'ഒരു വിരല്‍ മാത്രമേ അനങ്ങൂ'; സ്റ്റാര്‍ മാജിക് ആരാധകന്റെ കത്തിന് പിന്നാലെ പോയപ്പോള്‍ കണ്ട കാഴ്ച

ജനപ്രീയ പരിപാടിയായിരുന്നു സ്റ്റാര്‍ മാജിക്. ഏഴ് വര്‍ഷക്കാലം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഷോ ആയിരുന്നു സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും ഹാസ്യ താരങ്ങളും ഒരുമിച്ച പരിപാടി മലയാളികളെ ഒരുപാട് ചിരിപ്പിച്ചതാണ്. ഇപ്പോഴിതാ സ്റ്റാര്‍ മാജിക്ക് കാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഷോയുടെ ഡയറക്ടറായിരുന്ന അനൂപ് ജോണ്‍.

സ്റ്റാര്‍ മാജിക്കിന്റെ സമയത്തുണ്ടായ മറക്കാനാകാത്ത അനുഭവമാണ് അനൂപ് ജോണ്‍ പങ്കുവെക്കുന്നത്. ഇന്‍ഫൈന്‍ പ്ലസ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് മനസ് തുറന്നത്. ഒരിക്കല്‍ തങ്ങളെ തേടി വന്ന ഒരു ആരാധകന്റെ കത്തിന് പിന്നാലെ പോയപ്പോഴുണ്ടായ അനുഭവമാണ് അനൂപ് പങ്കുവെക്കുന്നത്.

Star Magic

''വിജീഷ് എന്നൊരാളുണ്ടായിരുന്നു. അദ്ദേഹം ഒരു കത്ത് അയച്ചു. ഞങ്ങള്‍ ആളെ കണ്ടെത്തി പോയി കണ്ടു. ഷോയിലേക്ക് കൊണ്ടുവരണം എന്ന് കരുതിയപ്പോഴാണ് അദ്ദേഹം വീല്‍ച്ചെയറിലാണെന്ന് അറിയുന്നത്. നടക്കാന്‍ പോലും പറ്റില്ല. ഇപ്പോഴും അതുപോലുള്ള ആളുകള്‍ സൂപ്പര്‍ ഷോ കാണുകയും അഭിപ്രായം പറയുകയും ചെയ്യുന്നുണ്ട്. ഡിസേബിള്‍ ആയവര്‍ക്കായി പ്രത്യേക ഷോ നടത്താനൊക്കെ പ്ലാനുണ്ടായിരുന്നു. വലിയൊരു സെലിബ്രിറ്റി വരുന്നതിനേക്കാള്‍ സന്തോഷം എനിക്ക് അതില്‍ നിന്നും കിട്ടിയിട്ടുണ്ട്.'' എന്നാണ് വിജീഷ് പറയുന്നത്.

''വിജീഷിന്റെ സംഭവത്തില്‍ ഷോയിലേക്ക് ഒരു കത്ത് മാത്രമാണ് വരുന്നത്. ഞങ്ങളത് എപ്പിസോഡില്‍ വായിച്ചു. വായിച്ച് കേട്ടപ്പോള്‍ എല്ലാവരും കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. അപ്പോഴാണ് ഞാന്‍ ഇതിന്റെ ബാക്ക് സ്‌റ്റോറി തപ്പി നോക്കാന്‍ തീരുമാനിക്കുന്നത്. വിജീഷ് ഒന്നോ രണ്ടോ കത്ത് അയച്ചിരുന്നു. രണ്ടാമത്തതാണ് ഞങ്ങള്‍ക്ക് കിട്ടിയത്. എന്റെ വീടിന്റെ അടുത്ത് തന്നെയാണെന്ന് മനസിലായപ്പോള്‍ ആരാണെന്ന് അറിയാന്‍ ആകാംഷ തോന്നി'' എന്നും അനൂപ് പറയുന്നു.

''എന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട് കണ്ടെത്തി. ചെല്ലുമ്പോള്‍ അമ്മയുണ്ട്. കയറി ചെല്ലുമ്പോള്‍ വിജീഷ് കിടക്കുകയാണെന്ന് പറഞ്ഞു. ഞാന്‍ അത്രയും ബെഡ് റിഡ്ഡന്‍ ആണെന്ന് വിചാരിച്ചിരുന്നില്ല. കൈ പോലും അനങ്ങില്ലായിരുന്നു. ഒന്നോ രണ്ടോ വിരല്‍ മാത്രമാണ് അനങ്ങിയിരുന്നത്. അത് വച്ചിട്ടാണ് പുള്ളി എഴുതിയത്. ഇന്നും അദ്ദേഹം സൂപ്പര്‍ ഷോയുടെ ഓരോ എപ്പിസോഡിന്റേയും എല്ലാ പോയന്റും എഴുതി അയക്കും. നിര്‍ദ്ദേശങ്ങള്‍ നല്‍കും'' എന്നും അനൂപ് പറയുന്നു.

Star Magic

സ്റ്റാര്‍ മാജിക് ഷോയെ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് അവതാരകയായ ലക്ഷ്മി നക്ഷത്രയായിരുന്നു. ലക്ഷ്മി എങ്ങനെയാണ് ഷോയിലേക്ക് വന്നതെന്നും അനൂപ് പറയുന്നുണ്ട്. ''ലക്ഷ്മി അഞ്ചാമത്തെ അവതാരകയായിട്ടാണ് സ്റ്റാര്‍ മാജിക്കിലേക്ക് വരുന്നത്. അതിന് മുന്നേ നാലു പേര്‍ വന്നു പോയി. പലര്‍ക്കും അതുമായി സിങ്ക് ആകാന്‍ പറ്റിയിരുന്നില്ല. അങ്ങനെയാണ് ലക്ഷ്മി വരുന്നത്. ഉറപ്പിച്ചു എന്ന് പറഞ്ഞല്ല ലക്ഷ്മിയെ കാസ്റ്റ് ചെയ്യുന്നത്. ആദ്യത്തെ എപ്പിസോഡ് ഇറങ്ങിയപ്പോള്‍ ഷോയ്ക്ക് നെഗറ്റീവ് കമന്റുകള്‍ ഉണ്ടായിരുന്നു. അതാണ് പിന്നീട് പോസിറ്റീവായി മാറിയത്'' എന്നാണ് ലക്ഷ്മി പറയുന്നത്.

ലക്ഷ്മി ഒറ്റയ്ക്കാണ് ആ ഫ്‌ളോറിലേക്ക് കയറി വരുന്നത്. ടാലന്റിന്റെ ഒരു കൂട്ടം തന്നെയുണ്ട്. എന്താണ് വരാന്‍ പോകുന്നത് എന്ന് ലക്ഷ്മിയ്ക്ക് അറിയില്ല. ലക്ഷ്മി അതിനകത്ത് പിടിച്ചു നിന്നു. ഒറ്റയ്ക്ക് നിന്ന് ജെല്ലായി മാറി. പിന്നീടാണ് ഷോ ആളുകളിലേക്ക് എത്തുന്നത്. ലക്ഷ്മി വന്ന് അഞ്ചോ ആറോ എപ്പിസോഡു കൊണ്ട് സിങ്കായി. പിന്നെ ഷോ ലക്ഷ്മിയുടെ കയ്യിലായി. പിന്നെ വേറെ ലെവലിലെത്തി. ലക്ഷ്മി എവിടെ നിന്നാലും ഒറ്റയ്ക്ക് കൈകാര്യം ചെയ്യും. എല്ലാവര്‍ക്കും അത് പറ്റിയെന്ന് വരില്ലെന്നും അനൂപ് പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X