ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ! മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സൗഭാഗ്യ; വിമർശകർക്കും മറുപടി!
മലയാളികൾക്ക് പ്രിയങ്കരിയാണ് താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. സോഷ്യൽ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് സൗഭാഗ്യക്ക് ഉള്ളത്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം യൂട്യൂബിലൂടെയും മറ്റുമായി സൗഭാഗ്യ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ മോശം സമയങ്ങളിൽ ഒന്നിലൂടെ കടന്നുപോവുകയാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് സൗഭാഗ്യ. തന്റെ പുതിയ യൂട്യൂബ് വീഡിയോയിലൂടെയാണ് സൗഭാഗ്യ വിശേഷങ്ങൾ പങ്കുവച്ചത്.
ചില കാര്യങ്ങൾ നിങ്ങളുമായി ഷെയർ ചെയ്യാമെന്ന് കരുതി എന്ന് പറഞ്ഞാണ് സൗഭാഗ്യ സംസാരിച്ചു തുടങ്ങിയത്. നമ്മുടെ ജീവിതം എന്ന് പറയുന്നത് ഒരു വീഡിയോ ഗെയിം പോലെയാണ്. അത് മുന്നോട്ട് പോകും തോറും ബുദ്ധിമുട്ട് നിറഞ്ഞതായി വരും. നമുക്ക് തടസങ്ങൾ ഒരുപാട് മുന്നിൽ വരും. അതിനെയെല്ലാം നമ്മൾ തകർത്ത് തകർത്ത് വേണം മുന്നോട്ട് പോകാൻ. അങ്ങനെയൊരു കഠിനമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നതെന്ന് സൗഭാഗ്യ പറയുന്നു. ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങളാണെന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം അമ്മ താര കല്യാണിന്റെ തൊണ്ടയ്ക്ക് ചെറിയ ഒരു പ്രൊസീജ്യർ നടത്തിയതിനെ കുറിച്ച് സൗഭാഗ്യ അറിയിച്ചിരുന്നു. ഒരുപാട് പേർ അമ്മയ്ക്ക് എങ്ങനെയുണ്ടെന്ന കമന്റുകളുമായി എത്തുകയുണ്ടായി. അതിനും സൗഭാഗ്യ മറുപടി നൽകി. അമ്മയ്ക്ക് ചെറിയൊരു പ്രൊസീജ്യർ ആയിരുന്നു. അന്ന് തന്നെ വീട്ടിലേക്ക് പോയി. ഇപ്പോൾ ബെറ്ററായി വരുന്നു. ന്യൂസിൽ വരുന്നത് പോലെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും എല്ലാം ഉണ്ടാകുമല്ലോ, അങ്ങനെ പോയികൊണ്ടിരിക്കുന്നു, സൗഭാഗ്യ പറഞ്ഞു.
തന്റെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും സൗഭാഗ്യ സംസാരിച്ചു. ഞാൻ ഇപ്പോൾ ആശുപത്രിയിൽ പോയി വന്നതേയുള്ളു. എനിക്ക് എന്റേതായ ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. അതിന്റെ ഭാഗമായുള്ള റെഗുലർ ചെക്കപ്പിനും മറ്റും പോയതാണ്. ബ്ലഡ് ടെസ്റ്റും കാര്യങ്ങളുമൊക്കെ ചെയ്തു. ഡോക്ടർ മെഡിസിൻ ഒക്കെ തന്നു. ഇപ്പോൾ വന്ന് കയറിയാതെ ഉള്ളൂ.
ആശുപത്രിയിൽ ഡോക്ടർ പറയുന്നത് എല്ലാം കാണിച്ചു തരണം എന്ന് എനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഞാൻ തനിയെ ആണ് പോയത്. ഞാൻ ഇതുവരെ ഒറ്റയ്ക്ക് പോയിട്ടില്ല. അതിന്റെ ടെൻഷനും മറ്റും എനിക്കുണ്ടായിരുന്നു. സാധാരണ പ്രസവശേഷം ഉണ്ടാകുന്ന പ്രശ്നങ്ങളാണ് എനിക്ക്.
അയൺ കുറവ്, വൈറ്റമിൻ ഡി കുറവ്, ബോഡി പെയിൻ, ജോയിന്റ് പെയിൻ തുടങ്ങിയ പ്രശ്നങ്ങളാണ് എനിക്ക്. തൈറോയ്ഡിന്റെ ചില പ്രശ്നങ്ങളും കാണിക്കുന്നുണ്ട്. രണ്ടു മൂന്ന് ഡോക്ടർമാരെ കാണിക്കേണ്ടി വന്നെന്നും സൗഭാഗ്യ പറഞ്ഞു. ഇപ്പോൾ ഏതാണ്ട് ലോട്ടറി അടിച്ച പോലെയാണ്. നാല് വശത്തുനിന്നും പ്രശ്നങ്ങളാണെന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു.

ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ വീഡിയോയാക്കി പൈസ ഉണ്ടാക്കുന്നു എന്ന വിമർശനങ്ങളോടും സൗഭാഗ്യ പ്രതികരിച്ചു. ഇതാണ് എന്റെ സോഴ്സ് ഓഫ് ഇൻകം. എന്ന് പറഞ്ഞ് ജീവിതത്തിലെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്നില്ല. നിങ്ങളെ അറിയിക്കാൻ എനിക്ക് കംഫർട്ടബിൾ ആയ സംഭവങ്ങൾ മാത്രമാണ് പങ്കുവയ്ക്കുന്നത്. നിങ്ങൾ അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. നമ്മൾ ഇത് യൂട്യൂബിലിട്ട് പൈസ ഉണ്ടാക്കുന്നു എന്നതാണ് പലരുടെയും വിഷമം.
പൈസ ഉണ്ടെങ്കിലേ ജീവിതം മുന്നോട്ട് പോകൂ. അതിന് നമുക്ക് അറിയുന്ന ജോലി ചെയ്യണം. ഇതാണ് എനിക്ക് അറിയുന്ന ജോലി ഞാൻ അത് ചെയ്യുന്നു. ഇത് ചിലരെയെങ്കിലും പോസിറ്റീവായി ഇൻഫ്ളുവൻസ് ചെയ്യുന്നുണ്ടാകും. അത് മാത്രമേ ഞാൻ കണക്കിലെടുക്കുന്നുള്ളു. ഇത് നിങ്ങളോട് ഒന്ന് പറയണം എന്ന് തോന്നി, അതുകൊണ്ട് മാത്രം പറയുന്നത് ആണെന്നും സൗഭാഗ്യ പറഞ്ഞു. തന്നെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി മാത്രമാണ് ഈ വീഡിയോകളെന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications