ഓര്‍മ്മകളാണ് എല്ലാം; അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് വൈഷ്ണവി

മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് സായ് കുമാര്‍. റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ സായ്കുമാര്‍ പിന്നീട് നടനായും വില്ലനായും സഹനടനായും മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. നാടകത്തില്‍ നിന്നും സിനിമയിലെത്തിയ അദ്ദേഹം ഏത് തരത്തിലുള്ള കഥാപാത്രവും ചെയ്ത് ഫലിപ്പിക്കാന്‍ സാധിക്കുന്ന അപൂര്‍വ പ്രതിഭയുള്ള നടനാണ്. ഇന്നും അഭിനയ രംഗത്ത് സജീവമാണ് സായ്കുമാര്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അദ്ദേഹം സജീവമാണ്.

ഈയ്യടുത്ത് സായ്കുമാറിന്റെ മകളും സിനിമയിലെത്തിയിരുന്നു. കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയായ വൈഷ്ണവി അഭിനയത്തില്‍ അരങ്ങേറുന്നത്. പരമ്പരയിലൂടെ വളരെ പെട്ടെന്നു തന്നെ ആരാധകരെ സമ്പാദിക്കാന്‍ വൈഷ്ണവിയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു പരമ്പരയുടെ സംപ്രേക്ഷണം ആരംഭിച്ചത്. മികച്ച പ്രതികരണങ്ങളാണ് വൈഷ്ണവിയുടെ പ്രകടനത്തിന് ലഭിക്കുന്നത്.

Vyshnavi

ഇപ്പോഴിതാ പഴയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് വൈഷ്ണവി. അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള തന്റെ ചിത്രമാണ് വൈഷ്ണവി പങ്കുവച്ചിരിക്കുന്നത്. നമ്മുടെ കുടുംബത്തോടൊപ്പം സൃഷ്ടിക്കുന്ന ഓര്‍മ്മകളാണ് എല്ലാം, ഒരു കുഞ്ഞ് സ്വീറ്റ് ഓര്‍മ എന്നു പറഞ്ഞാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

വെള്ളയില്‍ വന്ന് തിളങ്ങി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍

സായ്കുമാറിന്റേയും മുന്‍ഭാര്യ പ്രസന്നകുമാരിയുടേയും മകളാണ് വൈഷ്ണവി. 2007ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്. പിന്നീട് നടി ബിന്ദു പണിക്കരെ വിവാഹം കഴിക്കുകയായിരുന്നു സായ്കുമാര്‍. അച്ഛന്റെ മകള്‍ എന്ന് പറയുന്നതില്‍ തനിക്ക് എന്നും അഭിമാനമേയുള്ളൂവെന്ന് വൈഷ്ണവി പറഞ്ഞു. പരമ്പരയില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിക്കുന്നത്. ചെറുപ്പത്തിലേ തനിക്ക് അഭിനയത്തേക്കാള്‍ ഡബ്ബിങ് വലിയ ഇഷ്ടമായിരുന്നുവെന്നും എന്നാല്‍ അതേക്കുറിച്ച് അച്ഛനോട് പറഞ്ഞപ്പോള്‍ പഠിക്കൂ എന്നിട്ട് നോക്കാമെന്നായിരുന്നു മറുപടിയെന്നും താരപുത്രി പറഞ്ഞിരുന്നു.

Recommended Video

കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | FIlmiBeat Malayalam

ചിത്രത്തിന് കടപ്പാട്: വൈഷ്ണവി ഇന്‍സ്റ്റഗ്രാം പേജ്

Read more about: sai kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X