിലേക്ക് ഞാന്‍ വന്നത് അങ്ങനെയാണ്. ഒരു ഗ്യാപ്പിന് ശേഷമാണ് രാജമാണിക്യത്തില്‍ ഞാന്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത്. ആ സിനിമയിലെ എന്റെ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ അത്ര ഇഷ്ടപ്പെട്ടില്ല. മനസിലൊരു പ്രയാസം തോന്നി. അത് പറഞ്ഞപ്പോള്‍ വിഷമിക്കണ്ട, നീ ശ്രദ്ധിക്കപ്പെടുമെന്ന് പറഞ്ഞത് മമ്മൂക്കയായിരുന്നു. പടം ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഇത്രയും ഹിറ്റായത്.

  അതൊന്നും ഞാന്‍ കരുതിയിരുന്നില്ല. പക്ഷെ അത് ഹിറ്റാവുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഇതുവരെ കാണാത്ത കുറേ നമ്പറുകള്‍ മമ്മൂക്ക ആ സിനിമയില്‍ ഇറക്കിയിട്ടുണ്ടായിരുന്നു. ഞങ്ങളെ കൊണ്ടും അത് ചെയ്യിപ്പിച്ചു. അതെല്ലാം വിജയിച്ചെന്ന് വേണം പറയാന്‍.

  ദിവസവും വിളിച്ച് സൗഹൃദം പുലര്‍ത്താറൊന്നുമില്ല. പലരും അദ്ദേഹത്തോട് തമാശയൊക്കെ പറയുന്നത് കാണുമെങ്കിലും ഞാനെന്നും മാറി നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. എനിക്കിപ്പോഴും എന്തോ ഒരു പേടിയുണ്ട്. അത് ബഹുമാനം കൊണ്ടുള്ളതാണ്. പിന്നെ എനിക്ക് അധികമായി ഒന്നും സംസാരിക്കാനില്ല.

  Read more about: rahman റഹ്മാന്‍
  English summary
  Actor Rahman Opens Up About His Friendship With Megastar Mammootty Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X