ആരുടേയും കൂടെ കറങ്ങാന്‍ പോയപ്പോഴല്ല അപകടമുണ്ടായത്! തുറന്നടിച്ച് ഹനാന്‍

മലയാളികള്‍ക്ക് സുപരിചിതയാണ് ഹനാന്‍ എന്ന പെണ്‍കുട്ടി. സര്‍ക്കാറിന്റെ മകളായ ഹനാന്റെ ജീവിതവും ഹനാന്‍ നേരിട്ട വെല്ലുവിളികളുമൊക്കെ എല്ലാവര്‍ക്കും അറിയുന്നതാണ്. സ്‌കൂള്‍ വേഷത്തില്‍ മീന്‍ നില്‍ക്കാനിറങ്ങിയ പെണ്‍കുട്ടിയായി വൈറലായി മാറിയ ഹനാന്റെ ജീവിതത്തില്‍ പിന്നീടിങ്ങോട്ട് നടന്നതൊക്കെ ഒരു സിനിമയെ വെല്ലുന്ന സംഭവങ്ങളായിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും തനിക്കുണ്ടായ വാഹനാപകടത്തെക്കുറിച്ചുമൊക്കെ ഹനാന്‍ മനസ് തുറക്കുകയാണ്. അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴായിരന്നു താരം മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ജോലി എന്തായാലെന്താണ് കുഴപ്പം?

ജോലി എന്തായാലെന്താണ് കുഴപ്പം? എനിക്ക് മുന്നോട്ട് പോയാല്‍ മതി. അത്യാവശ്യം പോക്കറ്റ് മണിയൊക്കെ ഒക്കണം. എന്നു പറഞ്ഞു മുന്നോട്ട് പോവുക മാത്രമായിരുന്നുവെന്നാണ് താന്‍ മീന്‍ വില്‍ക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ച് ഹനാന്‍ പറയുന്നത്. ലോകത്തിന്റെ ഏത് കോണില്‍ പോയാലും ഏത് വരെ പഠിച്ചിട്ടുണ്ടെന്നൊരു ചോദ്യമുണ്ടാകും. ഇത്രയും പഠിച്ചിട്ടുണ്ടെന്ന് പറയുന്നത് തന്നെ ഒരു അഭിമാനമാണ്. പഠനം പാതി വഴിയില്‍ നിര്‍ത്തുന്ന ഒരുപാട് പേരുണ്ട്. മീഡിയ വരെ എന്റെയടുത്ത് വരെ വന്നത് തന്നെ അവരോട് പറയുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും ഹനാന്‍ പറയുന്നു.

ആദ്യമായിട്ടൊരു വിവാദം

ആദ്യമായിട്ടൊരു വിവാദം വരുന്നത് ഈ മോതിരം കാരണമാണ്. അത്രമാത്രം ഇഷ്ടപ്പെട്ട് വാങ്ങിയതാണ്. പക്ഷെ ആളുകള്‍ പറയുന്നത് മീന്‍ വില്‍ക്കുന്നവര്‍ ഈ മോതിരമിടുമോ എന്നായിരുന്നു. ഞാന്‍ കഷ്ടപ്പെട്ട് അധ്വാനിച്ചിട്ടാണ് വാങ്ങിയത്. അതിന് പോലും ഞാന്‍ മറ്റുള്ളവരോട് ഉത്തരം പറയേണ്ട അവസ്ഥയായെന്നും ഹനാന്‍ പറയുന്നുണ്ട്. താന്‍ കഫേ തുടങ്ങിയതിനെക്കുറിച്ചും താരം പറയുന്നുണ്ട്.

ഒരു കഫേ നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ ആയപ്പോള്‍ നിര്‍ത്തേണ്ടി വന്നിരുന്നു. ജോലിക്കാരൊക്കെയുണ്ടായിരുന്നു. എന്റെ തന്നെ സംരംഭം ആയിരുന്നു. പേരിന് മാത്രമാണ് മുതലാളി. ഒരു മണിയും രണ്ട് മണിയും ആയാലൊന്നും ഉറങ്ങാന്‍ സാധിക്കില്ലായിരുന്നു. കാഴ്ചയില്‍ മാത്രമാണ് മുതലാളി, പാത്രം കഴുകുന്നത് വരെ ഞാന്‍ തന്നെയായിരുന്നു. അപ്പോള്‍ ഹെല്‍ത്ത് പ്രശ്‌നങ്ങളുണ്ടായി. ആക്‌സിഡന്റ് പറ്റിയതിന് ശേഷം ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ശരിയായ വിശ്രമം വേണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നതാണെന്നും താരം പറയുന്നു.

വാഹനാപകടത്തെക്കുറിച്ചും ഹനാന്‍


ഇതിനിടെ തനിക്കുണ്ടായ വാഹനാപകടത്തെക്കുറിച്ചും ഹനാന്‍ മനസ് തുറക്കുന്നുണ്ട്. കാറപടകത്തിന് പിന്നിലും ഒരുപാട് തെറ്റിദ്ധാരണകളുണ്ടായിട്ടുണ്ട്. കോഴിക്കോട് ഉദ്ഘാടനങ്ങളുണ്ടായിരുന്നു. അത് കഴിഞ്ഞ് തിരികെ വരുന്ന വഴിക്കാണ് അപകടമുണ്ടാകുന്നത്. പുലര്‍ച്ചെ ആറുമണിക്കായിരുന്നു. ആ പെണ്‍കൊച്ച് ആരുടെയോ കൂടെ കറങ്ങാന്‍ പോയിട്ടാണ് അപകടമുണ്ടായത്, അവള്‍ക്ക് അങ്ങനെ തന്നെ വേണമെന്നാണ് ആളുകള്‍ പറയുന്നത്. പക്ഷെ ഞാന്‍ പ്രോഗ്രാം കഴിഞ്ഞ് വരുന്നത് വഴിയാണ് അപകടമുണ്ടായത്. ചെയ്യാത്ത കാര്യം പറഞ്ഞ് കേട്ടപ്പോള്‍ വിഷമമായെന്ന് ഹനാന്‍ പറയുന്നു.

കിടപ്പിലായിപ്പോയി

കാറ് ഒരു പോസ്റ്റില്‍ പോയി ഇടിക്കുകയായിരുന്നു. എന്റെ രണ്ട് കാലും അനങ്ങിലായിരുന്നു. നടുവില്‍ രണ്ട് അയേണ്‍ റോഡ്‌സ് ഇട്ടു. കിടപ്പിലായിപ്പോയി. സര്‍ക്കാര്‍ ചിലവൊക്കെ നോക്കി. ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു താമസം. ഭക്ഷണം എത്തിക്കുന്നത് വാച്ചമാന്‍ ആയിരുന്നു. വല്ലപ്പോഴും സുഹൃത്തുക്കളൊക്കെ വരുമെന്നല്ലാതെ ഒറ്റയ്ക്ക് തന്നെയായിരുന്നു ജീവിതം. കിടന്നായിരുന്നു ഭക്ഷണം കഴിക്കുന്നതൊക്കെ. എങ്ങനെയെങ്കിലും സര്‍വൈസ് ചെയ്ത് എഴുന്നേറ്റ് നടക്കണമെന്നുണ്ടായിരുന്നു. പിന്നീടുള്ള സ്വയം സ്ട്രഗിള്‍ ആണ് വീല്‍ച്ചെയറിലേക്കും പിന്നീട് നടക്കുന്നതിലേക്കും എത്തിച്ചതെന്നു ഹനാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

More from Filmibeat

Read more about: hanan hanani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X