ആരതിയെ മുമ്പേ അറിയാം, അന്ന് ചെയ്യുന്നത് തന്നെ ഇപ്പോഴും ചെയ്യുന്നു! ആരതിയുടെ സ്വഭാവത്തെക്കുറിച്ച് വ്‌ളോഗര്‍

ബിഗ് ബോസ് താരം റിയാസ് സലീം ആരതി പൊടിക്കെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. മറ്റൊരു ബിഗ് ബോസ് താരമായ റോബിന്റെ കാമുകിയും മോഡലും സംരംഭകയുമാണ് ആരതി. ആരാണ് ആരതിയെന്ന റിയാസിന്റെ പരാമര്‍ശമാണ് വിവാദമായി മാറിയത്. ഒടുവില്‍ റിയാസ് മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിനിടെ ഇപ്പോഴിതാ റിയാസിന് മറുപടിയുമായി എത്തിയിരിക്കുകയാണ് വ്‌ളോഗര്‍ ഹില എന്ന അസ്ല മര്‍ലി. നേരത്തെ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയിലും ഹില അതിഥിയായി എത്തിയിരുന്നു. ആരതിയെ നേരത്തെ തന്നെ അറിയുന്ന ആളാണ് ഹില. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

 ഇഷ്ടപ്പെട്ടിരുന്നു

ബിഗ് ബോസ് കണ്ടപ്പോള്‍ റിയാസ് സലീം എന്ന മത്സരാര്‍ത്ഥിയെ ഇഷ്ടപ്പെട്ടിരുന്നുവെന്നാണ് ഹില പറയുന്നത്. ഫെമിനിസത്തെ കുറിച്ചും, എല്‍ജിബിടി കമ്യൂണിറ്റിയെ കുറിച്ചും എല്ലാം റിയാസ് പറയുന്ന കാര്യങ്ങള്‍ കേട്ടപ്പോള്‍ എനിക്ക് ഭയങ്കര ആരാധന തോന്നി. വിജയിക്കണം എന്ന് ആഗ്രഹിച്ചു. ബിഗ്ഗ് ബോസ് കഴിഞ്ഞ് വന്ന റിയാസിന് ഞാന്‍ പേഴ്സണല്‍ മെസേജ് അയച്ചിരുന്നുവെന്നും ഹില പറയുന്നുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ വീഡിയോ കണ്ടതോടെ റിയാസിനോടുള്ള ബഹുമാനം പോയി എന്നാണ് അവര്‍ പറയുന്നത്. വീഡിയോ കണ്ടപ്പോള്‍ അയ്യേ എന്ന വികാരമാണ് എനിക്കുണ്ടായത്. ഫെമിനിസ്റ്റ് എന്നൊക്കെ പറഞ്ഞ ആളില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത വീഡിയോ ആയിരുന്നുവെന്നും അവര്‍ പറയുന്നു. ഫെമിനിസ്റ്റ് എന്ന് പറഞ്ഞാല്‍ സ്ത്രീകളെ പിന്തുണയ്ക്കുക, സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുക എന്നത് മാത്രമല്ലെന്നും സ്ത്രീകള്‍ക്ക് ബഹുമാന നല്‍കുന്നതിനൊപ്പം പുരുഷന്മാരെയും ആ രീതിയില്‍ കാണാന്‍ കഴിയണം എന്നും ഹില പറയുന്നു.

 നല്ല ബുദ്ധിയും അറിവും ഉള്ള ആളാണ്


നല്ല ബുദ്ധിയും അറിവും ഉള്ള ആളാണ് റിയാസ് സലിം. ആ റിയാസ് സലിം ആരതി പൊടി എന്ന പെണ്‍കുട്ടിയെ അധിക്ഷേപിയ്ക്കുന്നതാണ് കണ്ടത്. ' റിയാസിന് തെറ്റി, റോബിന്റെ നിഴലില്‍ അറിയപ്പെടുന്ന സാധാരണ പെണ്‍കുട്ടി അല്ല ആരതി എന്നും ഹില പറയുന്നുണ്ട്. പലര്‍ക്കും ആരതിയെ അറിയുന്നത് റോബിനിലൂടെയായിരിക്കും. പക്ഷെ തനിക്ക് ആരതിയെ മൂന്ന് വര്‍ഷം മുമ്പേ അറിയാമെന്നാണ് ഹില പറയുന്നത്. പിന്നാലെ ആരതിയെക്കുറിച്ച് അവര്‍ സംസാരിക്കുന്നുണ്ട്. .

കോളേജില്‍ ഒരു ആതിര ടീച്ചര്‍ ഉണ്ടായിരുന്നു. ടീച്ചര്‍ ഞങ്ങളുടെ ബാച്ചിന് ക്ലാസ് എടുക്കുന്നില്ല.സുന്ദരിയായിരുന്നു ടീച്ചര്‍. നന്നായി ക്ലാസ് എടുക്കും. അതുകൊണ്ട് എല്ലാവര്‍ക്കും ആതിര ടീച്ചറിനെ അറിയാമായിരുന്നു. ആതിര ടീച്ചറിന്റെ അനിയത്തിയാണ് ആരതി പൊടി എന്നാണ് ഹില പറയുന്നത്. അങ്ങനെ താന്‍ ആരതിയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരാന്‍ ആരംഭിച്ചിരുന്നുവെന്നും അവര്‍ പറയുന്നു.

റോബിന്‍ വന്നതിന് ശേഷം

വളരെ ഇന്‍സ്പെയറിങ് ആയി തോന്നിയ പെണ്‍കുട്ടിയാണ് ആരതി. ഈ ചെറിയ പ്രായത്തില്‍ തന്നെ ആരതി സംരംഭകയാണ് ആരതി. സ്വന്തമായി ഒരു ബൊട്ടിക് വിജയകരമായി നടത്തുന്നു. അക്കാലത്തും പാതിരാത്രിയില്‍ എല്ലാം ഉറക്കമിളച്ച് ഡിസൈന്‍ വര്‍ക്കുകള്‍ ചെയ്യുന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറീസ് ആരതി പങ്കുവയ്ക്കുമായിരുന്നു. അല്ലാതെ റോബിന്‍ വന്നതിന് ശേഷം പങ്കുവയ്ക്കുന്നതല്ല എന്നാണ് ഹില പറയുന്നത്.

ഫെമിനിസ്റ്റ്

എന്തൊക്കെയാണ് ആരതി ഇപ്പോള്‍ പങ്കുവയ്ക്കുന്നത്, അത് പോലെ എല്ലാം തന്നെയായിരുന്നു പണ്ടും പങ്കുവച്ചിരുന്നതെന്നും അന്നും താന്‍ തന്റെ ടീച്ചറുടെ അനിയത്തി എന്ന അഭിമാനത്തോടെ മറ്റുള്ളവര്‍ക്ക് ആരതിയുടെ വീഡിയോ കാണിച്ചു കൊടുക്കാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. അന്നേ വിജയിച്ച പെണ്‍കുട്ടിയാണെന്നും അല്ലാതെ റോബിന്റെ നിഴലല്ലെന്നും അവര്‍ പറയുന്നുണ്ട്.

ഞാനൊരു ഫെമിനിസ്റ്റ് ആണ് എന്ന് പറഞ്ഞ് നടന്നാല്‍ പോര, അത് പ്രവൃത്തിയില്‍ കാണിക്കണം എന്നാണ് റിയാസിനോടായി ഹില പറയുന്നത്. ശരിയ്ക്കും നിങ്ങള്‍ ചെയ്തത് റോബിനോടുള്ള പ്രതികാരത്തിന് ആരതി പൊടിയെ വലിച്ചിഴയ്ക്കുകയാണ്. അത് വളരെ മോശമാണ്. ഒരു പെണ്ണിനെ പരസ്യമായി വന്ന് അപമാനിക്കുകയും എന്നിട്ട് ഞാന്‍ ഫെമിനിസ്റ്റ് ആണ് എന്ന് പറയുകയും ചെയ്യുന്നതില്‍ എന്താണ് അര്‍ത്ഥമെന്നും അവര്‍ ചോദിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X