For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒറ്റയ്ക്കുള്ള യാത്ര; ജിഷിന് പിന്നാലെ സോഷ്യൽ മീഡിയ പോസ്റ്റുമായി വരദയും!, വൈറൽ

  |

  മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ജിഷിനും വരദയും. ഓൺ സ്‌ക്രീനിൽ ഒന്നിച്ച താരങ്ങൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർ അത് ആവേശത്തോടെയാണ് സ്വീകരിച്ചത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ 2014 ൽ ആണ് വിവാഹിതരായത്. അമല എന്ന പരമ്പരയുടെ ഷൂട്ടിനിടെ ആരംഭിച്ച പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇവർക്ക് ഇപ്പോൾ ഒരു മകനുമുണ്ട്.

  വിവാഹശേഷവും ജിഷിനും വരദയും അഭിനയത്തിൽ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങൾ ജിഷിനും വരദയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇവർ ഒന്നിച്ചുള്ള റീൽസുകളൊക്കെ വൈറലായി മാറിയിരുന്നു. എന്നാല്‍ അടുത്തിടെയായി ഇരുവരും വിവാഹമോചനത്തിലേക്ക് എന്ന വാർത്തകളാണ് പുറത്തു വരുന്നത്.

  Also Read: ആദ്യ ഭാര്യയെ കുറിച്ച് പറഞ്ഞത് കേട്ടാണ് വിവാഹത്തിന് സമ്മതം മൂളിയത്; രണ്ടാം വിവാഹത്തെ കുറിച്ച് യമുന

  ജിഷിനും വരദയും ഒരുമിച്ച് ഇപ്പോൾ എവിടെയും എത്താറില്ല. മാത്രമല്ല ഇരുവരും വേർ‌പിരിഞ്ഞാണ് താമസിക്കുന്നത് എന്നാണ് വിവരം. മകനൊപ്പം സ്വന്തം വീട്ടിലാണ് വരദ താമസിക്കുന്നത്. ഈ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇവർ വിവാഹമോചിതരാകുന്നു എന്ന വാർത്തകളും പുറത്തുവന്നത്.

  തങ്ങൾ വേർപിരിയുന്നു എന്ന വാർത്തകൾ നിരസിക്കുകയോ ശരിവെക്കുകയോ ചെയ്തില്ലെങ്കിലും വാർത്തകൾക്കെതിരെ രണ്ടുപേരും രംഗത്ത് എത്തിയിരുന്നു. 'ഇത്തരം വാര്‍ത്തകളോട് എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കാണുന്നുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ലെന്ന് മാത്രം. ഒരാളുടെ പേഴ്‌സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്',

  'ഒളിഞ്ഞ് നോക്കിയതിനുശേഷം അറിയാന്‍ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്. സംഗതി ശരിയോ... തെറ്റോ ആയിക്കൊള്ളട്ടെ. അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്', എന്നാണ് വരദ പ്രതികരിച്ചത്.

  'നിങ്ങളാണോ കല്യാണം നടത്തിയത്? ഡിവോഴ്സ് ആയില്ല, ആകുമ്പോൾ അറിയിക്കാം...' എന്നാണ് ജിഷിൻ വളരെ ചോദ്യങ്ങളോട് പ്രതികരിച്ചത്. 'ഞാന്‍ ഡിവോഴ്‌സായാലും ആയില്ലെങ്കിലും ഇവര്‍ക്കെന്താണ്. എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നുവെന്ന് വരദ മാസ് മറുപടി കൊടുത്തിട്ടുണ്ട്. അതില്‍ കൂടുതല്‍ ഞാനെന്ത് പറയാനാണ്. ഡിവോഴ്‌സായില്ല. ആവുമ്പോള്‍ പറയാം. കുറച്ചൂടെ സമയം തരണം എന്നാണ് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളത്' എന്നാണ് ജിഷിന് പറഞ്ഞത്.

  എന്നാൽ ഇപ്പോൾ വീണ്ടും വിവാഹമോചന വാർത്തകൾക്ക് ചൂട് പിടിക്കുകയാണ്. ജിഷിനും വരദയും പങ്കുവച്ച പുതിയ പോസ്റ്റുകളും അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നുണ്ട്. താൻ ഒറ്റയ്ക്കാണ് എന്ന് തോന്നിപ്പിക്കും വിധമുള്ള ഒരു പോസ്റ്റ് ഇന്ന് രാവിലെ ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

  'ജീവിതത്തില്‍ ഒരു പ്രശ്‌നങ്ങള്‍ക്ക് മുന്നിലും തളര്‍ന്നു പോകില്ല എന്നും കരഞ്ഞു പോകില്ല എന്നും സ്വയം തീരുമാനം എടുക്കണം. നമ്മള്‍ക്ക് നമ്മള്‍ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മള്‍ ശക്തിയുള്ളവന്‍ ആകുന്നത്. തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാല്‍ മതി പിന്നെ ഏത് പ്രശ്‌നവും സ്വയം നേരിടുവാന്‍ കഴിയും' എന്നാണ് ഒരു ചിത്രത്തിനൊപ്പം ജിഷിൻ രാവിലെ കുറിച്ചത്.

  Also Read: മറ്റു താരങ്ങളെ പോലെയല്ല നയൻ‌താര, ജീവൻപോലെ അത് കൊണ്ടു നടക്കുന്നത് കണ്ടില്ലേ!; ആരാധകർ പറയുന്നു

  ഇപ്പോഴിതാ, വരദയും ഒറ്റയ്ക്കുള്ള യാത്രയെന്ന് പറഞ്ഞ് ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. ഹിമാലയത്തിലേക്ക് ഒറ്റയ്ക്ക് യാത്ര നടത്തുന്നതിന്റെ വിശേഷമാണ് വരദ പങ്കുവച്ചിരിക്കുന്നത്. എങ്കിലും ജിഷിന്റെ പോസ്റ്റിന് പിന്നാലെയുള്ള വരദയുടെ പോസ്റ്റ് ആരാധകരിൽ സംശയമുണർത്തിയിരിക്കുകയാണ്. 'ഒരു ആയിരം മൈലുകള്‍ അപ്പുറത്തേക്കുള്ള യാത്രയുടെ തുടക്കം' എന്ന് പറഞ്ഞുകൊണ്ട് യാത്രയുടെ ചിത്രങ്ങളാണ് വരദ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോളോ ട്രിപ്, ഹിമാലയ, സെല്‍ഫ് ലവ് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും നടി പോസ്റ്റിന് നൽകിയിട്ടുണ്ട്.

  Read more about: varada
  English summary
  Viral: Serial Actress Varada Shares Her Himalayan Solo Trip Photos After Jishin's Cryptic Social Media Post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X