For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയമുണ്ടായിരുന്നു, സുഹൃത്തായിരിക്കുന്നതാണ് നല്ലതെന്ന് പുള്ളിക്ക് തോന്നി! ആൾ മറ്റൊരാളുമായി ഇഷ്ടത്തിലാണ്: അനു

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി അനുമോള്‍. ടെലിവിഷൻ പരമ്പരകളിലൂടെ മിനിസ്‌ക്രീനിൽ എത്തിയ അനുമോൾ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാര്‍ മാജിക് എന്ന ഷോയിൽ എത്തിയതോടെയാണ്. ഷോയിലൂടെ അനു മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

  സ്റ്റാര്‍ മാജിക് ആരാധകർക്കെല്ലാം ഏറ്റവും പ്രിയപ്പെട്ട താരമാണ് അനു. അവരെ സംബന്ധിച്ച് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെയാണ് അനുവിനെ കാണുന്നത്. തന്റെ നിഷ്‌കളങ്കതയും എനര്‍ജിയുമൊക്കെ കൊണ്ടാണ് അനു പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്.

  Also Read: 19-ാം വയസിൽ അമ്മവേഷം ചെയ്തു, ദിലീപേട്ടനും ലാലേട്ടനും അമ്മയായി; ഇന്ന് കിളവിയെന്ന് വിളിക്കുന്നവരോട്! - യമുന

  കഴിഞ്ഞ എട്ട് വർഷത്തോളമായി മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമാണെങ്കിലും സ്റ്റാർ മാജിക് ആണ് തന്നെ ആളുകൾ തിരിച്ചറിയാൻ കാരണമായതെന്ന് അനു പറഞ്ഞിട്ടുണ്ട്. അടുത്തിടെ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥി ആയി എത്തിയിരുന്നു അനു. തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം താരം അന്ന് മനസ് തുറന്നിരുന്നു.

  ഒപ്പം തന്നെ വിടാതെ പിന്തുടർന്നിരുന്ന ആരാധകനെക്കുറിച്ചും അനു പറഞ്ഞിരുന്നു. തുടർച്ചായി ചോര കൊണ്ടെഴുതിയ കത്ത് വന്നിരുന്നതും അവസാനം ആളെ ബ്ലോക്ക് ചെയ്തതിനെക്കുറിച്ചുമാണ് അനു പറഞ്ഞത്. അനുവിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  'മുന്‍പ് സ്ഥിരമായി ചോര കൊണ്ട് കത്തെഴുതി ഒരാൾ അയക്കാറുണ്ടായിരുന്നു. ഇത് ചോര കൊണ്ട് തന്നെയാണോ എഴുതിയത് എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ഫേസ്ബുക്കില്‍ എന്നും ഒരാള്‍ ഐലവ് യൂ അനൂ, മിസ് യൂ എന്നൊക്കെ പറഞ്ഞ് മെസ്സേജ് അയക്കും. ചോര കൊണ്ടെഴുതിയ ഒരു പേപ്പറും ഫോട്ടോയും വെച്ചാണ് മെസ്സേജ് വരാറുള്ളത്.

  എനിക്ക് അനുവില്ലാതെ ജീവിക്കാന്‍ പറ്റില്ല, ഞാന്‍ അനുവിന്റെ വീട്ടിലേക്ക് വരും എന്നൊക്കെ പറഞ്ഞായിരുന്നു മെസ്സേജ്. പുള്ളിയുടെ പ്രൊഫൈലില്‍ പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നും വേറെ വേറെ മെസ്സേജുകളായിരുന്നു. എല്ലാ ഫോട്ടോയിലും ഡേറ്റുമുണ്ടാകും. എന്നും ഇത് തന്നെ ആയപ്പോൾ ഞാന്‍ ബ്ലോക്ക് ചെയ്തു.

  അതിന് ശേഷം പുള്ളി മറ്റൊരു അക്കൗണ്ടില്‍ നിന്ന് മെസ്സേജ് അയക്കാൻ തുടങ്ങി. എന്നെ എത്ര ബ്ലോക്ക് ചെയ്താലും ഞാന്‍ വീണ്ടും വരുമെന്ന് പറഞ്ഞു. അങ്ങനെ ഈ പുള്ളി ഒരിക്കെ എന്റെ വീട്ടില്‍ ഒരു ഗിഫ്‌റ്റെല്ലാമായി വന്നിരുന്നു. ഞങ്ങളാരും വീട്ടിലില്ലായിരുന്നു. വീട്ടിനടുത്തുള്ള ഒരു ആന്റിയായിരുന്നു ആ പയ്യനെക്കുറിച്ച് പറഞ്ഞത്.

  അനുവിന്റെ വീടാണോ എന്ന് ചോദിച്ചിരുന്നു. എന്റെ വീടിന്റെ ഫോട്ടോയാണോ എന്ന് ചോദിച്ച് എനിക്ക് മെസ്സേജ് അയക്കുകയും ചെയ്തു. അതോടെ ഞാന്‍ ബ്ലോക്ക് ചെയ്തു,' പിന്നെ ഞാൻ ഫേസ്ബുക്ക് തന്നെ ഉപേക്ഷിച്ചുവെന്നും അനു പറഞ്ഞു.

  പ്രണയിക്കാനൊന്നും ഇപ്പോൾ സമയമില്ലെന്നാണ് അനു പറയുന്നത്. 'എന്നെ ആരും പ്രൊപ്പോസ് ചെയ്യുന്നില്ല. വീട്, ഷൂട്ട് എന്ന നിലയില്‍ ഞാനെപ്പോഴും തിരക്കിലായിരുന്നു. കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു അഫയറുണ്ടായിരുന്നു. എന്നെ ഇനി സുഹൃത്തായി മുന്നോട്ട് പോവുന്നതാണ് നല്ലതെന്ന് പുള്ളിക്ക് മനസിലായി. എനിക്കും മനസിലായി. ആളിപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണ്. ഇപ്പോഴും അയാളുമായി സൗഹൃദം തുടരുന്നുണ്ടെന്ന് അനു പറഞ്ഞു.

  Also Read: 'എന്നെ അറസ്റ്റ് ചെയ്തുവെന്ന വാർത്ത ഞാൻ‌ തന്നെ ടിവിയിൽ കണ്ടു, ഞാൻ മോശക്കാരനാണെന്ന് ​പറഞ്ഞ് നടക്കുന്നു'; സുധീർ

  നേരത്തെ എല്ലായിടത്തും അമ്മ കൂടെ വരുമായിരുന്നു എന്നും അനു പറഞ്ഞിരുന്നു. ചേച്ചിക്ക് ചെറിയ കുഞ്ഞുണ്ട്. അതോടെയാണ് അമ്മ വരാതായത്. അമ്മ കൂടെ ഉണ്ടായിരുന്ന സമയത്ത് എല്ലാത്തിലും ശക്തമായി പ്രതികരിക്കാറുണ്ടായിരുന്നു. ആരെങ്കിലും മോശമായി പെരുമാറിയാല്‍ എങ്ങനെ പ്രതികരിക്കണമെന്നൊക്കെ പഠിച്ചത് അമ്മയില്‍ നിന്നാണ്.

  ഒരു ദിവസം ട്രെയിനില്‍ യാത്ര ചെയ്യുന്ന സമയത്ത് ആരോ അടുത്ത് വന്ന് കാലില്‍ മസാജ് ചെയ്ത് തുടങ്ങി. സ്വപ്‌നമാണെന്നായിരുന്നു ആദ്യം കരുതിയത്.ആളെ കണ്ടപ്പോള്‍ ഒരൊറ്റ ചവിട്ട് കൊടുത്തു. നീട്ടി വളര്‍ത്തിയ നഖം കൊണ്ട് അയാളുടെ നെഞ്ചില്‍ നുള്ളുകയും ചെയ്തു. ഞാന്‍ ബഹളമുണ്ടാക്കിയെങ്കിലും ഒരാളും അന്ന് പ്രതികരിക്കാൻ തയ്യാറായില്ലെന്നും അനു ഷോയിൽ പറഞ്ഞു.

  Read more about: anumol
  English summary
  Viral: Star Magic Fame Anumol RS Opens Up About Her College Love Story And Love Letters She Got
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X