പുതിയൊരു സന്തോഷം അടുത്ത മാസം ഉണ്ടാകും; ധ്വനി ബേബി വന്ന ശേഷമുള്ള മാറ്റങ്ങൾ പറഞ്ഞ് യുവയും മൃദുലയും

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളാണ് മൃദുലയും യുവ കൃഷ്നയും. മിനിസ്‌ക്രീനിലെ താരങ്ങൾ ജീവിതത്തിൽ ഒന്നിച്ചപ്പോൾ പ്രേക്ഷകർ ഇരുവരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇവർ വിവാഹിതരായത്. ഒരേ മേഖലയിൽ ജോലി ചെയ്യുന്ന ഇവരുടേത് വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. ഈയടുത്ത് ഇവർക്ക് ഒരു പെൺകുഞ്ഞും ജനിച്ചിരുന്നു.

2020 ഡിസംബറിൽ ആയിരുന്നു മൃദുലയുടെയും യുവയുടെയും വിവാഹ നിശ്ചയം. അന്ന് മുതൽ ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. 2021 ജൂലൈയിൽ ഇരുവരും വിവാഹിതരായി. കോവിഡ് സമയം ആയതിനാൽ അടുത്ത ബാൻഡുകളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന്.

ഗർഭിണി ആയപ്പോൾ മുതലുള്ള കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും മൃദുല ആരാധകരുമായി പങ്കുവച്ചിരുന്നു

ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ഇവർക്ക് മകൾ ജനിച്ചത്. ധ്വനി എന്നാണ് മകൾക്ക് പേരിട്ടത്. സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഗർഭിണി ആയപ്പോൾ മുതലുള്ള കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും മൃദുല ആരാധകരുമായി പങ്കുവച്ചിരുന്നു. കൂടുതൽ വിശേഷങ്ങളും ഇവരുടെ യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരെ അറിയിക്കാറുള്ളത്. മൃദ്വാ എന്നാണ് ഇവരുടെ യൂട്യൂബ് ചാനലിന്റെ പേര്. നിരവധി ആരാധകരാണ് ഇവരുടെ വിഡിയോകൾക്ക് ഉള്ളത്.

കുഞ്ഞിന് ഇപ്പോൾ മൂന്ന് മാസമായി

ഗർഭിണി ആയതോടെ മൃദുല അഭിനയം വിട്ടിരുന്നു. അതോടെയാണ് യൂട്യൂബ് ചാനലുമായി സജീവമായത്. അതുകൊണ്ട് തന്നെ മൃദുലയുടെ അഭാവം പ്രേക്ഷകർ അറിഞ്ഞിരുന്നില്ല. കുഞ്ഞിന് ഇപ്പോൾ മൂന്ന് മാസമായി. വൈകാതെ മൃദുലയെയും മിനിസ്‌ക്രീനിൽ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അതേസമയം, ആരാധകരുമായി ഒരു സന്തോഷ വാർത്ത പങ്കുവക്കുകയാണ് മൃദുലയും യുവയും ഇപ്പോൾ. മൃദുലയെ ഉടനെ മിനിസ്‌ക്രീനിൽ കാണാമെന്ന് പറയുകയാണ് താരങ്ങൾ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. ജീവിതത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ചും താരങ്ങൾ സംസാരിക്കുന്നുണ്ട്. ഇരുവരുടെയും വാക്കുകളിലേക്ക്.

സമയം മാനേജ് ചെയ്യാനും ഞങ്ങൾ പഠിച്ചു

'ധ്വനി ബേബി വന്ന ശേഷം ജീവിതത്തിൽ കൂടുതലും സന്തോഷങ്ങളാണ്. ഞങ്ങൾ ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങി. സമയം മാനേജ് ചെയ്യാനും ഞങ്ങൾ പഠിച്ചു. ഉത്തരവാദിത്തങ്ങൾ കൂടി. എങ്കിലും മൊത്തത്തിൽ വളരെ ഹാപ്പിയാണ്' യുവയും മൃദുലയും പറഞ്ഞു.

'അമ്മയെന്ന റോൾ നന്നായി ആസ്വദിക്കുന്നുണ്ടെന്ന് മൃദുല പറയുന്നു. പുതിയൊരു അനുഭവമാണ്. നമ്മുക്ക് ഒരു കുഞ്ഞുണ്ടാകുന്നത് വേറെ ഒരു സന്തോഷമാണ്. ആ കുഞ്ഞിനെ നോക്കുക. അതിനു വേണ്ടി ഒരുപാട് സമയം ചെലവഴിക്കുക. അതൊക്കെ നല്ലൊരു അനുഭവമാണ്. അതെല്ലാം ശരിക്കും ഞാൻ ആസ്വദിക്കുന്നുണ്ട്. കുഞ്ഞിന് ഇപ്പോൾ മൂന്ന് മാസമായി,' മൃദുല പറഞ്ഞു.

ഓരോ സമയവും വളരെ ആസ്വദിച്ചാണ് മുന്നോട്ട് പോകുന്നത്

അടുത്തിടെ ഇവർ പുതിയ വീട്ടിലേക്ക് മാറിയിരുന്നു. 'പുതിയ വീട്ടിലെ വിശേഷങ്ങൾ വളരെ നല്ല വിശേഷങ്ങളാണ്. ഓരോ സമയവും വളരെ ആസ്വദിച്ചാണ് മുന്നോട്ട് പോകുന്നത്. ഒരുപാട് മോഡിഫിക്കേഷൻസും ഓൾട്ടറേഷനുകളുമെല്ലാം ഇപ്പോഴും നടത്തുന്നുണ്ട്. അച്ഛൻ ഗാർഡനിങ് കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്.

അടുത്ത മാസം തന്നെ അത് സംഭവിക്കും

ഞാൻ കൂടുതലും പെറ്റുകളുടെ കാര്യമാണ് നോക്കുന്നത്. ഒരു ഡോഗിനെ വാങ്ങിച്ചു. ഫിഷ് ടാങ്കും മറ്റും സജ്ജീകരിച്ചു. എല്ലാം ഇങ്ങനെ നടന്നു കൊണ്ടിരിക്കുകയാണ്,' യുവ പറഞ്ഞു. മൃദുല അഭിനയത്തിലേക്ക് ഉടൻ തിരിച്ചുവരും. അടുത്ത മാസം തന്നെ അത് സംഭവിക്കും. ആകാംഷയോടെ നിങ്ങൾ കാത്തിരിക്കുക. അത് എന്താണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും താരങ്ങൾ പറഞ്ഞു.

ഷൂട്ടിങ് തിരക്കുകളിൽ ആവുമ്പോൾ ധ്വനിയെ മിസ് ചെയ്യുന്നതിന്റെ വിഷമവും യുവ പങ്കുവച്ചു. 'തിരക്കുകൾക്കിടയിൽ കുഞ്ഞുവാവയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. മാര്യേജ് കഴിഞ്ഞത് മുതൽ അന്ന് മുതൽ ഇന്ന് വരെ അമ്മുക്കുട്ടൻ എന്നെ എപ്പോഴും വിളിക്കാറുണ്ട്. ഒരു ദിവസം കുറഞ്ഞത് 20 കോളുകൾ എങ്കിലും കാണും. അങ്ങനെയാണ് മാറി നിൽക്കുമ്പോഴുള്ള മിസ്സിങ് മാനേജ് ചെയ്യുന്നത്' യുവ പറഞ്ഞു.

More from Filmibeat

Read more about: mridhula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X