For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മകൾക്ക് ലൈഫിൽ പാകത കുറവുണ്ട്, ആ സമയത്ത് കല്യാണം കഴിക്കരുതായിരുന്നു'; അമൃതയെ കുറിച്ച് അച്ഛൻ പറഞ്ഞത്

  |

  മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് പിന്നണി ഗാനരംഗത്തേക്കും എത്തിയ കലാകാരിയാണ് അമൃത. അമൃതയുടെ ജീവിതത്തെ കുറിച്ചും താരം അതിജീവിച്ച വെല്ലുവിളികളെ കുറിച്ചെല്ലാം മലയാളികൾക്ക് അറിയാവുന്നതാണ്. വ്യക്തി ജീവിതത്തിന്റെ പേരിൽ അമൃത പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

  ഇടയ്ക്ക് സഹോദരി അഭിരാമിയോടൊപ്പം ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലും അമൃത സുരേഷ് പങ്കെടുത്തിരുന്നു. താരത്തെ പ്രേക്ഷകർ കൂടുതൽ അടുത്ത് അറിയുന്നതും മനസിലാക്കുന്നത് അതിന് ശേഷമാണ്. സഹോദരി അഭിരാമിക്ക് ഒപ്പമാണ് അമൃത ഷോയിൽ എത്തിയത്. സീസണിലെ ശക്തരായ മത്സരാർഥികളിൽ ഒരാളായിരുന്നു ഇരുവരും.

  Also Read: 'അദ്ദേഹത്തിന്റേതായി ഞാൻ കൂടെക്കൂട്ടിയത് ഇത് മാത്രമാണ്, ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു'; അഭയ ഹിരൺമയി!

  ബിഗ് ബോസിൽ നിന്ന് പുറത്തെത്തിയ ശേഷം യൂട്യൂബ് ചാനലും സംഗീത പരിപാടികളും ഒക്കെയായി തിരക്കിലായിരുന്നു നടി. തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അടുത്തിടെ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിൽ ആണെന്ന് അമൃത വെളിപ്പെടുത്തിയിരുന്നു.

  അതിനു പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളും സൈബർ ആക്രമണങ്ങളുമാണ് അമൃത നേരിട്ടത്. 10 വർഷത്തോളം മറ്റൊരാളുമായി ലിവിങ് റിലേഷനിൽ ആയിരുന്ന ഗോപി സുന്ദറിനൊപ്പം അമൃത ജീവിക്കാൻ തീരുമാനിച്ചതാണ് ചിലരെ അസ്വസ്ഥരാക്കിയത്. സൈബർ ആക്രമങ്ങൾ അതിരു കടന്നപ്പോൾ ഇതിനെതിരെ അമൃതയും കുടുംബവും രംഗത്തെത്തിയിരുന്നു.

  നടൻ ബാലയുമായുള്ള വിവാഹമോചനം മുതൽ അമൃത നേരിടുന്ന സൈബർ ആക്രമങ്ങളുടെ തുടർച്ചയായിരുന്നു ഇതും. സ്റ്റാർ സിംഗറിൽ നിന്ന് ലഭിച്ച സ്വീകാര്യതയിൽ പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കുന്നതിനിടയിലാണ് അമൃത അന്ന് മലയാളത്തിൽ തിളങ്ങി നിന്നിരുന്ന ബാലയെ വിവാഹം കഴിക്കുന്നത്. അമൃതയ്ക്ക് ഇരുപത് വയസുള്ളപ്പോഴായിരുന്നു വിവാഹം.

  എന്നാൽ 2019 ആയപ്പോഴേക്കും രണ്ടു പേരും നിയമപരമായി വിവാഹമോചിതരായി. 2015 മുതൽ രണ്ടു പേരും വേർപിരിഞ്ഞായിരുന്നു താമസം എന്നാണ് റിപ്പോർട്ടുകൾ. ഇവർക്ക് ഒരു മകൾ ഉണ്ട്. നിലവിൽ അമൃതയ്ക്ക് ഒപ്പമാണ് മകൾ താമസിക്കുന്നത്.

  Also Read: ഫ്ലെെറ്റ് കയറുമ്പോൾ താരത്തിളക്കത്തിൽ ജയറാം, തിരിച്ചു വന്നപ്പോൾ ഒന്നുമില്ല; വിന്റർ സിനിമയ്ക്ക് സംഭവിച്ചത്

  ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ കുടുംബത്തോടൊപ്പം അമൃത പങ്കെടുത്തിരുന്നു. തന്റെ കരിയറിനെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാം താരം ഷോയിൽ മനസ് തുറന്നിരുന്നു. സഹോദരി അഭിരാമിക്ക് ഒപ്പമാണ് അമൃത പങ്കെടുത്തത് ഒപ്പം അച്ഛനും അമ്മയും എത്തിയിരുന്നു. ഷോയിൽ വെച്ച് അമൃത പാവമായത് കൊണ്ടാണോ ചില ജഡ്ജ്‌മെന്റുകൾ തെറ്റിപോയത് എന്ന് അവതാരകനായ ജോൺ ബ്രിട്ടാസ് അമൃതയുടെ അച്ഛനോട് ചോദിച്ചിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

  അമൃത പുതിയ ജീവിതത്തിലേക്ക് കടന്ന ഘട്ടത്തിലാണ് വീഡിയോ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ആറ് വർഷം മുന്നേയുള്ള എപ്പിസോഡിൽ നിന്നുള്ളതാണ് വീഡിയോ. ജോൺ ബ്രിട്ടാസ് പറഞ്ഞത് അൽപം ശരിയാണ് എന്നാണ് അച്ഛൻ പറഞ്ഞത്. 'അമൃതയ്ക്ക് ഒരു പാകത കുറവ് ജീവിതത്തിൽ ഉണ്ട്. പാട്ട് പാടി നടക്കുന്ന സമയത്ത്, വളരെ നേരത്തെ തന്നെ കല്യാണം കഴിക്കേണ്ടി വന്നു.

  അത്രയ്ക്ക് ഒരു പ്രസ്സിങ് ഉണ്ടായിട്ടാണ് കല്യാണത്തിലേക്ക് പോയത്. നന്നായിട്ട് വിശ്വസിക്കാൻ പറ്റുന്ന രീതിയിലൊക്കെയാണ് കല്യാണം കഴിച്ചത്. പക്ഷെ ആ ടൈമിൽ കല്യാണം കഴിക്കരുതായിരുന്നു. ആ പ്രായത്തിൽ വിവാഹം പാടില്ലായിരുന്നു. എന്റെ ഒരു കാഴ്ചപ്പാടിൽ ഒരു ആർട്ടിസ്റ്റ് ആകുമ്പോൾ 25 വയസ് വരെ ഒക്കെ കല്യാണം കഴിക്കാതെ ഇരിക്കുകയാണെങ്കിൽ ഒരുപാട് മുന്നോട്ട് പോകാൻ പറ്റും,' എന്നാണ് അച്ഛൻ പറഞ്ഞത്.

  Read more about: amrutha suresh
  English summary
  When Amrutha Suresh's Father Opened Up Marriage Was Too Early For Her Video Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X