'കയ്യിലേത് വെറുമൊരു ടാറ്റൂ അല്ല, അതിന് പിന്നിലും ഉണ്ട് ഒരു കഥ!'; അമൃത നായർ മനസ്സുതുറന്നപ്പോൾ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. വളരെ കുറച്ചു നാൾ മാത്രമേ നടി പരമ്പരയുടെ ഭാഗമായുള്ളു, എങ്കിൽ ആ സമയം കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിയിരുന്നു. ശീതൾ എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്.

മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയുടേയും സിദ്ധുവിന്റേയും മകളാണ് ശീതൾ എന്ന കഥാപാത്രം. ശ്രദ്ധയ കഥാപാത്രമായിരുന്നിട്ട് കൂടി അമൃത പിന്മാറിയത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. വിവാഹം ഉറപ്പിച്ചതുകൊണ്ടാണ് അമൃത പിന്മാറിയത് എന്നടക്കം അഭ്യൂഹങ്ങൾ അന്ന് പ്രചരിക്കുകയായുണ്ടായി. എന്നാൽ അതെല്ലാം തള്ളി അമൃത പിന്നീട് രംഗത്ത് എത്തിയിരുന്നു.

മോഡലിങിലും സജീവമാണ് അമൃത

മറ്റൊരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് പിന്മാറ്റമെന്നും രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാത്തത് കൊണ്ടാണെന്നും നടി വ്യക്തമാക്കിയിരുന്നു. കുടുംബവിളക്കിൽ നിന്നും പിന്മാറിയ അമൃത ചെറിയ ഹാസ്യ പരിപാടികളിലും മോഡലിങിലും സ്റ്റാർ മാജിക്ക് ഷോയിലുടെയും ഒക്കെയായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.

കുടുംബവിളക്കിൽ നിന്ന് പിന്മാറിയ സ്വന്തമായി ഒരു യുട്യൂബ് ചാനലും അമൃത ആരംഭിച്ചിരുന്നു. മോംസ് ആന്റ് മീ എന്ന പേരിലാണ് അമൃതയുടെ യുട്യൂബ് ചാനൽ. അമ‍‍ൃതയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർ അറിയുന്നതും ഈ യുട്യൂബ് ചാനൽ വഴിയാണ്. ഇതിനു പുറമെ മോഡലിങിലും സജീവമാണ് അമൃത. ഇൻസ്റാഗ്രാമിലൂടെ അമൃത പങ്കുവയ്ക്കാറുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്.

ടാറ്റൂവിന് പിന്നിൽ ഒരു കഥയുണ്ട്

അതേസമയം, അമൃതയുടെ എല്ലാ ചിത്രങ്ങളിലും പ്രേക്ഷകർ ശ്രദ്ധിക്കാറുള്ള ഒന്നാണ് കയ്യിലെ ടാറ്റൂ. ഇടത്തെ കൈയിൽ തോളോട് ചേർന്നുള്ള ടാറ്റൂവിന് പിന്നിൽ ചെയ്തിരിക്കുന്ന ടാറ്റൂവിന് പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ അമൃത അത് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ അതിന്റെ വീഡിയോ വീണ്ടും ശ്രദ്ധനേടുകയാണ്.

ജീവിതത്തിൽ ഒരിക്കലും ചെയ്യില്ല

'എന്റേത് പൂമ്പാറ്റയുടെ ടാറ്റൂവാണ്. പക്ഷെ എല്ലാവരും കാണുമ്പോൾ തേൾ ആണോ എന്നൊക്കെയാണ് ചോദിക്കുക. ഞാൻ എന്റേതായ ഒരു ഡിസൈനിൽ ചെയ്യിച്ചതാണ്. സത്യം പറഞ്ഞാൽ ഇവിടെ ഒരു പേരുണ്ടായിരുന്നു. ആ പേര് മറയ്ക്കാൻ വേണ്ടി ചെയ്തതാണ്. ഇനി ഞാൻ ഒരിക്കലും ആരുടേയും പേര് ടാറ്റൂ ചെയ്യില്ല. ജീവിതത്തിൽ ഒരിക്കലും ചെയ്യില്ല. കുറച്ചു പ്രശ്നമായിരുന്നു ആ പേര്,' അമൃത പറഞ്ഞു.

അമൃത അതും വെളിപ്പെടുത്തുകയായിരുന്നു

പിന്നാലെ ഏത് പേരായിരുന്നു പച്ച കുത്തിയതെന്ന് എംജി ചോദിക്കുന്നുണ്ട്. ആദ്യ അക്ഷരം പറയാന്‍ പറഞ്ഞപ്പോള്‍ എസ് എന്നായിരുന്നു അമൃതയുടെ മറുപടി. എന്നാല്‍ ശ്രീകുമാര്‍ എന്നൊക്കെ ആവാമല്ലോ എന്ന് എംജി ചോദിക്കുന്നുണ്ട്. പിന്നാലെ അമൃത അതും വെളിപ്പെടുത്തുകയായിരുന്നു.

'ശ്രീ എന്നായിരുന്നു കുത്തിയിരുന്നത്. ഞങ്ങൾ തമ്മിൽ സ്വരച്ചേർച്ചകൾ ഉണ്ടായിരുന്നു. ഒത്തുപോകുന്നില്ലെന്ന് മനസിലായപ്പോൾ വേണ്ടെന്ന് വെച്ചതാണ്. ഒരു വർഷമേ ഉണ്ടായിരുന്നുള്ളു. പറ്റില്ലെന്ന് തോന്നിയത് എവിടെയാണ് എപ്പോഴാണ് എന്നൊന്നും അറിയില്ല. അങ്ങനെ തോന്നി,' അമൃത നായർ പറഞ്ഞു.

എന്റെ കയ്യിൽ ഉള്ളതും കൊണ്ടാണ് പോയത്

സീരിയലിൽ പോയപ്പോൾ ഡ്രസിന്റെ പേരിലുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും നടി പറയുന്നുണ്ട്. 'എനിക്ക് അറിയില്ലായിരുന്നു സീരിയലിൽ ഒരു ദിവസം രണ്ടും മൂന്നും ഡ്രസൊക്കെ മാറ്റണമെന്ന്. എന്റെ കയ്യിൽ ഉള്ളതും കൊണ്ടാണ് പോയത്. ഓരോന്നിലും മാറ്റണം എന്ന് പറഞ്ഞപ്പോൾ എനിക്ക് ബുദ്ധിമുട്ടായിരുന്നു. കോസ്റ്യൂമിന്റെ പ്രശ്‌നം. എന്റെ സുഹൃത്തുക്കളാണ് സഹായിച്ചിരുന്നത്,'

'വരുമാനം അമ്മയുടെ ഒരു ഷോപ്പിൽ നിന്നായിരുന്നു. അമ്മയ്ക്ക് തിരുവനന്തപുരത്ത് ഒരു സ്റ്റിച്ചിങ്ങും ഡ്രസസും ഉള്ളൊരു ഷോപ്പ് ഉണ്ടായിരുന്നു. അത് മാത്രമായിരുന്നു അപ്പോൾ വരുമാന മാർഗം,' അമൃത നായർ പറഞ്ഞു.

Read more about: amrutha nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X