ഭര്‍ത്താവ് ആല്‍ക്കഹോളിക് ആണെന്ന് അറിയുന്നത് ആദ്യരാത്രി; ശാരീരിക-മാനസിക പീഡനങ്ങള്‍ നേരിട്ടു: ശോഭ

ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശോഭ വിശ്വനാഥ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ശോഭ. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധികളെക്കുറിച്ച് ശോഭ ബിഗ് ബോസില്‍ വച്ച് തുറന്നു പറഞ്ഞിരുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും സുഹൃത്തില്‍ നിന്നുണ്ടായ ചതിയെക്കുറിച്ചുമൊക്കെ ശോഭ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് ശോഭ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശോഭ ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. താന്‍ നേരിട്ട ഗാര്‍ഹിക പീഡനത്തെക്കുറിച്ചും അതില്‍ നിന്നും ഇറങ്ങി പോന്നതിനെക്കുറിച്ചുമൊക്കെ ശോഭ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.

Bigg Boss

'സുരക്ഷിതമായി എല്ലാ സൗകര്യങ്ങളോടും കൂടെ ജീവിച്ചിരുന്ന ആളാണ് ഞാന്‍. ഇഷ്ടമുള്ളതൊക്കെ പഠിച്ചതിന് ശേഷം നല്ലൊരു ജോലിയില്‍ കയറി. അത്രയും സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് വിവാഹം കഴിക്കുന്നത്. അവിടെ ഗാര്‍ഹീക പീഡനം വരെ അനുഭവിക്കേണ്ടി വന്നു. പക്ഷേ എന്നിരുന്നാലും ഞാനൊരു ഇരയാണെന്ന് പറയില്ല. കാരണം അങ്ങനൊന്ന് സംഭവിച്ചത് കൊണ്ടാണ് ഇന്നത്തെ ഞാനുണ്ടാകുന്നത്.' എന്നാണ് ശോഭ പറഞ്ഞത്.

'വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹമായിരുന്നു. അതും ഒരു അറിയപ്പെടുന്ന, സമ്പന്ന കുടുംബത്തില്‍ നിന്നും. അദ്ദേഹം ആല്‍ക്കഹോളിക് ആണെന്ന് ആദ്യ രാത്രിയിലാണ് ഞാന്‍ അറിയുന്നത്. കാരണം അന്നത്തെ ദിവസം ആരും കുടിച്ച് വൈകി വരില്ലല്ലോ. ഒത്തിരി വിവാഹാലോചനകള്‍ വന്നിട്ടും അവസാനം തിരഞ്ഞെടുത്തത് അതായി പോയി'' എന്നും താരം പറഞ്ഞിരുന്നു.

കല്യാണത്തിന് ഒരാഴ്ച മുന്‍പാണ് ഞാന്‍ വരുന്നത്. വിവാഹനിശ്ചയവും കല്യാണവുമൊക്കെ ഏകദേശം അടുത്തടുത്ത ദിവസങ്ങളിലാണ് നടത്തിയത്. അന്ന് ഒരു തീരുമാനം എടുക്കാനുള്ള ശക്തി എനിക്കിലായിരുന്നു. ഇപ്പോഴത്തെ കുട്ടികളോട് ഞാന്‍ എന്റെ അനുഭവം അവരോട് പറഞ്ഞ് കൊടുക്കാറുണ്ട്. എനിക്ക് പറ്റിയ തെറ്റ് ഇതാണ്. അതുപോലെ ആവര്‍ത്തിക്കാതെ ഇരിക്കാനുള്ള കാര്യങ്ങളാണ് ഞാന്‍ അവരോട് പറയാറുള്ളതെന്നു ശോഭ പറയുന്നു.

Bigg Boss

മൂന്നര വര്‍ഷത്തോളം അയാളുടെ കൂടെ ജീവിച്ചു. അത്രയും മനസിലാക്കി കൂടെ നിന്നു. പിന്നീട് പല തരത്തിലുള്ള ശരീരിക മാനസിക പീഡനങ്ങളും നേരിടേണ്ടി വന്നു. മൂന്ന് വര്‍ഷം ആ ജീവിതം ഞാന്‍ എങ്ങനെ ജീവിച്ചു എന്നിപ്പോഴും അറിയില്ല. പക്ഷെ ആ ജീവിതമാണ് എന്നെ ഇന്ന് കൂടുതല്‍ കരുത്തുള്ളവളാക്കിയതെന്ന് എന്നും ശോഭ പറയുന്നുണ്ട്. ഭര്‍ത്താവിന് മാറാന്‍ തന്റെ ജീവിതത്തിലെ വില്ലപ്പെട്ട മൂന്നര വര്‍ഷക്കാലമാണ് ത്യജിച്ചതെന്നും ശോഭ പറയുന്നുണ്ട്.

ബിഗ് ബോസ് വീട്ടിലെ ശക്തമായ സാന്നിധ്യമായിരുന്നു ശോഭ. തുടക്കം മുതല്‍ക്കു തന്നെ ശ്രദ്ധ നേടാന്‍ ശോഭയ്ക്ക് സാധിച്ചിരുന്നു. വിന്നറാകാന്‍ സാധ്യത കല്‍പ്പിച്ചിരുന്നവരില്‍ ഒരാളുമായിരുന്നു ശോഭ. ടോപ് ത്രീ വരെ എത്താന്‍ ശോഭയ്ക്ക് സാധിച്ചു. ബിഗ് ബോസിന് പുറമെ ബിസിനസ് രംഗത്ത് സജീവമാണ് ശോഭ. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് ശോഭ ഇന്ന്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X