അവളാണ് ഞങ്ങളുടെ വീടിന്റെ നെടുംതൂൺ; എല്ലാവരെയും ഒന്നിച്ചുനിർത്തുന്ന പോയിന്റ്; അമൃത പറഞ്ഞത്!
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷമായിരുന്നു അമൃത സുരേഷും ഗോപി സുന്ദറും. ഇരുവരും ഇൻസ്റ്റാഗ്രാമിൽ നിന്ന് പരസ്‌പരം അൺഫോളോ ചെയ്‌തെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ഇരുവരും വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുകയായിരുന്നു. ഒടുവിൽ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം ഗോപി സുന്ദർ കഴിഞ്ഞ ദിവസം പങ്കുവച്ചതോടെയാണ് ഇത് സംബന്ധിച്ച ചർച്ചകൾ അവസാനിച്ചത്.
അതേസമയം ഈ വാർത്തകൾക്കിടെ ഇവരുടെ പഴയ അഭിമുഖങ്ങളും സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. ഇരുവരും ഒന്നിച്ചു നൽകിയതും ഒറ്റയ്ക്ക് നൽകിയതുമായ അഭിമുഖങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ട്. അത്തരത്തിൽ ഒന്ന് ഇപ്പോൾ ആരാധകരുടെ ശ്രദ്ധനേടുകയാണ്. ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അമൃത കൗമുദി മൂവീസിന് നൽകിയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. തന്റെ കരിയറിനെ കുറിച്ചും മകളെ കുറിച്ചുമൊക്കെയാണ് അമൃത സംസാരിക്കുന്നത്.

മൂന്നാം വയസ്സിൽ അച്ഛനൊപ്പം പരിപാടികൾക്ക് പോയി തുടങ്ങിയതാണ് അമൃതയുടെ സംഗീതജീവിതം. സ്റ്റാർ സിംഗറിൽ പങ്കെടുത്ത ശേഷമാണ് അമൃതയുടെ കരിയർ മാറിമറിയുന്നത്. എന്നാൽ അവസരങ്ങൾ എല്ലാവർക്കും കിട്ടിയപോലെ തനിക്ക് കിട്ടിയിട്ടില്ലെന്നാണ് അമൃത പറയുന്നത്. പക്ഷേ തനിക്ക് ലഭിച്ചതിൽ താൻ ഹാപ്പിയാണെന്ന് താരം വ്യക്തമാക്കി. ദൈവം എഴുതി വച്ചതേ നടക്കൂ. അല്ലാതെ നമ്മൾ എത്ര തലകുത്തി മറിഞ്ഞിട്ടും ഈയൊരു പ്രൊഫെഷനിൽ കാര്യമില്ലെന്നും അമൃത പറഞ്ഞു.
മകളെ കുറിച്ചുള്ള ചോദ്യത്തിന് അവളാണ് വീടിന്റെ നെടുംതൂണ് എന്നായിരുന്നു അമൃതയുടെ മറുപടി. 'മോൾ ഇത്ര പെട്ടെന്ന് വലുതായി എന്ന് വിശ്വസിക്കാനാകുന്നില്ല. അവൾ ഈ പ്രായത്തിൽ പറയുന്ന പല കാര്യങ്ങളും, അല്ലെങ്കിൽ ചിന്തിക്കുന്ന പല കാര്യങ്ങളും അന്ന് ആ പ്രായത്തിൽ എനിക്ക് ചിന്തിക്കാൻ ഉള്ള ബോധം ഉണ്ടായിട്ടില്ല. ചില സമയം അവൾ നമ്മളോട് ചോദിക്കുന്ന കാര്യങ്ങൾ ഗൂഗിളിൽ പോലും തിരഞ്ഞാൽ കിട്ടില്ല. ഭയങ്കര അണ്ടർ സ്റാൻഡിങ്ങും കെയറിങ്ങും ആണ് പാപ്പു. ഞങ്ങളുടെ വീടിന്റെ നെടും തൂണ്. വീട്ടിലെ എല്ലാവരെയും ഒന്നിപ്പിച്ചുനിർത്തുന്ന പോയിന്റ്',
'ഞാൻ മാറിനിൽക്കുന്നതിൽ മോൾ യൂസ്ഡ് ആണ്. ഏറ്റവും കൂടുതൽ കാലം മോൾടെ അടുത്തുനിന്നും മാറി നിൽക്കുന്നത് ബിഗ് ബോസിൽ പോയപ്പോഴാണ്', അമൃത പറഞ്ഞു. ഗോപി സുന്ദറുമായി ഒന്നിച്ചപ്പോൾ മുതൽ കൂടുതൽ സംഗീതം ജീവിതത്തിലേക്കു വന്നത് പോലെയാണെന്നും അമൃത പറയുകയുണ്ടായി.
'നമ്മൾ യാത്ര ചെയ്യുമ്പോഴും, നടക്കുമ്പോഴും, ഇരിക്കുമ്പോഴും എല്ലാം സംഗീതമാണ്. ഞാൻ സംഗീതത്തിലേക്ക് തിരിച്ചെത്തിയ പോലെ തോന്നുന്നുണ്ട്. അച്ഛൻ പാട്ട് പാടി തന്നിരുന്ന പോലെ ഒരാൾ ഇന്ന് എന്റെ കൂടെയുണ്ട്. സമാധാനം ഉണ്ട് സന്തോഷമുണ്ട്, ഹാപ്പി ആയി പോകുന്നു', എന്നാണ് അമൃത പറഞ്ഞത്.

അതേസമയം വ്യക്തി ജീവിതത്തെ കുറിച്ച് എവിടെയും തുറന്ന് പറയാത്ത ആളാണ് താനെന്നും ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും അമൃത അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. ആളുകൾ അവർക്ക് തോന്നുന്ന പോലെ ഓരോന്ന് പറയുകയാണ്. പുറത്തുവരുന്ന വാർത്തകളിൽ ഒരു 99% വാർത്തകളും വ്യാജമാണ്. ഞാൻ കോടികൾ തട്ടി എടുത്തു എന്നുവരെ വാർത്തകൾ വന്നിട്ടുണ്ട്. സത്യാവസ്ഥ എന്റെ പ്രിയപ്പെട്ടവർക്ക് അറിയാം. ആളുകൾ തോന്നുന്നത് പറഞ്ഞു പരത്തുന്നതാണ്.
ആളുകൾ പറയുന്ന രീതിയിലുള്ള ഒരാൾ ആയിരുന്നെങ്കിൽ ഈ അമൃത എവിടെ എത്തിയേനെ, പുറത്തുവരുന്ന കാര്യങ്ങളിൽ ഒന്നോ രണ്ടോ കാര്യങ്ങളാണ് സത്യം. പക്ഷെ ഇപ്പോൾ അടികൊണ്ട് കൊണ്ട് എന്ത് കൊണ്ടാലും ഒന്നുമില്ല എന്ന അവസ്ഥയിലെത്തി എന്നും അമൃത പറയുന്നു.


Click it and Unblock the Notifications