'ഈ ബന്ധം അധികകാലം മുന്നോട്ട് പോകില്ല, മൂന്നല്ലെങ്കിൽ ആറ് മാസം'; പേടി തോന്നിയെന്ന് അസ്‌ല! കമന്റുകൾക്ക് മറുപടി

സോഷ്യൽ മീഡിയയിലെ താരമാണ് അസ്‌ല മാർലി എന്ന ഹില. യൂട്യൂബിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും റീല്‍സിലൂടെയുമൊക്കെയാണ് അസ്‌ല ശ്രദ്ധ നേടുന്നത്. അസ്‌ലയുടെ വീഡിയോകൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. അടുത്തിടെ തന്റെ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ അസ്‌ല ആരാധകരുമായി പങ്കുവച്ചിരുന്നു. ഉമ്മയുടെ രണ്ടാം വിവാഹം നടത്തിയതിനെക്കുറിച്ചും, വിവാഹം വരെ എത്തുമായിരുന്ന തന്റെ പ്രണയം ബ്രേക്കപ്പായതിനെക്കുറിച്ചുമെല്ലാം താരം തുറന്നു പറഞ്ഞു.

തന്റെ വിവാഹ വിശേഷങ്ങളും അസ്‌ല പങ്കുവയ്ക്കുകയുണ്ടായി. അടുത്തിടെയാണ് താരം വിവാഹിതയായത്. യുകെയില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന അംജീഷാണ് അസ്‌ലയെ വിവാഹം ചെയ്തത്. ഇപ്പോൾ ഭർത്താവിനൊപ്പം യുകെയിൽ ആണ് അസ്‌ല. യുകെ വിശേഷങ്ങളും അങ്ങോട്ട് പോകാനുള്ള തീരുമാനത്തെ കുറിച്ചൊക്കെ അസ്‌ല വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള പുതിയ വീഡിയോയും ശ്രദ്ധനേടുകയാണ്.

Asla Marley

സ്ഥിരമായി വരുന്ന ചില കമന്റുകൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അസ്‌ല മാർലി. ഞങ്ങളുടെ തുറന്നുള്ള സംസാരമാണ് ഈ വീഡിയോയിലുള്ളത് എന്ന് പറഞ്ഞാണ് അസ്‌ല വീഡിയോ ആരംഭിക്കുന്നത്. 'നിങ്ങള്‍ കണ്ടുവളര്‍ന്നതും, അനുഭവിക്കുന്നതും അറിയുന്നതുമായ കാര്യത്തെക്കുറിച്ചായിരിക്കും ചോദിച്ചത്. അതൊന്നും ഞങ്ങള്‍ നെഗറ്റീവായി കാണുന്നില്ല. കല്യാണത്തിന് മുന്‍പ് പേടിയുണ്ടായിരുന്നു എനിക്ക്. ഇത് അധികകാലം മുന്നോട്ട് പോകില്ല, മൂന്ന് മാസം അല്ലെങ്കില്‍ ആറ് മാസം എന്നൊക്കെയാണ് ചിലർ പറഞ്ഞത്',

'എന്റെ ഉമ്മയുടേത് സെക്കന്‍ഡ് മാര്യേജാണ്. ആദ്യ വിവാഹം ഡിവോഴ്‌സായതിന് ശേഷമാണ് രണ്ടാമതൊരു ലൈഫിലേക്ക് പോയത്. കല്യാണമൊരു കുട്ടിക്കളിയല്ല. ജീവിതകാലം മുഴുവനും നിലനില്‍ക്കേണ്ട ബന്ധമാണ്. എനിക്കത്രയും ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഞാന്‍ വിവാഹം ചെയ്യൂ. ഉമ്മയുടെ വിവാഹബന്ധം തകര്‍ന്ന സമയത്തൊന്നും എനിക്ക് പേടിയോ ടെന്‍ഷനോ ഉണ്ടായിരുന്നില്ല. മോള്‍ക്ക് നല്ലൊരു ലൈഫ് കിട്ടുമെന്ന് ഉമ്മ എപ്പോഴും പറയുമായിരുന്നു',

'മോളെ കല്യാണം കഴിക്കാന്‍ ഒരു രാജകുമാരന്‍ വരും. ജീവിതകാലം മുഴുവനും സന്തോഷത്തോടെ മോള്‍ കഴിയും. ഡിവോഴ്‌സായിരിക്കുന്ന സമയത്ത് പോലും മകള്‍ക്ക് നല്ല ജീവിതം ലഭിക്കുമെന്നാണ് എന്റെ ഉമ്മ പറഞ്ഞത്. എന്റെ ജീവിതമോ ഇങ്ങനെയായി, മോള്‍ കെട്ടാതിരിക്കണം, ഇല്ലെങ്കില്‍ ജീവിതം കട്ടപ്പുകയാവുമെന്നല്ല ഉമ്മ പറഞ്ഞുതന്നത്. എല്ലാവരുടെ ജീവിതവും ഒരുപോലെയാവില്ലല്ലോ', അസ്‌ല പറയുന്നു.

കുടുംബത്തിലെ എല്ലാവരുടെയും സപ്പോര്‍ട്ട് ഉണ്ടെങ്കിലും സോഷ്യല്‍മീഡിയയിലെ നെഗറ്റീവ് കമന്റുകള്‍ തന്നെ വേദനിപ്പിച്ചിരുന്നു എന്നും അസ്‌ല തുറന്നു പറഞ്ഞു. നമ്മളെത്ര പോസിറ്റീവാകാന്‍ ശ്രമിച്ചാലും നമ്മുടെ ഉള്ളില്‍ നെഗറ്റിവിറ്റി കയറും. അവരുടെ ലൈഫ് എക്‌സ്പീരിയന്‍സായിരിക്കും അവര്‍ പറയുന്നത്.

Asla Marley

ഒരാള്‍ ഹാപ്പിയായി ജീവിക്കുമ്പോള്‍ മരണം വരെ അത് തുടരട്ടെ എന്നല്ലേ നമ്മള്‍ പറയുക. ഇത് കുറച്ചുകാലമേ പോവുള്ളൂ എന്ന് നമ്മളൊരിക്കലും വിചാരിക്കില്ലല്ലോ. എന്റെ ജീവിതം തകര്‍ന്നു, നിന്റേതും അങ്ങനെയാവട്ടെ എന്ന മനോഭാവം ശരിയല്ലല്ലോ എന്നും അസ്‌ല മാർലി വീഡിയോയിൽ പറഞ്ഞു. അസ്‌ലയുടെ വീഡിയോ ആരാധകർക്കിടയിൽ ശ്രദ്ധ നേടി കഴിഞ്ഞു. നിരവധി പേരാണ് താരത്തിന്റെ വാക്കുകളെ പിന്തുണച്ച് കമന്റ് ചെയ്യുന്നത്.

മുൻപ് ഫ്ളവേഴ്സിലെ ഒരു കോടി എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് അസ്‌ലയെ ആരാധകർ അടുത്തറിയുന്നത്. പിന്നീട് ഏഷ്യാനെറ്റിലെ കുക്ക് വിത്ത് കോമഡി എന്ന പരിപാടിയിൽ മത്സരാർഥിയായെത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ശ്രദ്ധ നേടാനും അസ്‌ലയ്ക്ക് കഴിഞ്ഞിരുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X