മതിലില്‍ തൂങ്ങി പെയ്ന്റടിച്ചിരുന്നവന് ഇപ്പോള്‍ ചൂട്; അര്‍ത്ഥം കിട്ടിയ അല്‍പ്പന്‍; ബിനു അടിമാലിയ്ക്ക് അധിക്ഷേപം

മലയാളികള്‍ക്ക് സുപരിചിതനായ കലാകാരനാണ് ബിനു അടിമാലി. സ്റ്റേജില്‍ കോമഡി അവതരിപ്പിച്ചാണ് ബിനു അടിമാലി കയ്യടി നേടുന്നത്. പിന്നീട് ടെലിവിഷനിലെ കോമഡി റിയാലിറ്റി ഷോകളിലൂടേയും മറ്റ് കോമഡി പരിപാടികളിലൂടേയും താരമായി മാറി. സ്റ്റാര്‍ മാജിക് പോലുള്ള ഷോകളിലൂടെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ കലാകാരന്‍. ടെലിവിഷനില്‍ നിന്നും സിനിമയിലെത്താനും സാധിച്ചു. ഇന്ന് സിനിമാ ലോകത്തും ടെലിവിഷനിലുമെല്ലാം നിറ സാന്നിധ്യമാണ് ബിനു അടിമാലി.

പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള കലാകാരനാണ് ബിനു അടിമാലി. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ കടുത്ത അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വരികയാണ് ബിനു അടിമാലി. യാതൊരു തെറ്റും ചെയ്യാതെയാണ് സോഷ്യല്‍ മീഡിയയുടെ ആക്രമണം ബിനുവിന് നേരിടേണ്ടി വരുന്നത്. വിശദമായി വായിക്കാം.

Binu Adimali

കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിനു അടിമാലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്ത്യന്‍ സിനിമാ ഗ്യാലറി എന്ന പേജില്‍ പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയില്‍ മൊബൈല്‍ ഫാനുമായി നടക്കുന്ന ബിനുവാണുള്ളത്. കടുത്ത ചൂട് സഹിക്കാനാകാതെ വന്നതോടെയാണ് താരം മൊബൈല്‍ ഫാനുമായി നടക്കാന്‍ തീരുമാനിച്ചതെന്ന് വ്യക്തമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ക്കിത് പിടിച്ചിട്ടില്ല.

ബിനു അടിമാലിയുടെ ദാരിദ്ര്യം നിറഞ്ഞ ഭൂതകാലത്തേയും മറ്റും പരാമര്‍ശിച്ചു കൊണ്ട് വളരെ മോശമായാണ് പലരും പ്രതികരിക്കുന്നത്. 'വാര്‍ക്ക പണിക്ക് പോയിരുന്ന ആളാണ്. ഫാന്‍ മൊബൈല്‍ ആയി തുറസ്സായ സ്ഥലത്തു നടക്കുന്നു. അല്‍പന്‍ അര്‍ധരാത്രിയില്‍ കുട പിടിക്കും എന്ന് കേട്ടിട്ടുണ്ട്. ദേ ഇപ്പോള്‍ ഫാനുമായി നടക്കുന്നു. ഒരു ലോഡ് പുച്ഛം മാത്രം' എന്നായിരുന്നു ഒരു കമന്റ്. നിരവധി പേരാണ് താരത്തിനെതിരെ അധിക്ഷേപ വര്‍ഷവുമായി എത്തിയിരിക്കുന്നത്.

'ഫാന്‍സ് ഒന്നുമില്ലെങ്കിലും സ്വന്തമായി ഒരു ഫാന്‍ ഉണ്ടല്ലോ. അടിമാലിയില്‍ കോഴിയെ കെട്ടിതൂക്കി കാറ്റ് കൊണ്ടോണ്ട് ഇരുന്ന ഒരു അല്‍പന്‍ ഇപ്പോള്‍ ഫാനുമായി പോകുന്നു, ഇവന്റെയൊക്കെ ജാഡ കണ്ടാല്‍ ആദ്യായിട്ട് കേരളത്തില്‍ വന്നതുപോലെയാണ്. ഏത് ലോകത്താണ് എന്തോ ഇവനൊക്കെ ജീവിക്കുന്നത്, മതിലിന്റെ മുകളില്‍ വലിഞ്ഞുകയറി പെയിന്റ് അടിച്ചോണ്ട് നടന്നവന് ഇപ്പോള്‍ ഭയങ്കര ചൂടാണ്. അല്‍പ്പന് അര്‍ത്ഥം കിട്ടിയപോലെയാണ് ഈ അലവലാതിക്ക്' എന്നായിരുന്നു ചിലരുടെ കമന്റുകള്‍.

'ചളി മാലി എങ്ങനെയാണ് വാര്‍ക്ക പണി, പെയിന്റിംഗ് പണികളൊക്കെ ചെയ്‌തോണ്ടിരുന്നത്, പൊന്നമ്മച്ചി, സത്യം പറഞ്ഞാല്‍, ഇവന്‍ ഒരു സിനിമാ നടനായാല്‍ എന്തായിരിക്കും അവസ്ഥ. എസി തലയില്‍ വെച്ച് നടക്കോ?' എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം അധിക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടും നിരവധി പേരാണ് എത്തിയിരിക്കുന്നത്.

'ദയവായി അയാളുടെ സ്വകാര്യതയെ മാനിക്കൂ. അയാള്‍ ഫാനുമായി നിങ്ങളുടെ വീട്ടില്‍ വന്നോ? ചിലപ്പോ ഒരു കൗതുകത്തിനു ചെയ്തതാകാം. അയാള്‍ ദരിദ്രന്‍ ആയിരുന്നു. ഇപ്പോള്‍ അയാള്‍ക്ക് ഇങ്ങനെ ചൂട് കൊണ്ട് നടക്കേണ്ട ആവശ്യം ഇല്ല. ഒരാള്‍ നന്നാവുന്നത് ആര്‍ക്കും പിടിക്കില്ല. നമ്മള്‍ അടിക്കുന്ന നെഗറ്റീവ് നമ്മള്‍ക്ക് തന്നെ തിരിച്ച് കിട്ടും' എന്നാണ് വിമര്‍ശകര്‍ക്ക് സോഷ്യല്‍ മീഡിയ നല്‍കുന്ന മറുപടി.

Binu Adimali

'കഴിവ് കൊണ്ട് അവര്‍ ഉയര്‍ന്നു. ഹിന്ദി നടന്‍ രാജ് കപൂര്‍ ലൈറ്റ് ബോയ് ആയിരുന്നു, ഹരിശ്രീ അശോകന്‍ ബിഎസ്എന്‍എല്‍ കുഴി വെട്ടി ജോലി ചെയ്തു. ആരുടേയും അവര്‍ മോഷ്ടിക്കാന്‍ പോയില്ല. സ്വന്തം കഴിവ് കൊണ്ട് ഉയര്‍ന്നു. മലയാളികളുടെ നിലവാരം കമന്റ് ബോക്‌സില്‍ നോക്കിയാല്‍ അറിയാം. അയാള്‍ ചിലപ്പോള്‍ ഷൂട്ടിങ്ങിന്റെ സ്ഥലത്തായിരിക്കാം. മുഖം വിയര്‍ത്തൊലിക്കാതിരിക്കാന്‍ വേണ്ടി ചെയ്യുന്നതാണ്. എന്നാണ് മലയാളികളുടെ മനോഭാവം മാറുക' എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

ഒരു പ്രൊഡക്ട് ഇറക്കുന്നത് അത് ഉപയോഗിക്കാനാണ്. അത് ഉപയോഗിക്കുന്നത് കാണുമ്പോള്‍ പരിഹാസം കാണിക്കുന്നത് മനസ്സിലാവുന്നില്ല. ഫാന്‍ അല്ലെ അത് അതിന്റെ സ്വഭാവം അല്ലേ കാണിക്കൂ. അല്ലാതെ അത് പോക്കറ്റില്‍ ഇട്ടു നടക്കാനുള്ളത് അല്ലല്ലോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

More from Filmibeat

Read more about: Binu Adimali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X