ആദ്യ ബന്ധം വലിയ ദുരന്തമായി, എന്റെ ജീവിതം കുളം തോണ്ടി! മകൾ അച്ഛന്റെ പുനർജന്മമാണെന്ന് വിശ്വസിക്കുന്നു: സൗഭാഗ്യ

സോഷ്യൽ മീഡിയയിലെ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ടിക് ടോക് വീഡിയോകളിലൂടെയും മറ്റുമാണ് പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. പിന്നീട് മിനിസ്ക്രീനിലേക്കും എത്തിയ സൗഭാഗ്യ ഇന്ന് യൂട്യൂബ് ചാനലുമൊക്കെയായി തിളങ്ങി നിൽക്കുകയാണ്. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരനും മകൾ സുദർശനയുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. തന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും യൂട്യൂബിലൂടെ സൗഭാഗ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ സൗഭാഗ്യയുടെ ഏറ്റവും പുതിയ വീഡിയോ ആരാധകർക്കിടയിൽ ശ്രദ്ധനേടുകയാണ്. ജീവിതത്തിലുണ്ടായ വിഷമഘട്ടങ്ങളെ കുറിച്ച് പറയുകയാണ് സൗഭാഗ്യ വെങ്കിടേഷ്. ആദ്യ ബന്ധം തകർന്നതും അച്ഛന്റെ വിയോഗവും അതിനെ അതിജീവിച്ചതിനെ കുറിച്ചുമൊക്കെയാണ് സൗഭാഗ്യ സംസാരിക്കുന്നത്.

sowbhagya venkitesh

'എന്റെ ആദ്യ ബന്ധം ഒരു വലിയ ദുരന്തം തന്നെ ആയിരുന്നു. എന്റെ ജീവിതത്തെ പിടിച്ചുലച്ച, എന്റെ ജീവിതത്തെ കുളം തോണ്ടിയ ഒരു ബന്ധമായിരുന്നു അത്. ആ ഒരു ട്രോമയിൽ നിന്നും റിക്കവർ ചെയ്തു വരാൻ പോലുമുള്ള സമയം ദൈവം എനിക്ക് തന്നില്ല. അതിനു പിന്നാലെയാണ് എന്റെ അച്ഛനെ നഷ്ടമാകുന്നത്', സൗഭാഗ്യ പറഞ്ഞു തുടങ്ങി.

'ആ ട്രോമയിൽ നിന്നും പുറത്തെത്തും മുൻപേ അച്ഛന്റെ വിയോഗം കൂടി ആയപ്പോൾ ആകെ എല്ലാം നഷ്ടപ്പെട്ട പോലെയായി. എനിക്ക് എന്നെ തന്നെ നഷ്ടമാകുന്നു എന്ന് തോന്നിയ നിമിഷങ്ങളാണ് അതെല്ലാം. അതിൽ നിന്നും എങ്ങനെ പുറത്തുകടക്കണം എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരു വിഷമഘട്ടത്തെ എങ്ങനെ മറികടക്കണം എന്ന് ആരെങ്കിലും ചോദിച്ചാൽ, നൽകാൻ യാതൊരു ടിപ്പും എന്റെ പക്കലില്ല. കാരണം എങ്ങനെയാണ് അതിനെ അതിജീവിച്ചതെന്ന് എനിക്ക് തന്നെ അറിയില്ല,' സൗഭാഗ്യ പറയുന്നു.

മകൾ അച്ഛനെ പോലെയാണെന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്നും. കേൾക്കാൻ ഇഷ്ടമുള്ള കാര്യമാണ് അതെന്നും സൗഭാഗ്യ പറഞ്ഞു. 'ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് പെൺകുട്ടി ആയി ജനിക്കണമെന്ന് അച്ഛൻ എന്നോട് പറയുമായിരുന്നു. എന്റെ മോളായിട്ടാകും ജനിക്കുന്നതെന്നും അച്ഛൻ എപ്പോഴും പറയുമായിരുന്നു. അച്ഛൻ അപ്പോൾ ഉണ്ടാകില്ലേയെന്ന് ഞാൻ അപ്പോൾ ചോദിച്ചിട്ടുണ്ട്. മാക്സിമം പോയാൽ അൻപതുവയസ്സുവരെയൊക്കെ ഉണ്ടാകൂ എന്നാണ് അച്ഛൻ പറഞ്ഞത്,'

'അച്ഛൻ മരണം നേരത്തെ കണ്ടു എന്നാണ് ഇപ്പോൾ തോന്നുന്നത്. അങ്ങനെ പറഞ്ഞ അച്ഛൻ, എന്റെ മോളായി ജനിച്ചു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അങ്ങനെ പറഞ്ഞുകേൾക്കുമ്പോൾ നൂറു ശതമാനം ഞാൻ സന്തോഷവതിയാണ്,' എന്നും സൗഭാഗ്യ വ്യക്തമാക്കി. മകൾ സുധാപൂവിനോട് ദേഷ്യം വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ദേഷ്യം വന്നിട്ടുണ്ട്, എന്നാൽ അതിനു പിന്നാലെ എനിക്ക് ഒരുപാട് സങ്കടം വരുംമെന്നാണ് സൗഭാഗ്യ പറഞ്ഞത്.

sowbhagya venkitesh

മോൾ വാശി പിടിക്കുമ്പോൾ ആണ് ഞാൻ അറിയാതെ ദേഷ്യപ്പെട്ട് പോകുന്നത്.കുഞ്ഞ് വന്ന ശേഷം ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഏറ്റവും പ്രധാനം എനിക്ക് ക്ഷമ വന്നു, ദേഷ്യം കുറഞ്ഞു എന്നതാണ്. കാര്യങ്ങൾ കുറേക്കൂടി സമാധാനത്തോടെ കൈകാര്യം ചെയ്യാൻ പഠിച്ചു. ഇതൊക്കെയാണ് എനിക്ക് ആദ്യമായി ഫീൽ ചെയ്യുന്നത്. ജീവിതത്തിൽ എടുക്കേണ്ടി വന്ന ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനം അമ്മയുടെ അടുത്തുനിന്നും മാറിനിൽക്കുന്നതായിരുന്നു.

കുഞ്ഞുവന്നശേഷം ഏറ്റവും കൂടുതൽ ടെൻഷൻ എന്താന്നെന്നു ചോദിച്ചാൽ എനിക്ക് എന്തെങ്കിലും പറ്റിപ്പോയാൽ മോൾക്ക് ആരുണ്ട് എന്നോർത്തിട്ടാണെന്നും താരം പറഞ്ഞു. ബെസ്റ്റ് ഫ്രണ്ടുകളുടെ കാര്യത്തിൽ ഒരു രാശിയില്ലാത്ത ആളാണെന്നും അമ്മയും, അർജുനുമാണ് ഇപ്പോഴത്തെ ബെസ്റ്റ് ഫ്രണ്ട്സ് എന്നും സൗഭാഗ്യ പറഞ്ഞു. ഇനിയൊരു കുഞ്ഞിനുള്ള പ്ലാനുണ്ടോ എന്ന ചോദ്യത്തിന് എന്റമ്മേ എന്നായിരുന്നു സൗഭാഗ്യയുടെ മറുപടി.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X