യെസ് ഓര്‍ നോയ്ക്ക് കാത്തിരിക്കുന്നു; ഉപ്പും മുളകും ഭാവി എന്തായിരിക്കുമെന്ന് ബാലുവും നീലുവും
മലയാളികളുടെ ഇഷ്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ഈയ്യടുത്ത് ഇത്ര ജനപ്രീതി നേടിയ മറ്റൊരു പരമ്പര കാണിച്ചു തരാനില്ലെന്നതാണ് സത്യം. ബാലുവിന്റേയും നീലുവിന്റേയും കുടുംബവും അവരുടെ സ്‌നേഹവും തമ്മില്‍ത്തല്ലും ഇണക്കവും പിണക്കവുമെല്ലാം പ്രേക്ഷകര്‍ ഹൃദയത്തിലായിരുന്നു കൊണ്ടു നടന്നത്. തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ ബാലുവിനേയും നീലുവിനേയും മക്കളേയും മലയാളികള്‍ സ്‌നേഹിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പരമ്പരയുടെ പുതിയ എപ്പിസോഡുകള്‍ കാണാന്‍ സാധിക്കാത്തതിന്‌റെ സങ്കടത്തിലാണ് പ്രേക്ഷകര്‍. പഴയ വീഡിയോകളുടേയും മറ്റും കമന്റുകളിലൂടെ ആരാധകര്‍ തങ്ങളുടെ നിരാശ അറിയിക്കുന്നുണ്ട്. എപ്പോഴായിരിക്കും ഉപ്പും മുളകും തിരികെ വരിക എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് ബാലുവും നീലുവും. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു സോപാനവും നിഷാ സാരംഗും പ്രതികരിച്ചത്.

''ഞാന്‍ ഇടയ്ക്ക് വിളിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, കുറേ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഒന്ന് റിഫ്രഷ് ചെയ്യുന്നത് നല്ലതായിരിക്കും. ത്രെഡ് അവരുടേതാണ്. അതില്‍ മാറ്റങ്ങളൊക്കെ വരുത്തി കൊണ്ട് തിരിച്ചുവരാനും മറ്റും മൊത്തത്തില്‍ റിഫ്രഷ് ആകാനും ഈ സമയം കൊണ്ട് സാധിക്കുമെന്നുമാണ് പറയുന്നത്. എല്ലാവരേയും പോലെ ഞങ്ങളും കാത്തിരിക്കുകയാണ്. അവര്‍ വിളിക്കുമെന്നാണ് പറഞ്ഞത്'' ബിജു സോപാനം പറയുന്നു. എന്താണെന്ന് ഞങ്ങള്‍ക്കും അറിയില്ലെന്ന് നിഷ പറയുന്നു. എല്ലാവരേയും പോലെ തങ്ങള്‍ക്കും ഉപ്പും മുളകും മിസ് ചെയ്യുന്നുണ്ടെന്നാണ് ഇരുവരും പറയുന്നത്. പഴയത് പോലെ തന്നെ മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

യെസ് ഓര്‍ നോ തീരുമാനം അറിയാനായി കാത്തു നില്‍ക്കുകയാണ്. ഇപ്പോഴും അവരുമായുള്ള കരാറില്‍ തന്നെയാണ്. പരമ്പര അവസാനിച്ചോ ഇല്ലയോ എന്ന തീരുമാനം അറിയിച്ചിട്ടില്ല. എന്നാല്‍ ഇങ്ങനെ അധികനാള്‍ ഇരിക്കാനും സാധിക്കില്ലെന്നും അതേക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ക്കും അറിയുന്നതാണ്. അതിനാല്‍ കാത്തിരിക്കാന്‍ സാധിക്കുന്നത് വരെ കാത്തു നില്‍ക്കും. അവരുടെ മറുപടി എന്താണെന്ന് അറിഞ്ഞ് അടുത്ത കാര്യം തീരുമാനിക്കുമെന്നും ഇരുവരും പറഞ്ഞു.

അതേസമയം, ബാലുവും നീലുവും മറ്റൊരു രൂപത്തില്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. കസ് കസ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന പപ്പനും പദ്മിനിയും എന്ന വെബ് സീരിസിലൂടെയാണ് ബാലുവും നീലും തിരികെ വന്നിരിക്കുന്നത്. ഇതിനോടകം തന്നെ സീരിസ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഉപ്പും മുളകും പരമ്പരയിലെ തന്നെ താരങ്ങളായ സുരേഷ് ബാബു, ബിനോജ് കുളത്തൂര്‍, കിജന്‍ രാഘവന്‍, തുടങ്ങിയവരും സീരിസിലുണ്ട്. ആന്റണി സോണിയാണ് സീരിസ് സംവിധാനം ചെയ്യുന്നത്.
Recommended Video

ഉപ്പും മുളകും തിരികെ വരുമെന്ന പ്രതീക്ഷയില്‍ പുതിയ പ്രൊജക്ടുകളൊന്നും സ്വീകരിക്കാതെ തങ്ങള്‍ കാത്തിരിക്കുകയാണെന്ന് പരമ്പരയിലെ താരങ്ങള്‍ പറഞ്ഞിരുന്നു. ഇതിനിടെ ആരംഭിച്ച പരമ്പരായ ചക്കപ്പഴത്തെ പ്രൊമോട്ട് ചെയ്യാനായി ഉപ്പും മുളകും പിന്‍വലിച്ചതാണെന്നടക്കം ചില പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായിരുന്നു. നേരത്തേ ഉപ്പും മുളകില്‍ നിന്നും ചില താരങ്ങള്‍ മാറി നില്‍ക്കുന്ന സംഭവങ്ങളും ഉണ്ടായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഴയത് പോലെ തിരികെ കൊണ്ടു വരികയായിരുന്നു. എന്തിരുന്നാലും ജനപ്രീയമായൊരു പരമ്പരയുടെ പുതിയ എപ്പിസോഡുകള്‍ എപ്പോള്‍ കാണാനാകും എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. എന്താണ് സത്യത്തില്‍ സംഭവിച്ചതെന്ന് അറിയാത്തതിന്‌റെ വിഷമം ആരാധകരിലുണ്ട്. അധികം വൈകാതെ തന്നെ ബാലുവും നീലുവും മുടിയനും കേശവും ശിവയും പാറുക്കുട്ടിയുമെല്ലാം തിരികെ വരുമെന്നു തന്നൊണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications