ആദ്യ വിവാഹബന്ധം തകർന്നു നിൽക്കുമ്പോൾ കണ്ടുമുട്ടിയവർ! എന്റെ മോശം സമയത്തും സജ്‌ന കൂടെയുണ്ടായി; ഫിറോസ് പറഞ്ഞത്

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താരദമ്പതിമാരാണ് ഫിറോസ് ഖാനും ഭാര്യ സജ്‌നയും. വിവിധ ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധ നേടിയ ഇരുവരും ബിഗ് ബോസിലൂടെ മലയാളം സീസൺ മുന്നിൽ മത്സരാർത്ഥികളായി എത്തിയതോടെയാണ് ആരാധകരുടെ ഇഷ്ടതാരങ്ങളായി മാറുന്നത്. ബിഗ് ബോസ് മത്സരാര്‍ത്ഥികളായി എത്തിയ ആദ്യത്തെ ദമ്പതിമാരായിരുന്നു ഇരുവരും. വൈൽഡ് കാർഡ് എൻട്രി ആയിട്ടായിരുന്നു ഇരുവരുടെയും ബിഗ് ബോസ് പ്രവേശനം.

ആദ്യ ദിവസം മുതൽ ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചര്‍ച്ചാ വിഷയമായി മാറാന്‍ ഇരുവര്‍ക്കും സാധിച്ചു. ധാരാളം ആരാധകരേയും നേടിയെടുത്തു. പിന്നീട് ഷോയിൽ നിന്നും പുറത്തായെങ്കിലും സോഷ്യൽ മീഡിയയിലൂടെ ഇരുവരും ആരാധകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. തമാശ വീഡിയോകളും പ്രാങ്ക് ഷോകളുമായാണ് ഫിറോസും സജ്നയും സജീവമായി നിന്നിരുന്നത്.

Sajna Firoz

എന്നാൽ ഇപ്പോഴിതാ, ആരാധകരെ സങ്കടപ്പെടുത്തുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സജ്ന. താനും ഫിറോസും വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് സജ്‌ന. കഴിഞ്ഞ ദിവസം വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സജ്‌ന വെളിപ്പെടുത്തല്‍ നടത്തിയത്. പരസ്പര ധാരണയിലെത്തിയ തീരുമാനമാണെന്നും തീർത്തും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് വേർപിരിയൽ എന്നും അഭിമുഖത്തിൽ സജ്‌ന വ്യക്തമാക്കി.

വിവാഹജീവിതത്തിന് രണ്ടാം ഊഴം നൽകിയവരായിരുന്നു ഇരുവരും. അതുകൊണ്ട് തന്നെ വിവാഹമോചന വാർത്ത ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ഒപ്പം സജ്‌നയുടെയും ഫിറോസിന്റെയും പഴയ അഭിമുഖങ്ങളും വീണ്ടും വൈറലാകുന്നുണ്ട്. മുൻപൊരിക്കൽ അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ എത്തിയപ്പോൾ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും വിവാഹിതരായതിനെ കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു. ആ വാക്കുകളും ശ്രദ്ധ നേടുകയാണ്.

ആദ്യ വിവാഹബന്ധം തകർന്നു നിൽക്കുന്ന സമയത്താണ് ഞങ്ങൾ രണ്ടുപേരും കണ്ടുമുട്ടുന്നത് എന്നാണു ഷോയിൽ എത്തിയപ്പോൾ ഫിറോസ് പറഞ്ഞത്. ഞാൻ ഫോക്‌സ്‌വാഗൺ എന്ന കാറിന്റെ ഷോറൂമിൽ സിആർഎമ്മായി ജോലി ചെയ്യുകയായിരുന്നു. അതിനടുത്താണ് ഇക്കാടെ കസിൻസിന്റെ വീടുകളൊക്കെ. അങ്ങനെ എപ്പോഴോ എന്നെ കണ്ടു. അതിനുശേഷം വണ്ടി വാങ്ങാനെന്ന വ്യാജേനെ ഷോറൂമിൽ വന്ന് കാണുകയായിരുന്നു. തുടർന്നാണ് തങ്ങൾ വിവാഹത്തിലേക്ക് എത്തുന്നതെന്നാണ് സജ്‌ന പറഞ്ഞത്.

ഒരുപാട് ബിസിനസ്സുകൾ ചെയ്ത് പരാജയപ്പെട്ട് നിൽക്കുന്ന സമയത്തൊക്കെ തന്നെ കൂടെ ഉണ്ടായിരുന്നത് സജ്‌നയാണെന്നും ഫിറോസ് പറഞ്ഞിരുന്നു. 'എന്റെ മോശം സമയത്തും സജ്‌ന കൂടെയുണ്ട്. മറ്റു ബിസിനസുകൾ എല്ലാം പൊട്ടിയ സമയത്ത് ഏലാഞ്ചി ഉണ്ടാക്കി വിറ്റിരുന്നു. സജ്‌നയാണ് അത് ഉണ്ടാക്കിയിരുന്നത്. ഒരെണ്ണത്തിന് പതിനഞ്ച് രൂപയാണ് അതിന്. ഇത് ഞങ്ങൾ ഉണ്ടാക്കി ഞാൻ കടയിൽ കൊണ്ടുപോയി കൊടുത്ത്, അങ്ങനെയും ഞങ്ങൾ ജീവിച്ചിട്ടുണ്ട്. സെലിബ്രിറ്റി ആയശേഷമാണ് ഈ സംഭവം,' എന്നാണ് ഫിറോസ് അന്ന് പറഞ്ഞത്.

Sajna Firoz

അതേ സമയം താനും ഫിറോസിക്കയും പിരിയാൻ ഉള്ള കാരണം തീർത്തും പേഴ്സണൽ ആണെന്നാണ് സജ്‌ന ഇന്നലെ അഭിമുഖത്തിൽ പറഞ്ഞത്. പുറമെ കാണുന്നതല്ല ജീവിതം. മൂന്നാമതൊരാൾ വന്നിട്ടല്ല ഞങ്ങളുടെ വേർപിരിയൽ ഉണ്ടായത്. ഞങ്ങൾക്ക് ഇടയിൽ വാക്കുതർക്കങ്ങളും, ഒട്ടും എക്സ്പെറ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങളും വന്നു പോയതാണ് വിഷയത്തിന് കാരണമായതെന്നും സജ്‌ന പറഞ്ഞു.

ഡിവോഴ്സിന് കാരണം ഷിയാസ് കരീമാണ് എന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ ഷിയാസിന് ഞങ്ങളുടെ ഡിവോഴ്സുമായി ബന്ധമില്ല. മക്കൾ എന്റെ ഉമ്മയുടെ കൂടെയാണ്, മക്കൾക്ക് ഞങ്ങൾ വേർപിരിഞ്ഞ കഥ ഒന്നും അറിയില്ല. മക്കളുടെ കാര്യങ്ങൾ രണ്ടുപേരും ചേർന്ന് നോക്കാനാണ് തീരുമാനം. നിലവിൽ ഫിറോസിക്കയുമായി കോൺടാക്ടുണ്ട്. മക്കളുടെ കാര്യങ്ങൾ മാത്രമാണ് തങ്ങൾ സംസാരിക്കാറുള്ളത് എന്നും സജ്‌ന വ്യക്തമാക്കി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X