'ഓസി, നീയും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നുവെങ്കില്‍?; അമ്മയുടെ ചോദ്യത്തിന് ദിയ കൃഷ്ണയുടെ മറുപടി

മലയാളികള്‍ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. കൃഷ്ണ കുമാറിനും ഭാര്യ സിന്ധു കൃഷ്ണയ്ക്കും നാല് മക്കളാണ്. നടിയായ അഹാന കൃഷ്ണയാണ് മൂത്ത മകള്‍. ദിയയും ഇഷാനിയും ഹന്‍സികയുമായാണ് മറ്റ് മക്കള്‍. എന്നാല്‍ ഇന്ന് കൃഷ്ണ കുമാറിന്റെ മക്കള്‍ എന്ന നിലയിലല്ല അഹാനയും സഹോദരിമാരും അറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയ ലോകത്തെ മിന്നും താരങ്ങളാണ് ഈ സഹോദരങ്ങള്‍.

അഹാനയും ദിയയും ഇഷാനിയും ഹന്‍സികയും പങ്കുവെക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നാല് പേര്‍ക്ക് പുറമെ അമ്മ സിന്ധു കൃഷ്ണയും സോഷ്യല്‍ മീഡിയയിലെ താരമാണ്. മക്കളെ പ്പോലെ തന്നെ അമ്മയ്ക്കും സോഷ്യല്‍ മീഡിയയിലെ ആരാധകരെ നേടിയെടുക്കാനായിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം എല്ലാവരും തങ്ങളുടെ പേരുകളിലുടെ പങ്കുവെക്കാറുണ്ട്.

Diya Krishna

സഹോദരങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരം ആരെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേയുള്ളൂ. ദിയ കൃഷ്ണ. ദിയ പങ്കുവെക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകമാണ് വൈറലായി മാറുന്നത്. മറ്റ് സഹോദരിമാരെ പോലെ സിനിമയിലൊന്നും അഭിനയിക്കാതെ തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ ദിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് ദിയ കൃഷ്ണ.

അമ്മായാകാനുള്ള ഒരുക്കത്തിലാണ് ദിയ കൃഷ്ണ. പോയ വര്‍ഷമാണ് ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും വിവാഹിതരായത്. സോഷ്യല്‍ മീഡിയയിലെ ജനപ്രീയ ജോഡിയാണ് ദിയയും അശ്വിനും. ഇരുവരും ഒരുമിച്ചുള്ള ഡാന്‍സ് റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പിന്നീടാണ് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ഇരുവരും അറിയിക്കുന്നത്. പോയ വര്‍ഷമാണ് അശ്വിനും ദിയയും വിവാഹം കഴിച്ചത്. മലയാളം സോഷ്യല്‍ മീഡിയ താരങ്ങളില്‍ ഇത്രത്തോളം ചര്‍ച്ചയായി മറ്റൊരു വിവാഹമുണ്ടാകില്ല.

ഇതിനിടെ ഇപ്പോള്‍ അവധി ആഘോഷിക്കാന്‍ വിദേശയാത്രയിലാണ് ദിയയും അശ്വിനും. ഇരുവരും ഒരുമിച്ച് മാലിദ്വീപിലേക്കാണ് പോയിരിക്കുന്നത്. കഴിഞ്ഞ ദിവസം മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അശ്വിന്റെ പിറന്നാളും ഇരുവരും ആഘോഷിച്ചത് വിദേശത്ത് വച്ചാണ്. എന്നാല്‍ കുടുംബത്തില്‍ നിന്നും യാത്ര പോയിരിക്കുന്നത് ദിയ മാത്രമല്ല.

അമ്മ സിന്ധു കൃഷ്ണയും സഹോദരങ്ങളായ അഹാനയും ഇഷാനിയും ഹന്‍സികയും വിദേശയാത്രയിലാണ്. ജപ്പാനിലൂടെയാണ് സിന്ധുവും മക്കളും യാത്ര നടത്തുന്നത്. ഇതിനിടെ ഇപ്പോഴിതാ ദിയ കൃഷ്ണ പങ്കുവച്ച പോസ്റ്റും അതിനുള്ള അമ്മയുടെ കമന്റും ശ്രദ്ധ നേടുകയാണ്. താനും ചേച്ചി അഹാനയുമുള്ള പഴയൊരു ചിത്രമാണ് ദയ പങ്കുവച്ചിരിക്കുന്നത്. ഇരുവരും കൊച്ചുകുട്ടികളായിരിക്കുമ്പോഴുള്ളതാണ് ചിത്രം. പിന്നാലെ കമന്റുമായി എല്ലാവരുമെത്തുകയായിരുന്നു.

Diya Krishna

ഓക്കെ ക്യൂട്ട് എന്നായിരുന്നു ഇഷാനിയുടെ കമന്റ്. അഹാനയും കൃഷ്ണ കുമാറും കമന്റ് ചെയ്തിട്ടുണ്ട്. 'ഓസി, നീ ഇന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്നു' എന്നായിരുന്നു അമ്മ സിന്ധു കൃഷ്ണയുടെ കമന്റ്. പിന്നാലെ സ്‌നേഹം അറിയിക്കുന്ന ഇമോജിയുമായി ദിയ കൃഷ്ണ മറുപടി നല്‍കുകയും ചെയ്തു.

അതേസമയം കഴിഞ്ഞ ദിവസം സിന്ധുവും മക്കളും ദിയയേയും അശ്വിനേയും കൂട്ടാതെ ജപ്പാനില്‍ പോയത് ചര്‍ച്ചയായിരുന്നു. സിന്ധുവിന്റെ വ്‌ളോഗില്‍ ഇതിനെ വിമര്‍ശിച്ച് ഒരാള്‍ എത്തിയിരുന്നു. 'ഈ ഗ്യാങ് അടിപൊളിയാണ്. അമ്മു, ഇഷാനി, ഹന്‍സു. ദിയയും ഭര്‍ത്താവും ഉണ്ടായിരുന്നുവെങ്കില്‍ കുറച്ച് അസ്വാഭാവികം ആയേനെ. അവരെ അവരുടേതായ ലോകത്തേക്ക് വിട്ടത് നന്നായി' എന്നായിരുന്നു ഒരു കമന്റ്. ഇതിനെ എതിര്‍ത്തും അനുകൂലിച്ചുമെല്ലാം നിരവധി പേരാണ് എത്തിയിരുന്നു. എന്നാല്‍ സിന്ധു കൃഷ്ണയും ദിയയും വിമര്‍ശനത്തെ അവഗണിക്കുകയാണ് ചെയ്തത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X