For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീഡിയോ കണ്ട് ചിരിച്ചു, ആത്മഹത്യ ചെയ്യാതെ അയാള്‍ തിരിച്ചു നടന്നു; കാര്‍ത്തിക് സൂര്യയുടെ അനുഭവം

  |

  മലയാളത്തിലെ പ്രശസ്തനായ വ്‌ളോഗര്‍മാരില്‍ ഒരാളാണ് കാര്‍ത്തിക് സൂര്യ. ലൈഫ് സ്റ്റൈല്‍ വ്‌ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരില്‍ ഒരാള്‍. ഇന്ന് അവതാരകനായും മലയാളികള്‍ക്ക് സുപരിചിതനാണ് കാര്‍ത്തിക്. മഴവില്‍ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംപര്‍ ചിരിയുടെ അവതാരകനായി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് കാര്‍ത്തിക് സൂര്യ.

  പാവാടയിലും ബ്ലൗസിലും അതീവ സ്റ്റൈലീഷായി ഋതു മന്ത്ര, താരത്തിന്റെ ചിത്രം കാണാം

  തന്റെ വ്‌ളോഗിംഗ് ജീവിതത്തിന്റെ നാലാം വര്‍ഷത്തിലേക്ക് എത്തി നില്‍ക്കുകയാണ്. ഈ കാലത്തിനിടെ തന്റെ വീഡിയോകള്‍ കാരണം ഒരാള്‍ ആത്മഹത്യയില്‍ നിന്നും പിന്മാറിയ അനുഭവം പങ്കുവെക്കുകയാണ് കാര്‍ത്തിക്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക് മനസ് തുറന്നത്. കാര്‍ത്തിക്കിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

  ''ഒരിക്കല്‍ ഞാന്‍ ഗോവയില്‍ പോയി. പോകുന്നതിനു മുമ്പ് ട്രെയിനിന്റെ വിവരങ്ങള്‍ പങ്കുവച്ചിരുന്നു. ഒരു സബ്‌സ്‌ക്രൈബര്‍ ട്രെയിന്‍ നമ്പര്‍ നോക്കി സമയം കണ്ടെത്തി എനിക്ക് ഭക്ഷണവുമായി വന്നു. അദ്ഭുതം തോന്നി. ഈ സ്‌നേഹത്തിന്റെ കാരണം അതിലേറെ അമ്പരപ്പിച്ചു. അദ്ദേഹത്തെ ആത്മഹത്യയില്‍നിന്നു മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് എന്റെ ഒരു വിഡിയോ ആയിരുന്നത്രേ!'' കാര്‍ത്തിക് സൂര്യ പറയുന്നു. ആ സംഭവത്തെക്കുറിച്ച് കാര്‍ത്തിക് സൂര്യ പറയുന്നത് ഇങ്ങനെയാണ്.

  ''പ്രതിസന്ധികള്‍ രൂക്ഷമായതോടെ ജീവിതം അവസാനിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഉയരമുള്ള സ്ഥലത്തുനിന്നു ചാടി ആത്മഹത്യ ചെയ്യാമെന്നാണു കരുതിയത്. അതിനായി അങ്ങനെ ഒരിടത്ത് എത്തുകയും ചെയ്തു. കുറച്ചു നേരം അവിടെ വെറുതെ ഇരുന്നു. അതിനിടയില്‍ യൂട്യൂബ് നോക്കിയപ്പോഴാണ് എന്റെ വിഡിയോ കാണുന്നത്. ഡല്‍ഹിയില്‍ ഞാന്‍ ലുങ്കിയുടുത്ത് നടക്കുന്ന വിഡിയോ ആയിരുന്നു അത്. അത്രയും വിഷമത്തിലായിരുന്നെങ്കിലും അതു കണ്ടപ്പോള്‍ അദ്ദേഹം ചിരിച്ചു പോയി'' എന്നാണ് കാര്‍ത്തിക് സൂര്യ പറയുന്നത്.

  പിന്നെ എന്റെ മറ്റു വിഡിയോകളിലൂടെ സഞ്ചരിച്ചു. അങ്ങനെ ആത്മഹത്യ ചെയ്യാനാണ് വന്നതെന്ന കാര്യം മറന്ന് ജീവിതത്തിലേക്ക് തിരിച്ചു നടന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരുപക്ഷേ എന്നെപ്പോലെ ഉള്ളവന്മാര്‍ ഈ ലോകത്തു ജീവിക്കുന്നുണ്ടെങ്കില്‍ പിന്നെ തന്നെപ്പോലുള്ളവര്‍ എന്തിനു മരിക്കണം എന്നു പുള്ളി ചിന്തിച്ചു കാണുമെന്ന് കാര്‍ത്തിക് സൂര്യ തമാശ രൂപേണ പറയുന്നു. അത് എന്തായാലും നമ്മള്‍ ചെയ്ത വിഡിയോ ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു നടത്തി എന്നറിയുന്നതിലും വലുതായി എന്താണുള്ളത്. മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും സാധിക്കുന്നു എന്നത് ഒരു വലിയ ഭാഗ്യമാണെന്നും താര്ം പറയുന്നു.

  Alone Behind The Scene Video-പുതിയ ലുക്കില്‍ കിടുവായി ലാലേട്ടൻ

  കേരളത്തിലെ ആദ്യ ലൈഫ്‌സ്‌റ്റൈല്‍ വ്‌ളോഗര്‍ ആണു താന്‍. അന്നു സ്വന്തം ലൈഫ് എടുത്തു കാണിച്ചപ്പോള്‍ ആര്‍ക്കും മനസ്സിലായില്ല. ഒരുപാട് നെഗറ്റിവ് കമന്റുകള്‍ വന്നുവെന്നും കാര്‍ത്തിക് പറയുന്നു. നിന്റെ ജീവിതം കണ്ടിട്ട് ഞങ്ങള്‍ക്ക് എന്തു നേട്ടം എന്ന ചിന്തയായിരുന്നു പലര്‍ക്കും. വളരെ രൂക്ഷമായ ഭാഷയിലായിരുന്നു പ്രതികരണങ്ങള്‍ എന്നും കാര്‍ത്തിക് ഓര്‍ക്കുന്നു. പക്ഷേ താന്‍ ആ കമന്റുകള്‍ നോക്കി ഇരുന്നില്ലെന്നും അങ്ങനെ ഇരുന്നെങ്കില്‍ ഇവിടെ എത്തില്ലായിരുന്നുവെന്നും കാര്‍ത്തിക് പറയുന്നു. നമുക്ക് ഇഷ്ടമുള്ളത് ചെയ്യുക. അത് ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ എവിടെയെങ്കിലും കാണും. അങ്ങനെ ഒരിടത്ത് എത്തിപ്പെടുന്നതു വരെ കഷ്ടപ്പെടണമെന്നും കാര്‍ത്തിക് അഭിപ്രായപ്പെടുന്നു.

  Also Read: ലിപ് ലോക് സീൻ ചെയ്യുന്നത് അത്ര ഈസിയല്ല; അതിന് വേണ്ടിയെടുത്ത മുന്നൊരുക്കങ്ങളെ കുറിച്ച് ദുർഗയും കൃഷ്ണ ശങ്കറും

  തനിക്ക് വലിയ കഴിവുകള്‍ ഒന്നും ഇല്ല. ആകെ ഉള്ളത് എത്ര വേണമെങ്കിലും സംസാരിക്കുന്ന ഒരു നാവ് ആണ്. ബാക്കിയെല്ലാം താന്‍ കഷ്ടപ്പെട്ടു നേടിയെടുക്കുകയാണെന്ന് കാര്‍ത്തിക് പറയുന്നു. ബംപര്‍ ചിരിയില്‍ നൃത്തം ചെയ്യേണ്ടി വരുന്നു, സ്‌കിറ്റ് അവതരിപ്പിക്കേണ്ടി വരുന്നു. അങ്ങനെ ഓരോ സമയത്തും ഓരോ കഴിവുകള്‍ ആവശ്യമായി വരുന്നു. അതു നേടിയെടുക്കാന്‍ എത്ര അധ്വാനിക്കാനും എനിക്ക് മടിയില്ല. താനൊരു കഠിനാധ്വാനിയാണെന്ന് കാര്‍ത്തിക് അടിവരയിട്ട് പറയുന്നു.

  Read more about: television
  English summary
  Vloger And Oru Chiri Iru Chiri Bumper Chiri Fame Karthik Surya Opens Up About An Unforgettable Incident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X