മീശ വടിപ്പിക്കാൻ വന്ന സീനിയർ, ആദ്യം വെറുപ്പായിരുന്നു; ഒടുവിൽ അവളെ തന്നെ ജീവിതസഖിയാക്കി: ഷാജുവിന്റെ പ്രണയകഥ!

സീനിയർ ആയ പെൺകുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചതിനെ പറ്റി ഷാജു പറഞ്ഞപ്പോൾ..

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതനാണ് നടനും ഡോക്ടറുമായ ഷാജു. സൂപ്പർ ഹിറ്റ് പരമ്പരയായ കുടുംബവിളക്കിലെ രോഹിത് ഗോപാലനായി തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയുടെ ഭർത്താവാണ് രോഹിത്. സീരിയലിലെ ഇവരുടെ വിവാഹം ഒരു പരസ്യം കാരണം കേരളമൊട്ടാകെ വൈറലായി മാറിയിരുന്നു.

സീരിയലില്‍ ഇപ്പോള്‍ സുമിത്ര - രോഹിത്ത് ബന്ധം കൂടുതല്‍ പ്രണയാദ്രമായി മാറുകയാണ്. അതിനിടെ ഷാജുവിന്റെ പ്രണയകഥയും ശ്രദ്ധ നേടുകയാണ്. സീരിയലിലെ രോഹിത് - സുമിത്ര പ്രണയം തുടങ്ങുന്നത് കോളേജ് പഠനകാലത്താണ്. അതുപോലെ തന്നെയാണ് ഷാജുവിന്റെ യഥാർത്ഥ പ്രണയവും.

kudumbavilakku

സീരിയലിൽ, കോളേജ് പഠന കാലത്ത് സുമിത്രയോട് രോഹിത്തിന് പ്രണയം തോന്നുകയും. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ ഇവരെ രണ്ട് പേരെയും രണ്ട് വഴിക്കാക്കുകയുമാണ്. പിന്നീട് കണ്ടു മുട്ടുമ്പോൾ രണ്ട് പേരും രണ്ട് സാഹചര്യങ്ങളില്‍ പങ്കാളികളെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. അങ്ങനെ അവർക്കിടയിൽ വീണ്ടും സൗഹൃദം ഉടലെടുക്കുകയും, അത് വിവാഹത്തിലെത്തുകയുമാണ്.

വിവാഹിതരായെങ്കിലും ഇവർ ഭാര്യ- ഭര്‍തൃ ബന്ധത്തിലേക്ക് കടന്നിട്ടില്ല. സുഹൃത്ത് എന്ന നിലയില്‍ കണ്ട രോഹിത്തിനെ ഭർത്താവായി സുമിത്രയ്ക്ക് കാണാൻ കഴിയാത്തതാണ് പ്രശ്‌നം. എന്നാൽ ഇപ്പോൾ ആ ബന്ധം പതിയെ പ്രണയത്തിലേക്ക് വഴിമാറുന്നുണ്ട്. അതിനിടയിലാണ് രോഹിത്ത് ആയി അഭിനയിക്കുന്ന ഡോ. ഷാജുവിന്റെ യഥാര്‍ത്ഥ പ്രണയ കഥയും ശ്രദ്ധ നേടുന്നത്.

റാഗിങ് ചെയ്യാന്‍ വന്ന സീനിയര്‍ പെണ്‍കുട്ടിയാണ് ഷാജുവിന്റെ ജീവിത പങ്കാളിയായത്. ഒരിക്കൽ പറയാം നേടാം എന്ന ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷാജു തന്റെ പ്രണയ വിവാഹത്തെ കുറിച്ച് പറഞ്ഞത്.

എംഎ ലിറ്ററേച്ചര്‍ പൂർത്തിയാക്കിയ ശേഷമാണ് ഷാജു സേലത്തെ ഒരു കോളേജില്‍ ബിഡിഎസ് പഠിക്കാൻ പോകുന്നത്. മുൻപ് എംജി കോളേജിൽ താരത്തിന്റെ ജൂനിയേഴ്‌സ് ആയിരുന്ന ചിലർ അവിടെ അപ്പോൾ ഷാജുവിന്റെ സീനിയേഴ്‌സ് ആയി ഉണ്ടായിരുന്നു. അക്കൂട്ടത്തിലെ ഒരാളായിരുന്നു അഷ്‌ല എന്ന ആശയും.

അന്ന് റാഗിങ് എന്ന് പറഞ്ഞാല്‍ മീശ എടുപ്പിക്കലാണ് മെയിൻ. സീനിയര്‍ ചെക്കന്മാര്‍ വന്ന് ഷാജുവിനോടും മറ്റെല്ലാവരോടും മീശ എടുക്കാന്‍ ആവശ്യപ്പെട്ടു. പിറ്റേ ദിവസം ഷാജുവും ഒരു സുഹൃത്തും ഒഴികെ മറ്റെല്ലാവരും മീശ എടുത്തുവന്നു. അപ്പോള്‍ വിരട്ടാന്‍ വന്ന സീനിയറാണ് ആശ. നാളെ വരുമ്പോള്‍ മീശ എടുത്തിട്ട് വരണം എന്ന് പറഞ്ഞിട്ട് പോയി. പിറ്റേന്നും ഷാജു മീശ എടുത്തില്ല. അതോടെ സീനിയേഴ്‌സിനെല്ലാം വെറുപ്പായി.

പിന്നീട് ആശയുമായി താന്‍ സൗഹൃദത്തിലായെങ്കിലും തനിക്ക് വെറുപ്പായിരുന്നു എന്നാണ് ഷാജു പറഞ്ഞത്. ഫൈനല്‍ ഇയര്‍ കഴിഞ്ഞ് ഹൗസര്‍ജ്ജന്‍സി ചെയ്യുന്ന സമയത്ത് രണ്ട് പേര്‍ക്കും ഒരേ ഡിപ്പാര്‍ട്‌മെന്റില്‍ പോസ്റ്റിങ് കിട്ടി. ആ സമയത്താണ് നല്ല സുഹൃത്തുക്കളാവുന്നത്. പക്ഷെ അപ്പോഴും പ്രണയത്തിലേക്ക് എത്തിയില്ല. കോഴ്‌സ് കഴിഞ്ഞ് രണ്ട് പേരും രണ്ട് വഴിക്ക് പിരിയുകയും ചെയ്തു.

shaju sham

കോളേജ് കഴിഞ്ഞതിന് ശേഷവും ഇടയ്ക്ക് വിളിക്കുമായിരുന്നു. അപ്പോഴും പ്രണയം ഒന്നും പങ്കുവച്ചിരുന്നില്ല. വിവാഹത്തിന്റെ സമയം എത്തിയപ്പോഴാണ് ആശയുമായി തനിക്ക് നല്ല വേവ്‌ലെങ്ത് ഉണ്ടല്ലോ എന്ന് ഷാജു തിരിച്ചറിയുന്നത്. അങ്ങനെ പ്രപ്പോസ് ചെയ്യുകയായിരുന്നു. പക്ഷെ തുടക്കത്തില്‍ വലിയ പ്രശ്‌നം ആയിരുന്നു.

രണ്ട് പേരും രണ്ട് മതത്തില്‍ പെട്ടവരാണെന്നതാണ് കാരണം. അത് ഷാജുവിന്റെ വീട്ടുകാര്‍ക്ക് പ്രശ്‌നം ഉണ്ടായിരുന്നില്ല. എന്നാൽ ആശയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. പിന്നീട് എല്ലാം നല്ല രീതിയില്‍ അവസാനിക്കുകയായിരുന്നു. എല്ലാവരുടെയും സമ്മതത്തോടെ വിവാഹം ചെയ്‌തെന്നും ഷാജു പറയുന്നു.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X