കുറച്ചു ആന്റിമാർ വന്ന് എന്നെ ഭീഷണിപ്പെടുത്തി, ഷിയാസിന് എന്താണ് കുഴപ്പം, കെട്ടിക്കൂടെ എന്ന് ചോദിച്ചു: ദുർഗ!

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണില്‍ മത്സരാർത്ഥിയായി എത്തി ശ്രദ്ധനേടിയ താരമാണ് ഷിയാസ് കരീം. വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ ഷിയാസ് ഷോയിൽ മൂന്നാം സ്ഥാനം നേടിയാണ് മടങ്ങിയത്. ഇതോടെ ഷിയാസ് താരമായി മാറുകയായിരുന്നു. മോഡലായ ഷിയാസ് ആ രംഗത്ത് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ശേഷമാണ് ബിഗ് ബോസിൽ എത്തുന്നത്.

ബിഗ് ബോസിലൂടെ ഷിയാസിന്റെ തലവര തന്നെ മാറുകയായിരുന്നു. ഇന്ന് സ്റ്റാർ മാജിക് ഷോയിൽ പങ്കെടുക്കുന്ന ഷിയാസ് അങ്ങനെയും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. കഴിഞ്ഞ കുറെ നാളുകളായി ഷോയിലെ സ്ഥിര സാന്നിധ്യമാണ് ഷിയാസ്. ഒരുപാട് രസകരമായ മുഹൂർത്തങ്ങൾ ഷിയാസ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.

താനും ഷിയാസും ശരിക്കും റിലേഷൻഷിപ്പിൽ ആയിരുന്നെന്നാണ് പലരും കരുതിയത്

ഒരിക്കൽ നടി ദുർഗ കൃഷ്ണ സ്റ്റാർ മാജിക്കിൽ എത്തിയപ്പോൾ ഷിയാസ് പ്രപ്പോസ് ചെയ്തതെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ഷോയിൽ വെച്ച് ഷിയാസ് ദുർഗയെ എടുത്തതും വൈറലായി മാറിയിരുന്നു. പിന്നീട് വിവാഹശേഷം ദുർഗ ഭർത്താവ് അർജുനുമായി ഷോയിൽ എത്തിയപ്പോൾ ആ സംഭവത്തിന് ശേഷമുണ്ടായ ചില രസകരമായ സംഭവങ്ങളും പറയുകയുണ്ടായി.

താനും ഷിയാസും ശരിക്കും റിലേഷൻഷിപ്പിൽ ആയിരുന്നെന്നാണ് പലരും കരുതിയതെന്നും ഷിയാസിനെ വിവാഹം കഴിക്കാത്തതിന് 'ഭീഷണി' വരെ ഉണ്ടായെന്നുമാണ് ദുർഗ പറഞ്ഞത്.

ഷിയാസിന്റെ മുന്നിൽ വെച്ച് എന്നെ ഭീഷണിപ്പെടുത്തി

'പല ആളുകളും കരുതി വെച്ചിരിക്കുന്നത് ഞാനും ഷിയാസും തമ്മിൽ റിലേഷൻഷിപ്പിൽ ആണെന്നാണ്. ഇടയ്ക്ക് ഞാനും ഷിയാസും ഒരു വിവാഹത്തിന് പോയപ്പോൾ കുറച്ചു ആന്റിമാർ വന്ന് ഷിയാസിന്റെ മുന്നിൽ വെച്ച് എന്നെ ഭീഷണിപ്പെടുത്തി.

എന്താ കുട്ടി ഈ ഷിയാസിനെ വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചു. ഷിയാസിനെ കെട്ടിക്കൂടെ. അവന് എന്താണ് കുഴപ്പം എന്നൊക്കെ ആയിരുന്നു ചോദ്യം. സത്യമായിട്ടും ആളുകൾ ചോദിച്ച കാര്യമാണ് ഇത്,' ദുർഗ കൃഷ്ണ പറഞ്ഞു.

ഞാനും ഭർത്താവും ആണ് ആദ്യം ഫോട്ടോ എടുക്കാൻ നിന്നത്

'വികാസേട്ടന്റെ വിവാഹത്തിന് പോയപ്പോഴുള്ള വീഡിയോ ആണ് വൈറലായി മാറിയത്. ഞാനും ഭർത്താവും ആണ് ആദ്യം ഫോട്ടോ എടുക്കാൻ നിന്നത്. ഞാൻ വികസേട്ടന്റെ ഭാര്യയുടെ അടുത്തും, പുള്ളി ചേട്ടന്റെ അടുത്തും ആണ് നിന്നത്. ഫോട്ടോ എടുത്ത് ഇറങ്ങാൻ നേരം ഷിയാസും ടീമും വന്നു. പോകല്ലേ പോകല്ലേ എന്ന് പറഞ്ഞു. ഷിയാസ് ഓടി വന്ന് എന്റെ അടുത്ത് നിൽക്കുകയായിരുന്നു,' നടി പറഞ്ഞു.

ഷിയാസ് പറഞ്ഞിട്ട് ചെയ്തത് ആണെന്നാണ്

പിന്നീട് ഭർത്താവ് അർജുൻ ആണ് സംസാരിച്ചത്. 'ഈ സംഭവങ്ങൾ ഒന്നും ഞാൻ അറിയുണ്ടായിരുന്നില്ല. വീഡിയോ വന്നിട്ടും എനിക്ക് കാര്യം മനസിലായില്ല . ആ സമയത്താണ് ഞങ്ങൾ വിവാഹത്തിന് സ്വർണം എടുക്കാൻ പോകുന്നത്. അവിടെ വച്ച് അത് കവർ ചെയ്യാൻ ഒരു ഫോട്ടോഗ്രാഫർ വന്നു.

അപ്പോൾ ദുർഗ പറഞ്ഞു അതാണ് ആ ഫോട്ടോഗ്രാഫർ എന്ന്. അപ്പൊ ഞാൻ അവിടേക്ക് ചെന്നപ്പോൾ ആ ഫോട്ടോഗ്രാഫർ പറഞ്ഞത്, അയ്യോ തല്ലല്ലേ തല്ലല്ലേ ഷിയാസ് പറഞ്ഞിട്ട് ചെയ്തത് ആണെന്നാണ്,' അർജുൻ പറഞ്ഞു.

ഷോ കഴിഞ്ഞ ശേഷം ഒരുപാട് ആളുകൾ വിളിച്ചിരുന്നു

പിന്നീട് അർജുനെ കണ്ടപ്പോൾ ഷിയാസ് വന്നു പറഞ്ഞതിനെ കുറിച്ചും ദുർഗ പറയുന്നുണ്ട്. ഷോയിൽ വച്ച് ദുർഗയെ കയ്യിൽ എടുത്തത് ഷോ ഡയറക്ടർ പറഞ്ഞത് പ്രകാരമാണെന്നാണ് ഷിയാസ് ഉണ്ണി ഏട്ടനോട് പറഞ്ഞത് എന്നാൽ, എന്നോട് വന്നു പറഞ്ഞത് എന്നാൽ ഞാൻ സ്വന്തം ഇഷ്ടത്തിൽ എടുത്തത് ആണെന്നാണ്.

അന്നത്തെ ഷോ കഴിഞ്ഞ ശേഷം ഒരുപാട് ആളുകൾ വിളിച്ചിരുന്നു. കുറെ ആളുകൾ ഞാനും ഷിയാസും ശരിക്കും ഇഷ്ടത്തിൽ ആണെന്ന് വിശ്വസിച്ചുവെന്നും ദുർഗ പറഞ്ഞു. എന്നാൽ സ്റ്റാർമാജിക്ക് ഷോ തന്റെ ഇഷ്ടപെട്ട ഇടമാണെന്നും ദുർഗ അന്ന് പറഞ്ഞിരുന്നു.

Read more about: durga krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X