'സൂപ്പർമാൻ! ബാക്കിയുള്ള പെൺകുട്ടികളുടെ സംരക്ഷണം കൂടെ ഏറ്റെടുക്കാൻ പറ്റുവോ'; റോബിനോട് അഭയ ഹിരൺമയി!

റോബിൻ അടുത്തിടെ നടത്തിയ പരാമർശത്തെ പരിഹസിച്ചു കൊണ്ടുള്ള അഭയ ഹിരൺമയിയുടെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്‌.

മലയാളികൾക്ക് ഏറെ സുപരിചിതയാണ് ഗായിക അഭയ ഹിരൺമയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളുവെങ്കിലും വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടാൻ അഭയക്ക് കഴിഞ്ഞിട്ടുണ്ട്. ഗായിക എന്നതിലുപരി മോഡലായും അവതാരകയായും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം.

എന്നാൽ കരിയറിന് പുറമെ വ്യക്തി ജീവിതത്തിന്റെ പേരിലാണ് അഭയ പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ളതും ശ്രദ്ധനേടുകയും ചെയ്തിട്ടുള്ളത്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിങ് ടുഗതർ ജീവിതവും വേർപിരിയലുമൊക്കെയാണ് അഭയയെ പലപ്പോഴും ലൈംലൈറ്റിൽ കൊണ്ടുവന്നത്.

അതേസമയം ഇപ്പോൾ തന്റെ കരിയറുമായി മുന്നോട്ട് പോവുകയാണ് അഭയ ഹിരൺമയി. സ്റ്റേജ് പ്രോഗ്രാമുകളൊക്കെ ആയിട്ട് സജീവമാണ് താരം. ഇടയ്ക്ക് അഭയ പങ്കുവയ്ക്കാറുള്ള തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളൊക്കെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ, അഭയ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

robin abhaya

ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ ഡോക്ടർ റോബിൻ രാധാകൃഷ്‍ണനെ ട്രോൾ ചെയ്തു കൊണ്ടാണ് അഭയയുടെ പോസ്റ്റ്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ 'എന്റെ പെണ്ണിനെ പ്രൊട്ടക്ട് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമാണ്', എന്ന് റോബിൻ പറഞ്ഞിരുന്നു. ഇതിന്റെ വാർത്ത പങ്കുവച്ചുകൊണ്ടാണ് അഭയ താരത്തെ ട്രോൾ ചെയ്തിരിക്കുന്നത്.

ആരതി പൊടിയുമായുള്ള വിവാഹ നിശ്ചയത്തിൽ ശേഷം എന്റെ പെണ്ണിനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ മൂക്കാമണ്ട ഇടിച്ചു തെറിപ്പിക്കുമെന്ന തരത്തിൽ റോബിൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു. അതിന് ശേഷം നൽകിയ കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് റോബിൻ തന്റെ പരാമർശത്തെ വിശദീകരിച്ചുകൊണ്ട് അത്തരത്തിലൊരു പരാമർശം നടത്തിയത്.

'എന്റെ പെണ്ണിനെ പ്രൊട്ടക്ട് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. മൂക്കാമണ്ട സ്റ്റേറ്റ്മെന്റ് തെറ്റായിപോയിയെന്ന് പലരും പറഞ്ഞു. പക്ഷെ ഞാൻ പ്രതികരിക്കും. എന്റെ പെണ്ണിനെയാണ് പറഞ്ഞത്. എന്നെപോലെ പറയാൻ എത്ര സെലിബ്രിറ്റികൾക്ക് ചങ്കൂറ്റമുണ്ട്?. എല്ലാവരും ഡിപ്ലോമാറ്റിക്കായിട്ടല്ലേ സംസാരിക്കുന്നത്,' എന്നായിരുന്നു റോബിൻ അഭിമുഖത്തിൽ പറഞ്ഞത്.

ഇതിനെ കളിയാക്കികൊണ്ട്, 'താങ്ക്യൂ സൂപ്പർമാൻ! എങ്ങനെയാണ്, ബാക്കിയുള്ള പെൺകുട്ടികളുടെ സംരക്ഷണം കൂടി ഏറ്റെടുക്കാൻ പറ്റുമോ. പ്ലീസ്..' എന്നാണ് അഭയ കുറിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ അഭയ പലപ്പോഴും ഫെയ്‌സ്‌ബുക്കിൽ ഇത്തരത്തിൽ ട്രോൾ പോസ്റ്റുകൾ ഇടാറുണ്ട്. പല വിഷയങ്ങളിലും ട്രോളുകളിലൂടെ പ്രതികരിക്കുകയാണ് അഭയയുടെ രീതി.

'കൂടുതൽ പറയാൻ പറ്റില്ല മൂപ്പർ മൂക്കാമണ്ട ഇടിച്ചു പൊട്ടിക്കും' എന്ന തരത്തിലുള്ള രസകരമായ കമന്റുകളും അഭയയുടെ പോസ്റ്റിന് താഴെ വരുന്നുണ്ട്. ഒരുപാട് പേർ പോസ്റ്റിന് സ്‌മൈൽ റിയാക്ഷനുമായി എത്തിയിട്ടുണ്ട്. തന്റെ അഭിപ്രായങ്ങൾ എവിടെയും തുറന്ന് പറയാൻ ധൈര്യം കാണിക്കാറുള്ള ആളാണ് അഭയ. എങ്കിലും ആദ്യമായിട്ടാണ് റോബിനെതിരെ ഇത്തരത്തിലൊരു പ്രതികരണവുമായി അഭയ എത്തുന്നത്.

abhaya hiranmayi robin

അതേസമയം, മൂക്കാമണ്ട പരാമർശത്തിന് വലിയ രീതിയിലുള്ള വിമർശനം റോബിന് കേൾക്കേണ്ടി വന്നിരുന്നു. ബിഗ് ബോസ് സീസൺ നാലിന്റെ അവസാനമാണ് റോബിൻ ആദ്യമായി ഈ പ്രയോഗം നടത്തുന്നത്. സഹമത്സരാർഥിയായിരുന്ന ബ്ലെസ്ലിക്ക് എതിരെ ആയിരുന്നു അത്. അന്ന് അത് വലിയ വിവാദമാവുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തതോടെ റോബിൻ ബ്ലെസ്ലിയുടെ വീട്ടിലെത്തി തെറ്റിദ്ധാരണ തിരുത്തി രമ്യതയിൽ എത്തിയിരുന്നു.

റോബിൻ രണ്ടാമത് ഇതേ പ്രയോഗം നടത്തിയ മറ്റൊരു മത്സരാർത്ഥിയായിരുന്ന റിയാസുമായി ഉണ്ടായ പുതിയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു. ഒരു ലൈവ് വീഡിയോയിൽ റിയാസ് റോബിന്റെ ഭാവി വധു ആരതി പൊടിയെ കുറിച്ച് നടത്തിയ പരാമർശമാണ് ഇവർ തമ്മിലുള്ള പുതിയ വാക്ക് പോരുകൾക്ക് വഴി വെച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X