പരാതിയും പരിഭവവുമില്ല! നല്ല മനസ്സുള്ള സുഹൃത്ത്; മുൻ കാമുകൻ റോവിന് ആശംസകൾ നേർന്ന് ജൂഹി

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ജൂഹി റുസ്തഗി. ലച്ചു എന്ന കഥാപാത്രമായി എത്തിയ ജൂഹി വളരെ പെട്ടന്നാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ഇടക്കാലത്ത് ഉപ്പും മുളകിൽ നിന്നും മാറി നിന്നെങ്കിലും ജൂഹിയോടുമുള്ള മലയാളികളുടെ സ്നേഹത്തിന് ഒരു കുറവും വന്നില്ല. ഇതിനിടെ ചില സങ്കടങ്ങളും താരത്തിന്റെ ജീവിതത്തിലുണ്ടായി. ഒരു അപകടത്തിലൂടെ ജൂഹിക്ക് അമ്മയെ നഷ്ടമായി. ഈ സമയത്തും ആരാധകര്‍ ജൂഹിയെ ചേര്‍ത്തു പിടിച്ചു.

അൽപം സമയമെടുത്താണ് ജൂഹി ആ ആഘാതത്തെ മറികടന്നത്. പിന്നാലെ ജൂഹി പ്രണയത്തിലാണെന്ന വാർത്തകളും പുറത്തുവരുകയുണ്ടായി. ഡോ റോവിൻ ജോർജായിരുന്നു റൂഹിയുടെ കാമുകൻ. മോ‍ഡലിം​ഗിലൂടെ ശ്രദ്ധിക്കപ്പെട്ട റോവിനും ജൂഹിയും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. റോവിനെ യൂട്യൂബ് ചാനലിലൂടെ ജൂഹി പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. അതോടെ ജൂഹിയുടെ പ്രണയം സോഷ്യൽ മീഡിയയിൽ ചർച്ചയായി.

juhi rovin

ഇരുവരു‌ടെയും വിവാഹം തീരുമാനിച്ചെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ഈ ചർച്ചകളെല്ലാം അവസാനിച്ചു. ജൂഹിയും റോവിനും അകന്നെന്ന സൂചനകൾ വന്നതോടെയായിരുന്നു ഇത്. റോവിനൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും ജൂഹി യൂട്യൂബ് ചാനലിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തു. ഇതിനു പിന്നാലെ ആരാധകർ ചോദ്യങ്ങളുമായി എത്തിയെങ്കിലും ഇരുവരും പ്രതികരിക്കാൻ തയ്യാറായില്ല.

ഇപ്പോഴിതാ റോവിൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് റോവിൻ വിവാഹിതനാകുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഒരു പെൺകുട്ടിക്കൊപ്പം നിൽക്കുന്ന എഐ എഡിറ്റഡ് ചിത്രം റോവിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. വിവാഹനിശ്ചയത്തിന്റെ അന്ന് പകർത്തിയതോ എന്ന് സംശയം തോന്നിപ്പിക്കുന്ന ചിത്രമായിരുന്നു റോവിൻ പങ്കുവെച്ചത്. 'ഞാൻ നിന്നെ ഹൃദയത്തിൽ സൂക്ഷിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം നമ്മൾ പങ്കിട്ടു' എന്നും റോവിൻ ചിത്രത്തിന് താഴെ കുറിച്ചു.

കമന്റ് ബോക്സ് ഓഫ് ചെയ്തുകൊണ്ടായിരുന്നു റോവിന്റെ പോസ്റ്റ്. ചിത്രം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായി. ഞങ്ങളുടെ ലച്ചുവല്ലല്ലോ ഇത്, വീട്ടുകാർ സമ്മതിച്ചില്ലേ. നിങ്ങൾ നല്ല ജോഡികൾ ആയിരുന്നു എന്നിങ്ങനെ നിരവധി അഭിപ്രായങ്ങൾ വാർത്തകൾക്ക് താഴെയും ആരാധകരുടെ പേജിലുമൊക്കെ നിറഞ്ഞു. റോവിനെ കുറ്റപ്പെടുത്തിയുള്ള കമന്റുകളും നിറയുകയുണ്ടായി.

എന്നാൽ ഇപ്പോഴിതാ പ്രിയപ്പെട്ട സുഹൃത്തിന് ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് ജൂഹി. 'ആശംസകൾ റോവിൻ. നല്ല മനസുള്ള ഒരു നല്ല സുഹൃത്തായിരുന്നു നിങ്ങൾ. നിങ്ങൾക്ക് രണ്ടുപേർക്കും എല്ലാവിധ സന്തോഷങ്ങളും നിറഞ്ഞ നല്ലൊരു ജീവിതവും ഒപ്പം ദൈവത്തിന്റെ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ', എന്നാണ് ജൂഹി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

juhi rovin

റോവിനെതിരെ സൈബർ ആക്രമണങ്ങൾ ശക്തമായ സമയത്താണ് യാതൊരു പരാതിയോ, പരിഭവവമോ ഇല്ലാതെയുള്ള ജൂഹിയുടെ പോസ്റ്റ്. നല്ല സുഹൃത്തുക്കളായി ഇരിക്കുന്നതിന് ഇരുവർക്കും കയ്യടിക്കുകയാണ് ആരാധകർ. നീണ്ട നാളത്തെ സൗഹൃദത്തിനൊടുവിലാണ് ലച്ചുവും റോവിനും പ്രണയത്തിലായത്. തങ്ങളുടെ പ്രണയത്തിൽ സോഷ്യൽ മീഡിയക്ക് പങ്കുണ്ടെന്ന് ഇരുവരും ഒരിക്കൽ പറഞ്ഞിരുന്നു. മാത്രമല്ല തന്റെ വീട്ടിൽ പ്രണയം അറിഞ്ഞപ്പോൾ വിഷയമായിരുന്നു എന്നും റോവിൻ ഒരു ഷോയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം ഉപ്പും മുളക് പരമ്പരയും പരസ്യ ചിത്രങ്ങളുമൊക്കെയായി സജീവമാണ് ജൂഹി ഇപ്പോൾ. ഇടയ്ക്ക് മറ്റു ചില പരമ്പരകളിലും ജൂഹി എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

More from Filmibeat

Read more about: juhi rustagi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X