'കല്യാണമോ സെക്സോ മാത്രമല്ല ജീവിതം, അതിനും അപ്പുറമാണ്; പ്രണയത്തിന് എതിരല്ല, പക്ഷെ...'; ഉണ്ണിമായ പറയുന്നു

സോഷ്യൽ മീഡിയയുടെ കാലമാണിത്. നിരവധി പേരാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിലൂടെ താരങ്ങളായി മാറുന്നത്. അത്രമാത്രമാണ് അവ തുറന്നിടുന്ന സാധ്യതകൾ. സമീപകാലത്തായി കേരളത്തിൽ ഒരുപാട് പേർ സോഷ്യൽ മീഡിയയിലൂടെ താരങ്ങളായി മാറിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് വ്‌ളോഗറായ ഉണ്ണിമായ. മേക്കപ്പ് ടിപ്‌സ് വീഡിയോകളിലൂടെയാണ് ഉണ്ണിമായ സോഷ്യൽ മീഡിയയിലെ താരമാകുന്നത്. അടുത്തിടെ ബസിംഗ ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു താരം.

ആർട്ടിഫിഷ്യലിറ്റി ഇല്ലാത്ത അവതരണ ശൈലിയാണ് ഉണ്ണിമായയെ ആരാധകർക്ക് പ്രിയങ്കരിയാക്കുന്നത്. സൗന്ദര്യം സംബന്ധിച്ച എന്ത് പ്രശ്നങ്ങൾക്കും ഉണ്ണിമായയുടെ കയ്യിൽ പൊടിക്കൈകൾ ഉണ്ടാകും. രണ്ടു മില്ല്യണിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ഉണ്ണിമായയുടെ യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം. യൂട്യൂബിന് പുറമെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം നിരവധി പേർ ഉണ്ണിമായയെ പിന്തുടരുന്നുണ്ട്.

Simply My Style Unn

മറ്റു പല യൂട്യൂബർമാരെയും പോലെ തുടക്കകാലത്ത് നിരവധി പ്രശ്നങ്ങൾ ഉണ്ണിമായക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുപാട് ട്രോളുകളും നെഗറ്റീവ് കമന്റുകളും എല്ലാം താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ അതേക്കുറിച്ചെല്ലാം പറയുകയാണ് ഉണ്ണിമായ. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ചില മോശം അനുഭവങ്ങളും ഉണ്ണിമായ പങ്കുവെച്ചു.

മോശം മെസേജുകൾ അങ്ങനെ വന്നിട്ടില്ലെങ്കിലും ബ്യൂട്ടി വ്ലോഗ് ചെയ്യുന്നതുകൊണ്ടാകണം ഇടക്ക് വച്ച് ഒരു മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഉണ്ണിമായ പറയുന്നു. ഭാര്യയുടെ സ്വകാര്യഭാഗത്തെ കളർ മാറ്റാനുള്ള ടിപ്പാണ് ഒരാൾ ചോദിച്ചത്. കുറച്ചുനേരത്തേക്ക് എന്താണ് മറുപടി കൊടുക്കേണ്ടത് എന്ന് ചിന്തിച്ചിരുന്നുപോയെന്ന് ഉണ്ണി പറയുന്നു. യൂട്യൂബ് റെവന്യുവിനെ കുറിച്ചും താരം മനസുതുറന്നു.

'വീഡിയോസ് ചെയ്യുന്നത് കുറവായതുകൊണ്ടുതന്നെ ഇപ്പോൾ റെവന്യൂ കുറവാണ്. എൺപതിനായിരം മുതൽ ഒരു ലക്ഷം വരെ മാസം കിട്ടാറുണ്ട്. വീഡിയോക്ക് നല്ല റീച്ച് കിട്ടിയാൽ റെവന്യൂ കിട്ടും എല്ലാ മാസവും ഇത് ഇങ്ങനെയാകും എന്നൊന്നും പറയാൻ കഴിയില്ല. സത്യത്തിൽ ബ്യൂട്ടി വ്‌ളോഗർ എന്ന് എന്നെ വിളിക്കുമ്പോൾ മുൾ കിരീടം എടുത്തു തലയിൽ വയ്ക്കുന്ന പോലെയാണ്. ഞാൻ സിംപിൾ ആയി മുൻപോട്ട് കൊണ്ടുപോകുന്ന ഒരു ചാനലാണ്', ഉണ്ണിമായ പറയുന്നു. ഫിനാൻഷ്യലി സ്റ്റേബിളായത് സോഷ്യൽ മീഡിയയിൽ സജീവമായ ശേഷമാണെന്നും ഉണ്ണിമായ വ്യക്തമാക്കി.

Simply My Style Unnimaya

വിവാഹം, പ്രണയബന്ധങ്ങൾ എന്നിവയെ കുറിച്ചും ഉണ്ണിമായ അഭിമുഖത്തിൽ സംസാരിച്ചു. പണ്ടത്തെ അത്ര ആത്മാർത്ഥത ഇന്നത്തെ പ്രണയത്തിൽ ഉണ്ടോ എന്ന് സംശയമാണ്. പ്രണയത്തിനു എതിരല്ല, എന്നാൽ ടോക്സിക്ക് റിലേഷൻഷിപ്പ് കൊണ്ടുപോകരുതെന്നാണ് എനിക്ക് പറയാൻ ഉളളത്. പ്രണയത്തിന്റെ ഇടയ്ക്ക് ഫിസിക്കൽ റിലേഷൻഷിപ്പിലേക്ക് പോയാലും ജീവിതം നഷ്ടെപ്പട്ടു എന്നൊന്നും കരുതരുത്.

ചിലർ പറയാറുണ്ട് ഫിസിക്കൽ റിലേഷനിലായി ഇനി എന്ത് ചെയ്യുമെന്ന്. ചിലർ അങ്ങനെ ചിന്തിക്കുമായിരിക്കാം, എങ്കിലും കല്യാണമോ സെക്സോ മാത്രമല്ല ജീവിതം, അത് വളരെ വലുതാണ്. നമ്മുടെ ജീവിതത്തിൽ എന്തൊക്കെ നമുക്ക് ചെയ്യാൻ കിടക്കുന്നു. അങ്ങനെ ഒക്കെ ചെയ്തു കഴിഞ്ഞു ഇനി ജീവിതമില്ല എന്ന് ചിന്തിക്കുന്നവർ അതിനു നിൽക്കരുത് എന്ന് മാത്രമാണ് പറയാനുള്ളതെന്നും ഉണ്ണിമായ പറഞ്ഞു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X