വാചക മടി മാത്രം മതി, പഠിച്ചവരേക്കാളും പണവും പ്രശസ്തിയും; ദിയയേയും അശ്വിനേയും കൂട്ടാത്തത് നന്നായെന്നും കമന്‍റ്

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ് കൃഷ്ണ കുമാറിന്റെ. മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയും ഇന്ന് സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. കൃഷ്ണ സിസ്‌റ്റേഴ്‌സിന്റെ വ്‌ളോഗുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മക്കളുടെ അമ്മ സിന്ധു കൃഷ്ണയും സോഷ്യല്‍ മീഡിയ താരമാണ്. സിന്ധുവിന്റെ യൂട്യൂബ് ചാനല്‍ ഹിറ്റാണ്. സിന്ധു പങ്കുവെക്കുന്ന വീഡിയോകള്‍ വൈറലാകാറുണ്ട്.

ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് സിന്ധു. ജപ്പാനില്‍ നിന്നുള്ള വീഡിയോയുമായാണ് സിന്ധു വന്നിരിക്കുന്നത്. സിന്ധുവിനൊപ്പം മക്കളായ അഹാനയും ഇഷാനിയും ഹന്‍സികയുമുണ്ട് ജപ്പാനില്‍. അതേസമയം ദിയയും ഭര്‍ത്താവ് അശ്വിനും മാലിദ്വീപ് യാത്രയിലാണുള്ളത്. ജപ്പാനില്‍ നിന്നുള്ള സിന്ധുവിന്റെ വീഡിയോ ആരാധകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ്.

sindhu krishna

ജപ്പാനിലെ പ്രകൃതി ഭംഗിയെക്കുറിച്ചും വൃത്തിയെക്കുറിച്ചും ആളുകളുടെ ലാളിത്യത്തെക്കുറിച്ചും മര്യാദയെക്കുറിച്ചും സിസ്റ്റമാറ്റിക് ജീവിതത്തെക്കുറിച്ചുമൊക്കെ വീഡിയോയില്‍ സിന്ധു കൃഷ്ണ സംസാരിക്കുന്നുണ്ട്. ചെറി ബ്ലോസം വിരിഞ്ഞു നില്‍ക്കുന്ന ജപ്പാനിലൂടെയുള്ള സിന്ധുവിന്റേയും മക്കളുടേയും നടത്തം കാഴ്ചക്കാരേയും കൂടെ കൂട്ടുന്നതാണ്. തങ്ങളുടെ സന്തോഷവും സ്‌നേഹവും പങ്കുവച്ചു കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

ഇതിനിടെ ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്. 'ഫാമിലി ഓഡിയന്‍സിന്റെ ഇടയില്‍ ഒന്ന് ക്ലിക്ക് ആയി കഴിഞ്ഞാല്‍ പിന്നെ പ്രൊഡക്ട് ഒന്നും വേണ്ട. ഡേ ഇന്‍ മൈ ലൈഫും വാചകമടിയും മതി. കഷ്ടപ്പെട്ട് പഠിച്ച് നല്ല ജോലി നേടിയവരേക്കാള്‍ പണം, പ്രശസ്തി, മാസവും വിദേശയാത്ര, ആഢംബര ജീവിതം'' എന്നായിരുന്നു ഒരു കമന്റ്. ഇതിന് ആരാധകര്‍ തന്നെ മറുപടിയും നല്‍കിയിട്ടുണ്ട്.

''നല്ല അസൂയ ഉണ്ട് അല്ലെ. അവരും കഷ്ടപെട്ടു പഠിച്ചവര്‍ തന്നെ ആണ്. പോസ്റ്റ് ഗ്രാജുവേറ്റ് ആണ്. ഈ പറഞ്ഞ പണം പ്രശസ്തി ഒക്കെ നമ്മള്‍ ഉണ്ടാക്കി എടുക്കുന്ന ആണ.് എന്തെ നിങ്ങള്‍ക്കും പറ്റില്ലേ. നിങ്ങളും ഒരു യൂട്യൂബ് ചാനല്‍ തുടങ്ങു. വീഡിയോ ഇടൂ. അപ്പോള്‍ നിങ്ങള്‍ക്കും പണം വരും. അല്ലാത്ത അസൂയ കൊണ്ട് ഇരുന്നാല്‍ എങ്ങനാ. ഇരുന്നു ഇങ്ങന കുറ്റം പറയാം. കഷ്ടം തന്നെ'' എന്നായിരുന്നു ഒരാള്‍ നല്‍കിയ മറുപടി. ഈ മറുപടി സിന്ധു കൃഷ്ണ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ദിയയേയും അശ്വിനേയും കൂടെ കൂട്ടാതിരുന്നതിനെക്കുറിച്ചും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

'സത്യം പറയുകയാണ്. ഈ ഗ്യാങ് അടിപൊളിയാണ്. അമ്മു, ഇഷാനി, ഹന്‍സു. ദിയയും ഭര്‍ത്താവും ഉണ്ടായിരുന്നുവെങ്കില്‍ കുറച്ച് അസ്വാഭാവികം ആയേനെ. അവരെ അവരുടേതായ ലോകത്തേക്ക് വിട്ടത് നന്നായി' എന്നായിരുന്നു ഒരു കമന്റ്. ഇതിനെ എതിര്‍ത്തും അനുകൂലിച്ചുമെല്ലാം നിരവധി പേരാണ് എത്തുന്നത്. വിമര്‍ശനങ്ങളോട് സിന്ധു കൃഷ്ണ പ്രതികരിച്ചിട്ടില്ല. പതിവ് പോലെ വിമര്‍ശനങ്ങളെ അവഗണിച്ച് മുന്നോട്ട് പോവുകയാണ് താരം.

sindhu krishna

അതേസമയം നിരവധി പേരാണ് അഹാനയുടെ വ്‌ളോഗിനായി കാത്തിരിക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്. ''അഹാനയുടെ ഹൈ ക്വാളിറ്റി വ്‌ളോഗിനായി കാത്തിരിക്കുന്നു. അവള്‍ അതിന്റെ പണിപ്പുരയിലാണെന്ന് അറിയാം. ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വരും നമ്മ അമ്മു, അമ്മുവിന്റെ ജപ്പാന്‍ മൂവിയ്ക്കായി ശ്വാസമടക്കിയിരിക്കുന്നു'' എന്നാണ് അഹാനയുടെ ആരാധകര്‍ പറയുന്നത്.

ഓരു നോര്‍മല്‍ പ്രോപ്പര്‍ വ്‌ളോഗ് ചെയ്യണം. നിങ്ങളുടെ ട്രിപ്പിനുള്ള തയ്യാറെടുപ്പ് മുതല്‍. അവസാന നിമിഷത്തെ തിരക്കും എയര്‍പോര്‍ട്ടിലെ കാഴ്ചകളുമെല്ലാം വേണം. അപ്പോള്‍ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് ഞങ്ങളും യാത്ര നടത്തിയൊരു തോന്നലുണ്ടാകും. അഹാന വേറെ ലെവല്‍ ആണ്. നിങ്ങളുടെ വ്‌ളോഗും നല്ലതാണ്. വീഡിയോ എവിടെ നിന്നോ തുടങ്ങി, എവിടെയോ അവസാനിക്കുന്നത് പോലെയാണ്. അതുകൊണ്ട് പറഞ്ഞതാണെന്നും ചിലര്‍ പറയുന്നുണ്ട്. അതേസമയം അടുത്ത തവണ സൗത്ത് കൊറിയയിലേക്ക് പോകുമോ ഞങ്ങള്‍ക്ക് വേണ്ടി എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

Read more about: diya krishna ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X